
‘ഞാൻ കല്യാണി ആയിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോയി’ ! യഥാർത്ഥ ജീവിതത്തിലും പ്രണവ് നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നുന്നു ! ഗായത്രി പറയുന്നു !
ഗായത്രി സുരേഷ് എന്ന നടിക്ക് അവർ ചെയ്ത സിനിമകളേക്കാൾ പേരും പ്രശസ്തിയും നേടിക്കൊടുത്തത് നടിയുടെ തുറന്ന് പറച്ചിലുകൾ ആണ്. ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസമായി വീണ്ടും ഗായത്രി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. പ്രണവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും നടനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്നും നടി നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴും താൻ പറഞ്ഞ കാര്യം കുറച്ചുംകൂടി വ്യക്തമായി പറഞ്ഞിരിക്കുകയാണ് ഗായത്രി. നടിയുടെ വാക്കുകൾ ഇങ്ങനെ, പ്രണവിനെ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം ശരിയാണ്.അതിപ്പോൾ എനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുണ്ടാവും, അതുപോലൊരിഷ്ടം എനിക്കും തോന്നി. എന്നാല്‍ അതിന് വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല ഞാന്‍. എന്റെ യാത്രയില്‍ ഒരാളെക്കണ്ട് ഇഷ്ടമായാല്‍ ഒരുപക്ഷേ, അയാളെ വിവാഹം ചെയ്തേക്കാം. പ്രണവിനെ കല്യാണം കഴിക്കുക എന്ന ആഗ്രഹവുമുണ്ടെന്നുമായിരുന്നു.
എന്റെ വളരെ ചെറിയ പ്രായത്തിൽ അതായത് പത്തോ പതിമൂന്നു വയസ് ഉള്ളപ്പോൾ മുതൽ പ്രണവിനെ ഞാൻ ശ്രദ്ധിച്ചതാണ്. അന്ന് പ്രണവിനെ കണ്ടപ്പോള്‍ കൊള്ളാലോ ഇവന് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പ്രണവിനെ കാണുന്നത് സാഗര്‍ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനുമായി എനിക്ക് നന്നായി കണക്ട് ചെയ്യാനാവുമെന്നാണ് കരുതുന്നത്, പിന്നെ പ്രണവിനെ കല്യണം കഴിക്കുന്നതിനെക്കുറിച്ച് ചോദിക്കാനായി ജ്യോത്സ്യനെ വിളിച്ചത് ഞാനല്ല, അത് ആ സൗണ്ട് കേട്ടാൽ മനസിലാകുമല്ലോ.

കൂടാതെ പ്രണവിന്റെ ഹൃദയം സിനിമ കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായിരുന്നു. അതിലെ ആ ‘പൊട്ടുതൊട്ട പൗർണമി’ എന്ന ഗാനം വളരെ മനോഹരമായിരുന്നു എന്നും ഗായത്രി പറയുന്നു. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നി, പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു എന്നും പറഞ്ഞ ഗായത്രി, ഇതിൽ പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു എന്നും പറയുന്നു.
അതുമാത്രമല്ല അതിൽ കല്യാണി അവതരിപ്പിച്ച ആ കഥാപാത്രം എന്നെ ഒരുപാട് ആകർഷിച്ചു, പ്രണവിനൊപ്പം എനിക്ക് അത് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നി എന്നും ഗായത്രി പറയുന്നു. പിന്നെ എന്നെ കുറിച്ച് വരുന്ന ട്രോളുകൾ എന്നെ വിഷമിപ്പിക്കാറുണ്ട്, ട്രോളുകള്‍ നിരോധിക്കാനായി മുഖ്യമന്ത്രിയോട് ആവശ്യപ്പെടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ഗായത്രി സംസാരിച്ചിരുന്നു. വളരെ അധികം മാനസിക വിഷമം ഉണ്ടാക്കുന്ന ഒന്നാണ് ഇത്തരം കളിയാക്കലുകൾ എന്നും ഗായത്രി പറയുന്നു. പരിഹസിക്കല്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ് അതിനെ ആരും പ്രോത്സാഹിപ്പിക്കരുത് എന്നും താരം പറയുന്നു.
Leave a Reply