
തെറ്റുകൾ ചൂണ്ടി കാണിച്ച് കുറ്റപ്പെടുത്താറില്ല ! എന്നെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു! അച്ഛനെ കുറിച്ച് ഗോകുൽ പറയുന്നു !
മലയാള സിനിമയിലെ അതുല്യ പ്രതിഭയാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി അദ്ദേഹം വളരെ വലിയൊരു മനസ്സിനുടമകൂടിയാണ്. രാഷ്‌ടീയപരമായി അദ്ദേഹത്തോനോട് പലർക്കും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വ്യക്തിപരമായി ഏവരും ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് സുരേഷ് ഗോപി.
സൂപ്പർ ഹിറ്റുകളായി അനേകം സിനിമകളുടെ ഭാഗമായ സുരേഷ് ഗോപി. ഏറെ നാളുകളായി സിനിമയിൽ അത്ര സജീവമായിരുന്നില്ല. പക്ഷെ ഇപ്പോൾ വീണ്ടും വളരെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകളായാണ് സുരേഷ് ഗോപി. അതിൽ ഏറ്റവും പ്രധാന വാർത്ത അച്ഛനും മകനും ഒന്നുകുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ്.
സുരേഷ് ഗോപിയുടെ മക്കളിൽ അച്ചനാട് പാത പിന്തുടണർന്ന സിനിമയിൽ എത്തിയ ആളാണ് ഗോകുൽ സുരേഷ് ഗോപി. ഗോകുൽ ഇതിനോടകം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്ന ഗോകുൽ ഇപ്പോൾ ആദ്യമായി അച്ഛനോടൊപ്പം അഭിനയിക്കുന്ന ത്രില്ലിലാണ്. ജോഷി ഒരുക്കുന്ന ത്രില്ലർ ചിത്രമായ പാപ്പാൻ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.
തന്റെ ആദ്യ ചിത്രമായിരുന്ന മുദ്ദുഗൗവിന്റെ ചിത്രീകരണ സമയത്ത് അച്ഛനും അമ്മയും വന്നിരുന്നു. അന്ന് ദൂരെ നിന്ന് ചിത്രീകരണം കണ്ട് മടങ്ങുകയായിരുന്നുവെന്ന് ഗോകുല്‍ പറയുന്നു. എന്നാൽ പാപ്പാന്റെ ലൊക്കേഷനിൽ വെച്ചാണ് അച്ഛൻ ആദ്യമായി എന്റെ അഭിനയം കാണുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് താൻ വരെ കുറ്റപ്പെടുത്താറില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ക്യാമറയ്ക്ക് മുന്നില്‍ അച്ഛനും മകനും ഇല്ല കഥാപാത്രങ്ങളല്ലേയുള്ളൂ എന്നും സുരേഷ് ഗോപി പറയുന്നു.

സംവിധയകാൻ ജോഷിയാണ് തന്നെ വിളിച്ച് ഇതിൽ മകന്റെ വേഷത്തിൽ ഗോകുലിനെ അഭിനയിപ്പിക്കാം എന്ന് തന്നോട് ചോദിക്കുന്നത്. ഇവർ ഇരുവർക്കും ഒപ്പം വർക്ക് ചെയ്യാൻ പറ്റിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഗോകുലും പറയുന്നു. അച്ചനൊപ്പമുള്ള ചിത്രത്തിലെ ആദ്യ സീൻ അഭിനയിക്കുമ്പോൾ ഒരുപാട് ടെൻഷൻ അടിച്ചിരുന്നു. എന്നാല്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നും തന്നെ ആരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല.
അച്ഛൻ വളരെ കൂളായിട്ടായിരുന്നു ഓരോ രംഗങ്ങളും ചെയ്തിരുന്നത്. ചില സീനുകൾ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അച്ഛന്‍ പറഞ്ഞുതന്നിരുന്നു. അത് പക്ഷെ ഒരു സീനിയര്‍ നടനും ജൂനിയര്‍ നടനും തമ്മിലുള്ള ആശയവിനിമയമായിരുന്നു. മറ്റൊരു വിഷമം കോവിഡ് സാഹചര്യം ആയിരുന്നതുകൊണ്ട് അമ്മക്ക് ലൊക്കേഷനിലേക്ക് എത്താൻ സാധിച്ചിരുന്നില്ല എന്നും ഗോകുൽ പറയുന്നു.
ഏതായാലും ആരാധകർ വളരെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് പാപ്പാൻ, വീടിനും ആക്ഷൻ രംഗങ്ങളിൽ സുരേഷ്‌ഗോപിയെ കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകർ, കൂടാതെ അച്ഛനും മകനും ഒന്നിക്കുന്ന ചിത്രം കൂടി ആയപ്പോൾ ആവേശം കൂടുതലാണ്, ഇതുകൂടാതെ എസ് ജി 251, ഒറ്റക്കൊമ്പൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സിനിമയും, രാഷ്ട്രീയ പ്രവർത്തനവും, ഒപ്പം ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സുരേഷ് ഗോപി.
Leave a Reply