വീട്ടിലെ വഴക്ക് സിനിമയാക്കി മാറ്റി ! ഒരു ലക്ഷം രൂപയാണ് മഞ്ജു പ്രതിഫലമായി ചോദിച്ചത് ! പടം സൂപ്പർ ഹിറ്റ് ! ദിനേശ് പണിക്കർ പറയുന്നു !

മലയാള സിനിമ രംഗത്ത് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച ആളാണ് നിർമ്മാതാവ് ദിനേശ് പണിക്കർ. അദ്ദേഹം ഒരു നടൻ കൂടിയാണ്, ഇപ്പോൾ അദ്ദേഹം തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടി തന്റെ സിനിമ അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുകയാണ്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രമായിരുന്ന ‘കളിവീട്’  എന്ന സിനിമയുടെ പിന്നാമ്പുറ കഥ പറയുകയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ആ വാക്കുകൾ, ശശിധരന്‍ ആറാട്ടുപുഴയുടെ തിരക്കഥയില്‍ സിബി മലയിലാണ് കളിവീട് സംവിധാനം ഒരുക്കിയത്. ജയറാമും മഞ്ജു വാര്യരുമായിരുന്നു നായികനായകന്‍മാര്‍. ശശിധരനുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ചെറിയൊരു കാര്യത്തിന് പോലും വലുതായി ചിരിക്കുന്ന ആളാണ് അദ്ദേഹം.   അവരുടെ  വീട്ടിൽ ഞാൻ ഇടക്ക് ഇടക്ക് പോകുമായിരുന്നു. അദ്ദേഹവും ഭാര്യയും ഇടക്ക് ഇടക്ക് വഴക്കുകൾ ഇടുന്ന കാര്യം എനിക്കറിയാം.

ചെറിയ ചെറിയ കാര്യങ്ങളാണ് അവരുടെ വഴക്കിന് കാരണം. ചില ദിവസം പത്രം എടുക്കാന്‍ രണ്ടാളും വരും, അതിനിടയിലൊരു വഴക്ക്. അതേപോലെ ചീപ്പില്‍ അവള്‍ മുടി കളയാതെ വെച്ചാലും പ്രശ്‌നമാണ്. ഇതില്‍ സിനിമയ്ക്കുള്ളൊരു കഥയുണ്ട് ദിനേഷേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ കഥ നമുക്ക് സിബിയോട് പറയാമെന്ന് പറഞ്ഞു. ഈ ശശി പറഞ്ഞ പോലെയുള്ള കാര്യം എന്റെ വീട്ടിലും നടക്കുന്നുണ്ട്. ഇത് നമുക്കൊക്കെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ടോപ്പിക്കാണല്ലോ, ഇത് വെച്ച് തന്നെ സിനിമ എടുക്കാമെന്ന് കരുതി.

അങ്ങനെ ആ കുടുംബ വഴക്ക് ഒരു സിനിമയായി മാറി. ജയറാം നായകനായാല്‍ പക്കാ പെര്‍ഫെക്റ്റായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കഥ ഇഷ്ടമായതും ജയറാം ഓക്കെ പറയുകയായിരുന്നു.  സ്ഥിരം കണ്ടുവരുന്ന നായികമാര്‍ വേണ്ടെന്നുണ്ടായിരുന്നു. നര്‍ത്തകിയായ രാജശ്രീ വാര്യരെ സമീപിച്ചിരുന്നു. എനിക്ക് സിനിമാനടിയാവാന്‍ താല്‍പര്യമില്ല, എന്റെ പാഷന്‍ ഡാന്‍സാണെന്നായിരുന്നു അവരുടെ മറുപടി. ശേഷം ഉണ്ണിയാണ് മഞ്ജുവിനെ സജസ്റ്റ് ചെയ്തത്.

മഞ്ജുവിനെ കണ്ടു കഥ പറഞ്ഞു, അവർ ഒരുലക്ഷം രൂപ പ്രതിഫലം ചോദിച്ചു, അത് സമ്മതിച്ചു. അവരുടെ സഹകരണം കൊണ്ടാണ് ഈ സിനിമ ഇത്രയും പെട്ടെന്ന് തീര്‍ന്നതെന്നും അതിന് എന്തെങ്കിലും എക്‌സ്ട്രാ കൊടുക്കണമെന്നും സിബി മലയില്‍ പറഞ്ഞിരുന്നു. ഞാന്‍ അത് കൊടുക്കുകയും ചെയ്തിരുന്നു.  രജപുത്രന്റെ ഷൂട്ടിംഗും കളിവീടിന്റെ ചിത്രീകരണവും ഒരേ സമയത്താണ് നടന്നത്. 25 ദിവസമെടുത്താണ് കളിവീട് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മഞ്ജുവിന്റെ സഹകരണം ഭയങ്കരമാണ്. അവരുടെ രണ്ടാമത്തെ സിനിമയാണ് കളിവീട് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *