തീരുമാനത്തിൽ മാറ്റം !! അയോധ്യാ രാമക്ഷേത്ര ഉൽഘാടന ചടങ്ങിൽ നിന്നും കോൺഗ്രസ്സ് വിട്ടുനിൽക്കില്ല ! ചടങ്ങിൽ പങ്കെടുക്കുമെന്ന് സോണിയാ ഗാന്ധി ! അന്തിമ തീരുമാനം ഉടൻ !
ഇപ്പോഴിതാ രാജ്യമെങ്ങും സംസാര വിഷയം രാമക്ഷേത്ര ഉത്‌ഘാടനം തന്നെയാണ്, ബിജെപി മറ്റു ഹിന്ദു പാർട്ടികൾ ഒഴികെ മറ്റു രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കില്ല എന്ന കടുത്ത നിലപാടിൽ നിൽക്കവേ ഇപ്പോഴിതാ കോൺഗ്രസ്സ് ചടങ്ങിൽ പങ്കെടുക്കും എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. സോണിയ ഗാന്ധി ചടങ്ങിൽ പെങ്കെടുക്കും എന്ന് തന്നെയാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ അന്തിമ തീരുമാനം സോണിയയുടെ ആരോഗ്യ സ്ഥിതിയെ ആശ്രയിച്ചിരിക്കുമെന്നും റിപോർട്ടുണ്ട്.
ഈ പരിപാടിയിൽ നിന്നും വിട്ടുനിന്ന കോൺഗ്രസ്സ് ഇപ്പോൾ തീരുമാനത്തിൽ അയവ് വരുത്തിയിരിക്കുകയാണ്. ചടങ്ങില്‍ സോണിയാഗാന്ധി പങ്കെടുക്കാനുള്ള തീരുമാനം മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന. രാമക്ഷേത്രം ബിജെപിയുടെ രാഷ്ട്രീയ നേട്ടമല്ലെന്ന വാദം ഉന്നയിക്കണമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ഘടകം വാദിച്ചത്. അതിനോട് പ്രിയങ്ക ഗാന്ധി പിന്തുണ അറിയിച്ചു എന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വാരണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കൂടി വരുന്നതിനിടെയാണ് അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ചില ഇടപെടലുകളുടെ വിവരങ്ങള്‍ പുറത്തെത്തുന്നത്. യുപിയുടെ ചുമതല വഹിക്കുന്ന നേതാവെന്ന നിലയില്‍ കൂടിയാണ് ഉത്തര്‍പ്രദേശ് ഘടകത്തിന്റെ വാദത്തിന് പ്രിയങ്ക പിന്തുണ നല്‍കുന്നത്. അതേസമയം യുപിയിലെ ഹിന്ദു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ള പ്രിയങ്ക മൃദുഹിന്ദുത്വത്തെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപങ്ങളും പാർട്ടിക്കുള്ളിൽ തന്നെ ശക്തമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് ശശി തരൂരും രംഗത്ത് വന്നിരുന്നു, ക്ഷേത്രം പണിയലല്ല സർക്കാരിന്റെ ജോലി. രാമ ക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോ എന്നറിയില്ല, എന്നാൽ വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ വ്യക്തികളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.ഞാനൊരു ഹിന്ദുവാണ്. പക്ഷെ ക്ഷേത്രത്തെ രാഷ്ട്രീയവേദിയായി ഞാന്‍ കണ്ടിട്ടില്ല. ക്ഷേത്രത്തെ രാഷ്ട്രീയവേദിയാക്കാന്‍ ശ്രമിക്കുന്നവരോട് ചോദിക്കണം എന്താണ് നിങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം ആരോപിച്ചു.
അതുപോലെ രാമ ക്ഷേത്രത്തിൽ പോകണമോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്, എന്നാൽ ഒരു ഹിന്ദു കൂടിയായ ഞാൻ രാമക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തുമെന്നും എന്നാൽ അത് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ രാമക്ഷേത്ര ഉദ്ഘാടനത്തിനും അബുദാബിയിലെ ബിഎപിഎസ് ഹിന്ദുക്ഷേത്രത്തിന്റെ പരിപാടികൾക്കും ശേഷം മാത്രമേ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശശി തരൂർ കുറ്റപ്പെടുത്തി.
Leave a Reply