പലപ്പോഴും അദ്ദേഹത്തെ ഞാൻ വിമർശിച്ചിട്ടുണ്ട് ! പക്ഷെ അദ്ദേഹത്തിലെ ആ മനുഷ്യത്വം ഞാൻ തിരിച്ചറിയുന്നു ! ആ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല ! ഹരീഷ് പേരടി പറയുന്നു !

മലയാള സിനിമ രംഗത്ത് ഏറെ സജീവമായ നടനാണ് ഹരീഷ് പേരടി.  വില്ലനായും സഹനടനായും തിളങ്ങിയ ഹരീഷ് ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. വില്ലൻ വേഷങ്ങളിൽ ആണ് അദ്ദേഹം കൂടുതലും തിളങ്ങിയത്.   കൂടാതെ ഏതൊരു കാര്യത്തിലും മുഖം നോക്കാതെ അദ്ദേഹം പല തുറന്ന് പറച്ചിലും തന്റെ അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ കൂടി പറയാറുള്ള അദ്ദേഹം  പങ്കുവെക്കുന്ന പല പോസ്റ്റുകളും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഹരീഷ് വീണ്ടും ശ്രദ്ധ നേടുകയാണ്.

വിജയ് ബാബു വിഷയത്തിൽ അമ്മ താര സംഘാടന എടുത്ത നിലപാടിനോട് എതിർത്ത് പല താരങ്ങളും അമ്മയിൽ നിന്നും രാജി വെച്ചിരുന്നു. അമ്മയുടെ ഐസിസി യിൽ നിന്ന് മാല പാർവതിയും, കുക്കു പരമേശ്വരനും, ശ്വേതാ മേനോനും രാജി വെച്ച് പുറത്ത് പോയിരുന്നു.  ഈ സാഹചര്യത്തിൽ ഇപ്പോഴിതാ നടൻ ഹരീഷ് പേരടിയും രാജി വെക്കാൻ ഒരുങ്ങുകയാണ്. അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് നടന്‍ ഹരീഷ് പേരടി തന്നെ സംഘടനയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു എന്നുമാണ് അദ്ദേഹം സമർപ്പിച്ച രാജിയിൽ പറയുന്നത്.

എന്നാൽ ഇപ്പോൾ അദ്ദേഹം പറയുന്നത് താൻ രാജിവെക്കാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞിട്ടും അമ്മയിൽ നിന്നും തന്നെ ആരും വിളിച്ചില്ല എന്നും, അദ്ദേഹം എടുത്ത് പറയുന്നു. എന്നാൽ ആ രണ്ടുപേർ അവരെന്നെ ഈ തീരുമാനം മാറ്റണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു എന്നും അവരെ താൻ സ്നേഹത്തോടെ എന്നും ഓർക്കുന്നു എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, എ എം എം എയില്‍ നിന്ന് ഞാന്‍ രാജി ഫെയ്സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു. എ എം എം എയ്ക്ക് മെയില്‍ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. അതുപോലെ നടൻ ടിനി ടോമും എന്നെ വിളിച്ചിരുന്നു.

ആ മനുഷ്യന്റെ രാഷ്ട്രീയത്തെ ഞാൻ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു’ നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്. സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം’ എന്ന്. ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു. എങ്കിലും പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്. ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും. എ എം എം എയില്‍ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ്. രാജി രാജിതന്നെയാണ്. അതില്‍ മാറ്റമൊന്നുമില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *