
എനിക്കറിയാം പ്രണവ് ഒരുപാട് ഉയരങ്ങളിൽ നിൽക്കുന്ന ഒരാളാണെന്ന് ! ഞാൻ ആ നേട്ടം കൈവരിച്ചതിന് ശേഷമേ എന്റെ ഈ ഇഷ്ടം പ്രണവ് അറിയാൻ പാടുള്ളു ! ഗായത്രി പറയുന്നു !
മലയാള സിനിമയിലെ യുവ താരനിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. നടിയുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്, അടുത്തിടെ സുഹൃത്തുമായി സഞ്ചരിച്ച തനറെ കാർ മറ്റൊരു വാഹനത്തിന്റെ സൈഡ് മിറർ ഇടിച്ച് തെറുപ്പിച്ചിട്ട് വണ്ടി നിർത്താതെ പോയതും നാട്ടുകാർ വണ്ടി തടഞ്ഞു നിർത്തിയതും വലിയ വിവാദമായി മാറിയിരുന്നു. നിരവധി പ്രമുഖർ അടക്കം നടിക്കെതിരെ രംഗത്ത് വന്നിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു ഗായത്രി സിനിമയിലേക്ക് എത്തുന്നത്. തനിക്കെതിരെയുള്ള ട്രോളുകളും വിമർശനങ്ങളും തന്നെ ബാധിക്കില്ല എന്നും ഗായത്രി പറയുന്നു.
ചില വിവാദ പരാമർശങ്ങൾ ഗായത്രിയെ ഏറെ പ്രശസ്തയാക്കിയിരിന്നു, വിവാഹത്തിന് മുന്‍പുള്ള ലൈം ഗികബ ന്ധം കുറ്റമല്ലെന്നും പക്ഷെ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അന്ന് നടിയുടെ തുറന്നുപറച്ചില്‍. വിവാഹത്തിന് മുന്‍പുള്ള ലൈം ഗികബ ന്ധം ഒരു കുറ്റകൃത്യമൊന്നുമല്ല. പക്ഷെ എനിക്ക് അതിനോട് താല്പര്യമില്ല. വെറുതെ ഒരു സുഖത്തിന് വേണ്ടിയാണെങ്കില്‍ അത് ശരിയല്ല. ഒരു ഇമോഷന് വേണമെന്നാണ് ഗായത്രി പറഞ്ഞിരുന്നത്. ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയും ഗായത്രിക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടിയും വന്നിരുന്നു.
അതോടൊപ്പം തന്റെ ഒരു ഇഷ്ടത്തെ കുറിച്ചും ഗായത്രി പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. സിനിമയിൽ എത്തിയതിന് ശേഷവും അതിനുമുമ്പും ഒരുപാട് പ്രണയ അഭ്യർഥന ഉണ്ടായിട്ടുണ്ട്. പക്ഷെ തനറെ ജീവിതത്തിൽ ഒരാളോട് മാത്രമേ തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളൂ അത് വേറെ ആരുമല്ല പ്രണവ് മോഹൻലാൽ ആണെന്നാണ് ഗായത്രി പറയുന്നത്. എനിക്കറിയാം പ്രണവ് ഒരുപാട് ഉയരങ്ങളിൽ ആണ് നിൽക്കുന്ന ഒരാളാണ്.

അതുകൊണ്ട് തന്ന് സിനിമകളിലൂടെ എനിക്കും ആ ഉയർച്ച നേടിയിട്ട് വേണം എന്റെ ഈ ഇഷ്ടം പ്രണവ് ഇത് അറിയാൻ എന്നാണ് തനറെ ആഗ്രഹമെന്നും ഗായത്രി പറയുന്നു. സിനിമയിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള തനിക്ക് ഇനി രാജകുമാരി, വേശ്യ, ഫ്രീക്കത്തി തുടങ്ങി വിവിധ തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ട് എന്നും ഗായത്രി പറയുന്നു. പിന്നെ നടിയായി മാത്രം ഒതുങ്ങി കൂടാതെ ഒരു സംവിധായക എന്ന നിലയിലും പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നും ഗായത്രി പറയുന്നു.
2014ലെ മിസ് കേരള മത്സരത്തിൽ പങ്കെടുക്കുകയും മിസ് കേരള പട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു. ശേഷം സിനിമ എന്ന തന്റെ സ്വപ്നത്തിലേക്കുള്ള തയാറെടുപ്പുകൾ ആയിരുന്നു, അങ്ങനെ ആദ്യ ചുവട് എന്ന രീതിയിൽ വള്ളിയും തെറ്റി പുള്ളിയും തെറ്റി, “നിർണായകം”, “പ്രേമം” എന്നീ ചിത്രങ്ങളുടെ ഓഡിഷനിൽ ഗായത്രി പങ്കെടുത്തിരുന്നു. പക്ഷെ അതെല്ലാം റിജക്ട് ആയി പോവുകയായിരുന്നു. അതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. ഇത്രയും അനുയോജ്യമായ ഒരു വേഷം ലഭിക്കുവാൻ വേണ്ടി ആയിരുന്നു ആദ്യ അവസരങ്ങളെല്ലാം തിരസ്കരിക്കപ്പെട്ടതെന്ന് പിന്നീട് തനിക്ക് മനസിലായി എന്നും ഗായത്രി പറയുന്നു.
Leave a Reply