“അങ്ങനെ അതും അവസാനിച്ചു, ഈ കുടുംബത്തിനൊപ്പമുള്ള അവസാന ദിനം” ; മീനയുടെ കുറിപ്പ് വൈറൽ ആവുന്നു
മലയാളി പ്രേക്ഷകർ എന്നും ഞെഞ്ചിലേറ്റിയ അതുല്യ കലാകാരിയാണ് നടി മീന… ബാല താരമായി എത്തിയ മീന പിന്നീട് തെന്നിന്ത്യൻ താരമായി മാറിയ താരം ഇന്നും സിനിമയിൽ സജീവമാണ്, മലയാളികൾക് ഇന്നും ഏറെ പ്രിയങ്കരിയായ മീന എല്ലാ ഭാഷകളിലും സൂപ്പർ നായകന്മാരുടെ നായികയായിരുന്നു, മലയാളത്തിലും മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ എല്ലാ നായകന്മാരുടെയും വിജയ നായികയ്‌യിരുന്നു മീന.
വിവാഹ ശേഷം സിനിയിൽ നിന്നും ഇടവേള എടുത്തിരുന്നു, താരരത്തിനു നൈനിക എന്ന ഒരു മകളുമുണ്ട്, വിദ്യാസാഗർ എന്ന ബിസിനെസ്സ് കാരണാണ് മീനയുടെ ഭർത്താവ്. ഇടവേളക്ക് ശേഷം മോഹൻലാലിൻറെ ദൃശ്യം എന്ന സിനിമയിലൂടെയാണ് മീനയുടെ തിരിച്ചുവരവ്, ദൃശ്യത്തിന്റെ വിജത്തിന് ശേഷം പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ എല്ലാ ഭാഷകളിലും മീന ചെയ്തിരുന്നു..
ദൃശ്യം 2 ഉം ഗംഭീര വിജയം കൈവരിച്ചതോടെ മീനയുടെ സിനിമ കരിയറിലെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു, ഇപ്പോൾ ആ വിജയ തുടർച്ച മറ്റു ഭാഷകളിലേക്കും എത്താൻ പോകുകയാണ്, ദൃശ്യം 2 വിന്റെ തെലുങ്ക് റീമേക്കിലും മീന തന്നെയായിരുന്നു നായിക, കഴിഞ്ഞ ദിവസം അതിന്റെ ഷൂട്ടിങ് പാക്കപ്പ് ആയിരുന്നു, അതുമായി ബന്ധപ്പെട്ട് താരം തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുയാണത്…
താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു… ‘ഈ കുടുംബത്തോടൊപ്പമുള്ള അവസാനത്തെ ദിനമായിരുന്നു ഇന്ന്’ എന്നാണ് മീന കുറിച്ചിരിക്കുന്നത്. നിങ്ങളെ അമ്പരപ്പിക്കാൻ ഞങ്ങൾ വീണ്ടും തിരിച്ചെത്തും എന്നും മീന കൂട്ടിച്ചേർത്തു. കൂടാതെ ആൻറണി പെരുമ്പാവൂർ, ജിത്തു ജോസഫ്, നായകൻ വെങ്കിടേഷ് എന്നിവർക്കും താരം നന്ദി അറിയിക്കുന്നുണ്ട്… ചിത്രത്തിൽ ജ്യോതി എന്നാണ് മീനയുടെ കഥാപാത്രത്തിന്റെ പേര്….
മോഹൻലാലിൻറെ വേഷം വെങ്കിടേഷും, ആശ ശരത് ചെയ്ത ഗീതപ്രഭാകർ എന്ന വേഷം നാദിയ മൊയ്‌ദുവുമാണ് കൈകാര്യം ചെയ്യുന്നത്,സെറ്റിലെ രസകരമായ നിമിഷങ്ങൾ മീന ഇടക്കൊക്കെ പങ്കുവെച്ചിരുന്നു, നാദിയ മൊയ്‌ദുവിന്റെ കഴുത്തിൽ പിടിച്ചിരിക്കുന്ന ഒരു ചിത്രം മീന പങ്കുവെച്ചിരുന്നു, സിനിമക്ക് പുറത്ത് ഇതാണ് സത്യം എന്നാണ് മീന കുറിച്ചിരുന്നത്.. ആ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു…
ദൃശ്യത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും ഒപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്ക് ദൃശ്യത്തിന്റെ നിർമ്മാണം, സംവിധായകനും ജിത്തു ജോസഫ് തന്നെയാണ്, ദൃശ്യത്തിന്റെ ആദ്യ പാർട്ട് തെലുങ്കിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.. ഇനിയും ആ വിജയ തുടർച്ച ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്….
ദൃശ്യം 2 മലയാളത്തിൽ മീനയുടെ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ആയിരുന്നില്ല അവരുടെ മേക്കപ്പ് എന്ന് വിമർശനം ഉയർനിന്നിരുന്നു, എന്നാൽ താൻ മീനയോട് മേക്കപ്പ് കുറക്കാൻ ആവിശ്യപെട്ടിരുന്നു എന്നാൽ അവർ അത് കേട്ടിരുന്നില്ല എന്നും ജിത്തു ജോസഫ് തുറന്ന് പറഞ്ഞിരുന്നു…..
Leave a Reply