കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ! പക്ഷെ രണ്ടുമൂന്നു ദിവസം കൊണ്ട് എല്ലാം മാറിമറിയുകയായിരുന്നു ! ദിലീപ് തുറന്ന് പറയുന്നു !
മലയാള സിനിമ രംഗത്ത് വളരെ സ്വാധീനം ഉണ്ടായിരുന്ന നടനാണ് ദിലീപ്, മഞ്ജുവുമായുള്ള വിവാഹം ശേഷം ഒരു നടൻ എന്ന രീതിയിൽ ദിലീപിന്റെ കരിയർ കുത്തനെ ഉയരുകയായിരുന്നു. മലയാളി പ്രേക്ഷകർ ഒരുപാട് സ്നേഹിച്ച ഒരു താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജുവും. പക്ഷെ വളരെ പെട്ടന്നാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത് മകൾ ദിലീപിനൊപ്പം താമസിക്കാൻതയാറാക്കുക ആയിരുന്നു. നടി ആക്രമിക്ക പെട്ട സംഭവുമായി മഞ്ജു കൊടുത്ത മൊഴി പുറത്ത് വന്നപ്പോൾ മഞ്ജുവിന്റെ ജീവിതത്തിലെ താളം തെറ്റിയ ആ സംഭവം അതിൽ പറയുന്നുണ്ടായിരുന്നു.
ആദ്യം പലരും പറഞ്ഞ് അറിഞ്ഞതല്ല മഞ്ജു ആ കാര്യങ്ങൾ അറിഞ്ഞത്, ദിലീപും കാവ്യാ മാധവനും തമ്മിലില്ല മെസേജുകൾ മഞ്ജു നേരിട്ട് കണ്ടതോടെ തകർന്ന് പോകുകയായിരുന്നു മഞ്ജു, ശേഷം പലരിൽ നിന്നും അറിഞ്ഞ സംഭവത്തിന് ആക്കം കൂട്ടുന്ന വിവരങ്ങളാണ് റിമി ടോമിയിൽ നിന്നും, ആക്രമിക്ക നടിയിൽ നിന്നും മഞ്ജു അറിഞ്ഞത്. ശേഷം ഇതേ കാര്യം മഞ്ജു ദിലീപിനോട് ചോദിച്ചപ്പോൾ വലിയ വഴക്ക് മാത്രമാണ് ഉണ്ടായത്, കൂടത്തെ തന്റെ കൂട്ടുകാരുമായി സംസാരിക്കുന്നത് വിലക്കുക ആയിരുന്നു, പിന്നീട് മഞ്ജു ആ തീരുമാനം എടുത്ത് ദിലീപിന്റെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. മകൾ അച്ഛനൊപ്പം നിൽക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ അതും അംഗീകരിച്ചു.
എന്നാൽ ഒരു നഷ്ടം ഉണ്ടായപ്പോൾ മറു സൈഡിൽ മറ്റൊരു വിജയമായിരുന്നു മഞ്ജുവിനെ കാത്തിരുന്നത്, ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു. എന്നാൽ കാവ്യയെ ദിലീപ് വളരെ പെട്ടന്ന് വിവാഹം കഴിക്കുക ആയിരുന്നു. എന്നാൽ ഈ വിവാഹത്തെ കാവ്യയുടെ അമ്മ എതിർത്തിരുന്നു, കാവ്യയുടെയും രണ്ടാം വിവാഹമായിരുന്നു അത്. അക്കാലത്ത് കാവ്യയുടെ ആദ്യ വിവാഹജീവിതം തകരാന്‍ കാരണം താനാണെന്ന് പലരും പറഞ്ഞു പരത്തിയതില്‍ ദിലീപിന് മനോവിഷമമുണ്ടായിരുന്നു. താന്‍ രണ്ടാമതൊരു കല്യാണത്തെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ആണ് കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ദിലീപ് പറയുന്നു. കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് മകള്‍ മീനാക്ഷിയോട് പറഞ്ഞു. മീനാക്ഷി നൂറ് ശതമാനം ദിലീപിനെ പിന്തുണയ്ക്കുകയായിരുന്നു. നമുക്കിത് നടത്തണം എന്ന മീനൂട്ടിയുടെ വാക്കിൽ എല്ലാം മാറിമറിഞ്ഞു. അച്ഛന്റെ രണ്ടാം വിവാഹത്തിനു മീനാക്ഷി മുന്‍പന്തിയിലുണ്ടായിരുന്നു.
എന്നാൽ കാവ്യയുടെ വീട്ടിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, കാവ്യയുടെ അമ്മക്ക് ഈ ബദ്ധം അത്ര താല്പര്യമില്ലായിരുന്നു, ദിലീപ് ആലോചനയുമായി ചെന്നപ്പോൾ അവൾക്ക് ഇപ്പോൾ മറ്റു ആലോചനകൾ നടന്നുകൊണ്ടരിക്കുന്ന സമയമാണ് എന്നാണ് പറഞ്ഞിരുന്നത്. ദിലീപിന്റെ ജീവിതം നശിക്കാൻ കാരണം കാവ്യ ആണെന്ന പേരില്‍ കാവ്യയുടെ ഭാവി ജീവിതം ബലിയാടാവുന്നു. അപ്പോൾ ഈ വിവാഹം നടന്നാൽ അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. പക്ഷെ പിന്നീട് എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് കാവ്യയുടെ അമ്മയും വിവാഹത്തിനു സമ്മതിച്ചതെന്ന് ദിലീപ് പറയുന്നു. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നും ദിലീപ്. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ദിലീപ് ഈ അഭിമുഖത്തില്‍ പറയുന്നു.
Leave a Reply