പരിഹാസങ്ങളുടെ നടുവിൽ ഒരച്ഛൻ ആകാൻ പോകുന്നു എന്ന വാർത്ത എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ! ഇന്ന് പൊന്ന് മകളുടെ ജന്മദിനമാണ് ! ആശംസകളുമായി ആരാധകർ !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ ആളാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു എന്ന അജയ കുമാർ. ചെറിയ വേഷങ്ങൾ ചെയ്ത് സിനിമയിൽ തുടക്കം കുറിച്ച പക്രുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്  വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രമാണ്.  യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് ആ ചിത്രം സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.

ഇന്ന് അദ്ദേഹത്തിന്റെ ഏക മകൾ ദീപ്ത കീർത്തിയുടെ ജന്മദിനമാണ്. മകൾക്ക് എല്ലാവരുടെയും പ്രാർഥന വേണമെന്നും അദ്ദേഹം കുറിച്ചു. എല്ലാവരും ദീപ്ത കീർത്തിക്ക് ഇപ്പോൾ ആശംസകൾ അറിയിച്ചിരുന്നു. ഈ അവസരത്തിൽ അദ്ദേഹം  തൻറെ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്ന ചില കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഞാൻ  വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പറഞ്ഞിരുന്നു, അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 15 വർഷങ്ങളാണ്.

അച്ഛനെപ്പോലെ മിടുക്കിയാണ് മകളും. എന്നാൽ ദീപ്ത കീർത്തി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ഏ,കദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ആ  സന്തോഷ വാര്‍ത്ത തേടി എത്തിയത്. ഞങ്ങള്‍ക്കൊരു മകളുണ്ടായി എന്നതാണ് അത്. ഞങ്ങള്‍ രണ്ടാളെയും ഞങ്ങളുടെ കുടുംബത്തെയും സംബന്ധിച്ച് വലിയ സന്തോഷം നൽകിയ ഒരു കാര്യം ആയിരുന്നു. പിന്നീടുള്ള ഓരോ ദിവസവും പ്രേതീക്ഷയുടെയും സ്വപ്നങ്ങളുടെയും ദിവസങ്ങൾ ആയിരുന്നു. കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ മകൾ ജനിച്ചു. പക്ഷെ പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആ കുഞ്ഞ് ഞങ്ങളെ വിട്ട് യാത്രയായി.

ഇന്നും ആ ഓർമകൾക്ക് പോലും കണ്ണുനീരിന്റെ ഉപ്പുരസമുണ്ട്. തകർന്ന് പോയ നിമിഷം.  പക്ഷെ ഞങ്ങൾ ആ കാലഘട്ടത്തെയും അതിജീവിച്ചു. ഞങ്ങളുടെ ആ സങ്കടം കണ്ടിട്ടായിരിക്കണം ഈശ്വരൻ വീണ്ടും പൊന്നു മകളെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചത് എന്നും അദ്ദേഹം പറയുന്നു. ഒരച്ഛൻ എന്ന നിലയിൽ ഇന്ന് ഞാൻ വളരെ സന്തോഷവും അഭിമാനവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *