ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അത് സംഭവിക്കാൻ പോകുന്നു ! തനറെ രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്നു !

മലയാളികളുടെ സ്വന്തം കുഞ്ഞിക്കയാണ് ദുൽഖർ സൽമാൻ. നടന്റെ ഓരോ വിശേഷങ്ങളും വളരെ വേഗമാണ് ആരാധകർ സ്വീകരിക്കുന്നത്. ഇന്ന് ബോളിവുഡിൽ വളരെ തിരക്കുള്ള യുവ നടന്മാരിൽ ഒരാളാണ് ദുൽഖർ,  കൈ നിറയെ അവസരങ്ങളാണ് ഇപ്പോൾ  ദുൽഖറിനെ തേടി എത്തുന്നത്. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്വന്തം കഴിവുകൊണ്ട് ഉയരങ്ങൾ  കീഴടക്കുന്ന ദുൽഖർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

മലയാളികൾ വളരെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് കുറുപ്പ്’ . ചിത്രം പല തവണ ഒ.ടി.ടിയില്‍ റിലീസാകുമെന്ന വാര്‍ത്തകള്‍ എത്തിയിരുന്നെങ്കിലും ഒക്ടോബര്‍ 25ന് തിയേറ്ററുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ ചിത്രം തിയേറ്ററില്‍ റിലീസ് ആവുകയാണ്. ചിത്രം വെളിച്ചം കാണുമോ എന്ന് ഒരെത്തും പിടിയുമില്ലായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

മലയാളികൾ ഇത്രയും പ്രതീക്ഷ കൊടുക്കുന്ന ചിത്രമാകാൻ ഒരു പ്രധാന കാരണം കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് കുറുപ്പ് എന്നതാണ്.  ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.  35 കോടിയാണ് ബജറ്റ്. ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ, അങ്ങനെ ഒടുവില്‍, ഞങ്ങള്‍ തയ്യാറായി. കുറുപ്പിനെ മോചിപ്പിക്കാന്‍. ഇത് വരെ ചെയ്തതില്‍ ഏറ്റവും വലിയ ചിത്രം, കുറുപ്പ്, പൂട്ടിയിടപ്പെട്ട അവസ്ഥയില്‍ നിന്നും സ്വതന്ത്രനാവുകയാണ്, ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുകയാണ്. കുറുപ്പിനോടൊത്തുള്ള യാത്ര, അത് വളരെ വലുതും സങ്കീര്‍ണ്ണവുമായിരുന്നു. വർഷങ്ങൾ നീണ്ട ആലോചന തന്നെ ഉണ്ടായിരുന്നു. ചിത്രീകരണം ഒരു വര്‍ഷത്തോളം നീണ്ടു. മാസങ്ങള്‍ എടുത്തു പോസ്റ്റ് പ്രൊഡക്ഷന്‍ നടത്തി. പിന്നെ മഹാമാരികാലമായി.

ഈ സ്വപ്ന ചിത്രം വെളിച്ചം കാണുമോ എന്നൊരു എത്തും പിടിയും ഉണ്ടായിരുന്നില്ല. എന്നാല്‍ നിങ്ങളുടെ എല്ലാം ആത്മാർഥമായ സ്‌നേഹവും, പിന്‍തുണയും, തിയേറ്റര്‍ തുറക്കും വരെ കാത്തിരിക്കണം എന്ന നിരന്തരമായാ ആവശ്യപ്പെടലും കൊണ്ട് അതി കഠിനമായ ആ സമയത്തെയും ഞങ്ങള്‍ അതിജീവിവിച്ചു.  കുറുപ്പ് എനിക്ക് എന്റെ രണ്ടാമത്തെ കുഞ്ഞിനെപ്പോലെയാണ് എന്ന് ഞാന്‍ എന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും പല വട്ടം പറഞ്ഞിട്ടുണ്ട്.

ഈ ചി ത്രം  ഏറ്റവും മികച്ചതാക്കാനായി എന്ത് ചെയ്യാനും ഞാന്‍ തയ്യാറായിരുന്നു. ശാരീരികമായും മാനസികമായും, ഞാന്‍ പൂര്‍ണമായി അര്‍പ്പിച്ച ഒരു ചിത്രമാണിത്. ഞാന്‍, ഞാന്‍ എന്ന് കുറെയായി പറയുന്നു. ഇതിന്റെ അണിയറപ്രവര്‍ത്തകരുടെ കഴിവും കഠിന പ്രയത്‌നവുമാണ് ആ ചിത്രത്തെ ഇങ്ങനെയാക്കിയത്. പക്ഷേ എനിക്ക് ഈ സിനിമയുമായുള്ള സവിശേഷമായാ ബന്ധത്തെക്കുറിച്ച്, ഹൃദയത്തില്‍ തൊട്ടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറിപ്പിനെ സ്വാതന്ത്രനാക്കാന്‍ സമയമായി. നിങ്ങള്‍ അതിനു ചിറകുകള്‍ നല്കുമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വലിയ ഉയരങ്ങളിലേക്ക് അത് എത്തുമെന്നും.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *