‘എത്ര പണമുണ്ടായാലും സ്വാധീനമുണ്ടായാലും ചില സമയത്ത് നമ്മൾ എലാവരും നിസ്സഹായരാണ്’ ! ഭാര്യയുടെ വേർപാടിൽ ദേവൻ കുറിക്കുന്നു !

മലയാള സിനിമയിലെ സുന്ദര വില്ലൻ എന്നാണ് ദേവനെ കൂടുതലും അറിയപ്പെടുന്നത്, അദ്ദേഹം വർഷങ്ങളായി മലയാള സിനിമയിൽ നിര സാന്നിധ്യമായി നിലനിൽക്കുന്നു, ഈ കഴിഞ്ഞ ഡോക്ടര്‍സ് ഡേയില്‍ അദ്ദേഹം പങ്കുവെച്ച ഹൃദയ സ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഡോക്ടര്‍സ് ഡേയില്‍ എല്ലാ ഡോക്റ്റർ മാർക്കും എന്റെ ആശംസകൾ,

ഈ ദിവസത്തിൽ എനിക്ക് ഓർമ വരുന്നത് എന്റെ ആറാം വയസിൽ മാരകമായ രോഗത്തിന് ഞാൻ അടിമയായിരുന്നു, ഡിഫ്ത്തീരിയ അതായത് തൊണ്ടയിൽ പഴുപ്പ് വന്ന് ശ്വാസം തടസപ്പെടുന്ന അവസ്ഥ, ഈ റോഹത്തിൽ നിന്നും എനിക്ക് മോചനം തന്ന ഡോക്ടർ സണ്ണിയെയാണ്. ചില സമയത്ത് നമ്മുടെ മുന്നിൽ ചില ഡോക്ടർമാർ ദൈവ തുല്യരാകും, അത്തരത്തിൽ ഞാൻ ഞാൻ കണ്ട ഒരു ദൈവമായിരുന്നു എന്റെ ചേച്ചിയുടെ ഭർത്താവ്, എന്റെ അളിയൻ.ഡോ. രവീന്ദ്രൻ, ഒരു മെഡിക്കൽ മാന്ത്രികൻ ആയിരുന്നു അദ്ദേഹം.

പക്ഷെ 42 മത്തെ വയസിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അതുപോലെ തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമിപ്പിച്ച ഒരു സംഭവം. അത് നടക്കുന്നത് 2019 ജൂലൈയിലാണ്. ഒരു ദിവസം രാത്രിയിൽ കൊച്ചിയിലെ ഒരു സ്വകാര്യ മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലെ CCU വിനു പുറത്തു ആകാംക്ഷയോടെ കാത്തിരികയാണ് ഞങ്ങള്‍. മുഖത്തും ശരീരത്തിലും മെഡിക്കൽ ടുബുകള്‍ ഘടിപ്പിച്ച അവസ്ഥയിൽ എന്റെ സുമ.

അവൾക്ക് കഴിക്കാൻ പാടില്ലാത്ത ഐസ്ക്രീം കഴിച്ച് തൊണ്ടയിൽ അലർജി ആയി ശ്വാസ തടസം അനുഭവപ്പെട്ടാണ് അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവസ്ഥ വളരെ ക്രിട്ടിക്കൽ ആയിരുന്നു, മൂന്നാം ദിവസം റൂമിലേക്ക് മാറ്റി. ഇന്നുകൂടി നോക്കിയിട്ട് നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറയുകയും ചെയ്തു.  എല്ലാവരുടെ മുഖത്തും ഒരു ചെറിയ ചിരി വന്നു. അവളും ചിരിച്ചു.. പക്ഷെ തൊട്ടടുത്ത ദിവസം വീണ്ടും അവൾക്ക് ശ്വാസ തടസം അനുഭവപെട്ടു.

പരിശോധനക്കിടയിൽ അവൾക്ക്  H1 N1 എന്ന വൈറസ് ഇന്‍ഫെക്ഷന്‍ ആയിരിക്കുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങനെ 30 ദിവസ്സം ഒരു യുദ്ധം തന്നെ ആയിരുന്നു..വെന്റിലേറ്ററില്‍ നിന്നും എക്മോ എന്ന ഭീകര യന്ത്രത്തിലേക്കു അവളെ മാറ്റി.5% മാത്രം പ്രതീക്ഷ. എന്നാലും ഡോക്ടര്‍സ് പറഞ്ഞതെല്ലാം ചെയ്തു. അവൾക്ക് ഇടക്ക് ബോധം വരുന്നുണ്ടായിരുന്നു, പക്ഷെ എല്ലാവരും മാറി മാറി വിളിച്ചിട്ടും അവൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. വേദനകൊണ്ട് അവൾ വലയുന്നത് അതിലും വേദനയോടെ ഞാൻ കണ്ടു…

ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് എന്റെ സുമയുടെ ജീവൻ നിലനിൽക്കുന്നത്, ഇനി മറ്റ് മാർഗങ്ങൾ ഒന്നുമില്ല, ആ ഉപകരണം റിമൂവ് ചെയ്യണം എന്ന് ഡോക്ടർ എന്നോട് പറഞ്ഞു. ഞാൻ അവിടെ നിന്നും നേരെ എന്റെ തറവാട്ട് അമ്പലത്തിലേക്ക് പോയി നിറ കണ്ണുകളോടെ ഞാൻ ദേവിയോട് പറഞ്ഞു അവളെ ഇങ്ങനെ വേദന തീറ്റിക്കാതെ അവളെ തിരിച്ചെടിത്തോളൂ, ഈ തൃപ്പാദങ്ങളില്‍ അവളെ സമര്‍പ്പിക്കുന്നു ‘.. എന്റെ പ്രാര്‍ത്ഥന ഇതായിരുന്നു.. ഉച്ചയോടെ ഞാന്‍ ഡോക്ടര്‍മാരുടെ മുന്‍പിലെത്തി. അവളുടെ മരണ വിധിയില്‍ ഒപ്പിട്ടു, അവൾ യാത്രയായി. എത്ര പണമുണ്ടായാലും സ്വാധീനം ഉണ്ടായാലും നമ്മള്‍ എല്ലാവരും തുല്യരാണ് നിസ്സഹായരാണ് വേദനകളുടെ കാര്യത്തില്‍. എന്നും ദേവൻ കുറിക്കുന്നു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *