മനസ്സിൽ എപ്പോഴും ഒരു ശൂന്യതയാണ്, എപ്പോഴൊക്കെ അവളെ കുറിച്ച് ചിന്തിക്കുന്നുവോ അപ്പോഴെല്ലാം ഉള്ളിൽ ഒരു നോവാണ് ! മമ്മൂട്ടിയുടെ ആ പ്രവർത്തി എനിക്ക് നൽകിയ സമാധാനം ! ദേവൻ പറയുന്നു !

മലയാള സിനിമയുടെ സുന്ദർ വില്ലൻ എന്ന പേരിൽ അറിയപ്പെടുന്ന ആളാണ് നടൻ ദേവൻ. അദ്ദേഹം ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്. വില്ലനായും നായകനായും, സഹ നടനായും അങ്ങനെ നിരവധി മികച്ച വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ദേവൻ അഭിനയിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ദേവൻ മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരനാണ്. നിർമ്മാതാവായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

അതുപോലെ മലയാളത്തിലെ പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ മകൾ സുമയെ ആയിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. ലക്ഷ്മി എന്നൊരു മകളാണ് ഇവർക്കുള്ളത്. നാല് വർഷം മുമ്പ് സുമ മരണപ്പെട്ടിരുന്നു. എച്ച്1എൻ1 ബാധിച്ചായിരുന്നു ആ പ്രതീക്ഷിത വേർപാട്. ഇപ്പോഴും തന്റെ പ്രിയതമയുടെ ഓർമ്മകളിൽ കഴിയുന്ന ദേവൻ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. എനിക്ക് പണ്ടൊരു പ്രണയം ഉണ്ടായിരുന്നു. ഒരേ കോളേജിലായിരുന്നു താനും ഭാര്യയും പഠിച്ചത്, അതുകൊണ്ടുതന്നെ അവൾക്ക് എന്റെ ഈ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം അറിയാമായിരുന്നു.

പക്ഷെ അതെല്ലാം പൊട്ടി പൊളിഞ്ഞ് പാലീസ് ആയിപോയി. ആ സമയത്താണ് വിവാഹ ആലോചനകൾ നടക്കുന്നതും. സുമയുടെ ആലോചന വരുന്നതും. ആ വിവാഹം നടക്കാതെയിരിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ ദൈവ നിയോഗം പോലെ അത് നടന്നു. അതിനു ശേഷം ഞങ്ങൾ പരസ്പരം അഗാധമായി പ്രണയിച്ചു. അവളുമായി എനിക്ക് വലിയൊരു ആത്മബന്ധം ഉണ്ടായിരുന്നു. ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് സമ്മാനിച്ചിട്ടാണ് അവർ പോയത്. വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു..

ഇന്നും അവളുടെ ഓർമ്മകളിലാണ് എന്റെ ജീവിതം. 2019 ലാണ് അവൾ പോയത്. അന്ന് അവളെ അവസാനമായി കാണാൻ മമ്മൂട്ടിയടക്കം പലരും അന്ന് വന്നിരുന്നു. ജീവിതമെന്ന് പറഞ്ഞാൽ ഇങ്ങനെയാണെന്ന് പലരും ഉപദേശിച്ചു. ഒരു മരണവീട്ടിൽ വരുന്നവർ പറയുന്ന ഉപദേശങ്ങൾ ആയിരുന്നു എല്ലാം. എന്നാൽ മമ്മൂട്ടി മാത്രം ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്റെ അടുത്ത് വന്നിരുന്ന് കയ്യിൽ പിടിച്ചു. അതിലൂടെ തന്നെ എനിക്ക് ആശ്വാസം ലഭിച്ചു. ആ ഇരുപ്പ് കുറെ നേരം ഇരുന്നു. അന്ന് ഞാൻ അറിഞ്ഞു ആ ബന്ധത്തിന്റെ തീവ്രത. എന്തെങ്കിലും പറയുന്നതിനേക്കാൾ ഡീപ്പ് ആണത്. അതിനേക്കാൾ ആശ്വാസം നൽകുന്ന ഒരു വാക്കില്ല. എന്റെ അന്ത്യശ്വാസം വരെയും സുമ പോയ വേദന എന്റെയുള്ളിൽ കാണും. അതിലൊരു മാറ്റവും ഉണ്ടാകില്ല. എപ്പോഴൊക്കെ അവളെ കുറിച്ച് ചിന്തിക്കുന്നുവോ അപ്പോഴെല്ലാം ഉള്ളിൽ ഒരു നോവാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *