
’18 വയസ്സുകാരിയുടെ അച്ഛനാവാന്‍ പറ്റില്ല’ ! ദൃശ്യം മമ്മൂട്ടി ഉപേക്ഷിക്കാനുള്ള കാരണത്തെ കുറിച്ച് നിർമ്മാതാവ് തുറന്ന് പറയുന്നു !
ഇപ്പോഴും മമ്മൂട്ടി ഫാൻസ് വളരെ ആവേശത്തോടെ പറഞ്ഞു നടക്കുന്ന ഒരു കാര്യമാണ് മോഹൻലാലിൻറെ കരിയർ ബെസ്റ്റ് സിനിമകൾ എല്ലാം ആദ്യം സമീപിച്ചിരുന്നത് നടൻ മമ്മൂട്ടിയെ ആയിരുന്നു, അത് രാജാവിന്റെ മകൻ തൊട്ട് ഇങ്ങു ദൃശ്യം വരെ എത്തിനിൽക്കുന്ന ചിത്രങ്ങളാണ് ഉദാഹരണം. മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ദൃശ്യം. ഈ ചിത്രത്തിന് ആദ്യം സമീപിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല എന്നാണ് അന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞിരുന്നത്. തിരക്കഥ വായിച്ച ശേഷം തൃപ്തി തോന്നാത്തിനാലാണ് മമ്മൂട്ടി സിനിമ വേണ്ടെന്ന് വെച്ചതെന്നാണ് ജിത്തു ജോസഫ് പറഞ്ഞത് എന്നാൽ ഇപ്പോഴിതാ അതിനെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് കെജി നായര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ജിത്തുവിന്റെ പാലുകാച്ചലിന് ഞാനും പോയിരുന്നു. ഞങ്ങളീ കഥ പറയുമ്പോഴേ പുള്ളി പറഞ്ഞത് 18 വയസ്സായ കുട്ടിയുടെ അച്ഛനായി ഞാനിനി ചെയ്യണോഡേ എന്നാണ്. പിന്നെ ഞാനൊന്നും ചിന്തിച്ചില്ല. ആന്റണി പെരുമ്പാവൂരിനോട് കഥ പറഞ്ഞ് സിനിമ ആശിര്‍വാദ് നിര്‍മ്മിച്ചെന്ന് ജിത്തു ജോസഫ് തന്നോട് പറഞ്ഞതായി കെജി നായര്‍ വെളിപ്പെടുത്തി. മാസ്റ്റര്‍ ബിൻ ചാനലിനോട് സംസാരിക്കവെയാണ് കെജി നായര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

മമ്മൂട്ടി ദൃശ്യം നിരസിച്ചതിനെ കുറിച്ച് ജിത്തു ജോസഫ് പറഞ്ഞിരുന്നത് ഇങ്ങനെ, ദൃശ്യം, മെമ്മറീസ് എന്ന രണ്ട് സിനിമകളുടെ സ്ക്രിപ്റ്റും മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന് കണ്‍വിൻസിംഗ് ആയിരുന്നില്ലെന്നാണ് ഇതേക്കുറിച്ച് ജിത്തു ജോസഫ് പറഞ്ഞത്. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്ന് ഒത്തിരി വര്‍ഷങ്ങളായി ആഗ്രഹമുണ്ട്. നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ല. ഒരു സ്ക്രിപ്റ്റ് ഞാനെഴുതിയത് കൊണ്ട് മഹത്തരമാവണമെന്നില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയാമെന്നും ജിത്തു ജോസഫ് അന്ന് പറയുന്നു.
അതേസമയം മോഹൻലാലും ജിത്തു ജോസഫും തമ്മിൽ ഇതൊനോടകം ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. ഇനി ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങനുള്ള ചിത്രം റാം ആണ്.
Leave a Reply