ഉര്‍വശിക്ക് കൂടുതൽ പ്രാധാന്യമുള്ള സീന്‍ മാറ്റിയെഴുതാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടു ! നടക്കില്ലെന്ന് ഞാൻ പറഞ്ഞു ! ഒടുവിൽ സുരേഷ് ഗോപി ആ സിനിമയിൽ നിന്ന് തന്നെ പിന്മാറി ! കലൂർ ടെന്നീസ് പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് നടൻ സുരേഷ് ഗോപി. അദ്ദേഹം ഇന്ന് നടൻ എന്നതിലുപരി വളരെ ഉത്തരവാദിത്വമുള്ള ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. കൂടാതെ മറ്റുള്ളവരുടെ ദുരിതങ്ങൾക്ക് തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ പൂർണ്ണ മനസോടെ ചെയ്യുന്ന ഒരു മനുഷ്യ സ്‌നേഹി  കൂടിയാണ്. പലപ്പോഴും സുരേഷ് ഗോപിക്കെതിരെ വളരെ ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയ ആളാണ് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം ഇപ്പോൾ സുരേഷ് ഗോപി കാരണം തന്റെ ഒരു ചിത്രം നടക്കാതെപോയെന്നാണ് തുറന്ന് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, എന്റെ ഒരു  ചിത്രമായിരുന്ന കര്‍പ്പൂരദീപം അയാൾ കാരണം മുടങ്ങിപ്പോകുകയായിരുന്നു. ആ ചിത്രത്തിന്റെ സെറ്റിൽ എത്തിയ സുരേഷ് തിരക്കഥയിലെ 46ാമത്തെ സീന്‍ ചോദിച്ചു വാങ്ങി വായിച്ചുവെന്നും നായികയായ ഉര്‍വശിക്ക് പ്രാധാന്യം കൂടുതലുള്ള സീനുകളുണ്ടെന്ന് അറിഞ്ഞപ്പോള്‍ തിരക്കഥ മാറ്റിയെഴുതാന്‍ പറഞ്ഞുവെന്നും ഡെന്നീസ് പറയുന്നു. അന്ന് ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സെറ്റില്‍ എത്തിയ സുരേഷ് ഗോപി സംവിധായകനായ ജോര്‍ജ് കിത്തുവിനോട് ആദ്യം ആവശ്യപ്പെട്ടത് സ്‌ക്രിപ്റ്റ് വായിക്കണമെന്നില്ല. പക്ഷെ അതിലെ 46ാമത്തെ സീന്‍ കൊണ്ടുവരാനാണ്. ആ സീന്‍ മാത്രം വായിക്കണമെന്ന് സുരേഷ് പറയുന്നതില്‍ എന്തോ ദുരൂഹത ഉണ്ടെന്ന് കിത്തുവിന് അപ്പോഴേ തോന്നി. കിത്തു ആ സീന്‍ വായിക്കാന്‍ കൊടുത്തു.

ആ സീനിൽ ഉർവശി കളം നിറഞ്ഞാടുന്ന ഒരു സീൻ ആയിരുന്നു അത്, എന്നാൽ നേരത്തെ തന്നെ എന്തോ മനസിലുറപ്പിച്ച പോലെ സുരേഷ് ഗോപി ആ സീൻ തലങ്ങും വിലങ്ങും വായിച്ചു, എന്നിട്ട് പറഞ്ഞു, നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറയുന്നതെന്ന് കിത്തു എന്നെ വിളിച്ച് പറഞ്ഞു. അങ്ങനെ ഒന്നും ഒരു സീനും മാറ്റി എഴുതാൻ പറ്റില്ലെന്നും ഞാന്‍ തീര്‍ത്തുപറഞ്ഞു. പിന്നെ പുരുഷമോധാവിത്വമുള്ള സിനിമയാക്കണമെന്ന് പറഞ്ഞതിന്റെ ആ സാഹിത്യം ഞങ്ങള്‍ക്കും മനസ്സിലായില്ല, എന്നും കലൂര്‍ ഡെന്നീസ് പറഞ്ഞു.

ആ തിരക്കഥ മാറ്റില്ലെന്ന് ഞാൻ ഉറപ്പിച്ച് തന്നെ പറഞ്ഞപ്പോൾ അയാൾ 7 ദിവസം ഷൂട്ട് ചെയ്ത കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ തിരിച്ചു പോയെന്നും അങ്ങനെ ആ കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണുവെന്നും ഡെന്നീസ് പറഞ്ഞു. അതുമാത്രമല്ല മറ്റൊരിക്കല്‍ വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പൊലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന് അദ്ദേഹം പറയുന്നു. സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ലെന്നും പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *