അച്ഛൻ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വന്നിട്ടുണ്ട് ! അതുകൊണ്ട് ഇനി ഇനി അഭിമുഖം കൊടുക്കില്ല ! നല്ല കുട്ടിയാണ് ! ധ്യാൻ പറയുന്നു !

മലയാളികൾ അഭുമുഖങ്ങൾ കണ്ട് ഇഷ്ടപെട്ട ഏക നടനായിരിക്കും ധ്യാൻ ശ്രീനിവാസൻ. ഒരു പക്ഷെ ധ്യാനിന്റെ സിനിമകളേക്കാൾ ഇന്ന് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്. ഒരു ഒളിമറ ഇല്ലാതെ എല്ലാം തുറന്ന് പറയുന്ന ധ്യാനിന് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ധ്യാനിന്റെ തിരക്കഥയിൽ ഇന്ന് റിലീസ് ചെയ്ത ചിത്രമാണ്  ‘പ്രകാശന്‍ പറക്കട്ടെ’. ഇപ്പോഴിതാ മറ്റൊരു കാര്യം രസകരമായ രീതിയിൽ പറഞ്ഞുകൊണ്ട് ധ്യാൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

തന്റെ പുതിയ സിനിമയെ കുറിച്ച് ഫേസ്ബുക്ക് ലൈവിൽ സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടിൽ നിന്നുള്ള മുന്നറിയിപ്പ്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയിട്ടുണ്ട്. അതുെകാണ്ട് തന്നെ ഇനിയുള്ള കാലം നല്ല കുട്ടിയായി വീട്ടിൽ ഇരിക്കണം. ഇനി കുറച്ച് നാളത്തേക്ക് ലളിത ജീവിതമായിരിക്കും. ഇതുവരെകൊടുത്ത എല്ലാ  അഭിമുഖത്തിലും ഞാൻ  അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് ഞാൻ പറയുമോ എന്ന് അവർക്ക് അതിയായ  പേടിയുണ്ട്. അതുെകാണ്ട് ഇനി തൽക്കാലം  അഭിമുഖം വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകൾ ഒക്കെ ഇനി സിനിമയിലൂടെ പറയാം. എന്നത്തേയും പോലെ എല്ലാവരെയും ചിരിപ്പിച്ച് ഒരു കള്ള ചിരിയോടെ ധ്യാൻ പറഞ്ഞു നിർത്തുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *