‘അവൻ ഒരു അന്യനെപ്പോലെ ഒറ്റക്ക് കേക്ക് മുറിക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’ നടൻ കിഷോർ സത്യയുടെ കുറിപ്പ് വൈറലാകുന്നു !!

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരമാണ് നടൻ കിഷോർ സത്യ. നടി ചാർമിളയുമായി വേർപിരിഞ്ഞ താരം രണ്ടാമതും വിവാഹം കഴിച്ചിരുന്നു, അതിൽ അദ്ദേഹത്തിനൊരു മകനുണ്ട്, ഇപ്പോൾ വളരെ ഗൗരവമേറിയ ഒരാവസ്ഥയെ പറ്റി ഒരു കുറിപ്പ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മകന്റെ പിറന്നാള്‍ ആഘോഷത്തിൽ നിന്നും അകന്ന് നിന്ന് വീക്ഷിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച്‌ പറയുകയാണ് നടന്‍ കിഷോര്‍ സത്യ..

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ഇന്ന് എന്റെ മകന്റെ ജന്മദിനമായിരുന്നു, അവൻ കേക്ക് മുറിക്കുന്നത് ഒരു അന്യനെപ്പോലെ ദൂരെ നിന്ന് നോക്കി കാണാനേ  സാധിച്ചിരുന്നുള്ളു, താൻ കുറച്ച് ദിവസമായി കൊച്ചിയില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നതുകൊണ്ട് ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ടും കുറച്ച്‌ ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈന്‍ തീരുമാനിക്കുക ആയിരുന്നു താനെന്നും കിഷോർ പറയുന്നു…

മിക്കപ്പോഴും തിരക്കുകൾ കഴിഞ്ഞ ഞാൻ തിരികെ വീട്ടിൽ എത്തുന്നത് അവൻ ഒരു ആഘോഷമാക്കറുള്ളതായിരുന്നു, കെട്ടിപ്പിടുത്തവും, ഉമ്മകളും, കെട്ടിമറിയലുകളും അങ്ങനെ ആകെ മൊത്തത്തിൽ ഒരു ബഹളമായിരുന്നു എന്നും, പക്ഷെ ഇത് ആദ്യമായാണ് അരികില്‍ ഉണ്ടായിട്ടും ഈ അകലം പാലിക്കേണ്ടി വന്നതെന്നും, അതുകൊണ്ടുതന്നെ അത് എന്റെ മനസിനെ വല്ലാതെ തളർത്തിയിരുന്നു എന്നും കിഷോർ പറയുന്നു…

അതുകൊണ്ട് ദൂരെ മാറി നിന്നുകൊണ്ട് അവനെ ഞാനും കെട്ടിപിടിച്ച് ഉമ്മ കൊടുക്കുണ്ടായിരുന്നു അകലത്ത്‌ നിന്നുകൊണ്ട് എന്നും താരം പറയുന്നു..  ഈ ജന്മദിനത്തിൽ അവന്  ജനല്‍ തുറക്കുമ്ബോള്‍ മലനിരകള്‍ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം അതെല്ലാം സാധിക്കാതെ പോയെന്നും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി വീടുകളില്‍ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തില്‍ ഈ കൊറോണ കാരണം ഒരു പ്രശ്ങ്ങൾ ഉണ്ടാകുമെന്നും നമ്മൾ ഏവരും അത് വളരെ ശ്രദ്ധയോടെ നോക്കണമെന്നും കിഷോർ പറയുന്നു….

അതുപോലെ തന്നെ ഇപ്പോൾ നടൻ സാജൻ സൂര്യയും ഇതുപോലെ ഒരു അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു അദ്ദേഹത്തിന്റെ മകൾക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലാഞ്ഞിട്ടും കോവിഡ് പോസറ്റീവ് ആയതുമൂലം മൂന്നു ദിവസം വളരെ അവശ നിലയിൽ ആശുപത്രിയിൽ ആയിരുന്നു എന്നും അദ്ദേഹം വളരെ വേദനയോടെ പറയുന്നു, നമ്മൾ വളരെ നിസ്സാരമായി ഈ സാഹചര്യത്തെ കാണരുത് എന്നും, കോവിഡ് നിസ്സരക്കാരനല്ല എന്നും  പ്രത്യേകിച്ചും കുട്ടികളെ വളരെ സൂക്ഷിക്കണം എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *