ഇന്ദ്രൻസ് ഒരു മികച്ച നടൻ മാത്രമല്ല, അതിലും ഉപരി ഒരു നന്മയുള്ള മനുഷ്യൻ കൂടിയാണ് ! ജയറാമിന് സംഭവിച്ച ആ പിഴവ് കാരണം ഇന്ദ്രൻസിന് സംഭവിച്ചത് വലിയ നഷ്ടം !

ഇന്ദ്രൻസ് എന്ന നടൻ ഇന്ന് തന്റേതായ ഒരു സ്ഥാനം നേടി എടുത്ത കലാകാരനാണ്.  കെ സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു വലിയ മനസിന് ഉടമ കൂടിയാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ എളിമയും വിനയവും ഏവരെയും അതിശയപ്പെടുത്തുന്ന ഒന്നാണ്. ഇന്ന് ഒരു നടൻ എന്നതിലുപരി അദ്ദേഹത്തെ കൂടുതൽ പേരും സ്നേഹിക്കുന്നതും ആരാധിക്കുന്നതും അദ്ദേഹത്തിലെ മനുഷ്യനെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രം ഹോമിൽ മികച്ച പ്രകടനമണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്.

1993 ൽ പുറത്തിറങ്ങിയ  കാവടിയാട്ടം ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റാണ്. ആ ചിത്രത്തിന്റെ വിജയത്തോടെ ജയറാം എന്ന നടന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ജയറാം, ജഗതി, സിദ്ധിഖ്   തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്. ഈ ചിത്രത്തിന്റെ പിന്നിൽ നടന്ന ഒരു സംഭവം ഇപ്പോൾ സംവിധായകൻ അനിയൻ തുറന്ന് പറയുകയാണ്.  ചിത്രത്തിൽ മറ്റൊരു രസകരമായ വേഷത്തിൽ നടൻ ഇന്ദ്രൻസും ഉണ്ടായിരുന്നു. ഈ സിനിമയിൽ മാനസികമായി തകർന്നതായി അഭിനയിക്കുന്ന ജയറാം ചായക്കടയിലെ ഒരു രംഗത്തിൽ ഇന്ദ്രൻസിന്റെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ആ രംഗം ആ സിനി കണ്ടവർ ആരും മറക്കില്ല.

എന്നാൽ ആ രംഗത്തിൽ സംഭവിച്ചത് മറ്റൊന്ന്, അന്ന്   ശരിക്കും അന്ന് ഇന്ദ്രൻസിന് ജയറാമിന്റെ കയ്യിൽ നിന്ന് ചവിട്ട് കൊണ്ടിരുന്നു. ഇപ്പോഴും അതിന്റെ ആയുർവേദ ചികിത്സ ഇന്ദ്രൻസ് ചെയ്യുന്നുണ്ടെന്നും ചിത്രത്തിന്റെ   സംവിധായകനും അടുത്തിടെ  തുറന്ന് പറഞ്ഞിരുന്നു. ആ ചിത്രം കണ്ടവർക്ക് അറിയാം  ജയറാം ഓടി കൊണ്ട് വന്ന് ചവിട്ടുന്ന ഒരു സീനായിരുന്നു അത്. റിഹേഴ്സൽ ചെയ്തിട്ടായിരുന്നു അത് എടുത്തത്. പക്ഷെ  ചവിട്ട് മാറി കൊള്ളുകയായിരുന്നു. നല്ല ഊക്കിനുള്ള ഒരു ചവിട്ട് ആയിരുന്നു അത്.

എന്നാൽ പാവം  ഇന്ദ്രൻസും ഒട്ടും പ്രതീക്ഷികാതെയായിരുന്നു ആ ചവിട്ട്  കിട്ടിയത്. ഇപ്പോഴും ഇന്ദ്രൻസ് വർഷംതോറും ഇതിനായി ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട്. എന്നാൽ ചവിട്ട് കിട്ടിയപ്പോൾ വേദനയുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നില്ല. ഒരുപക്ഷെ അദ്ദേഹത്തിന് വേണമെങ്കിൽ ആ ഷൂട്ടിംഗ് നിർത്തിച്ചിട്ട് ഈ വിവരം എല്ലാവരോടും പറഞ്ഞ് ഒരു പ്രശ്നമാക്കാമായിരുന്നു, എന്നാൽ ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്തില്ല, അതെല്ലാം ഴിഞ്ഞ്  പിന്നീടാണ് ഇതിനെ കുറിച്ച് അദ്ദേഹം നമ്മളോട് പറയുന്നത്. അടുത്ത സമയത്ത് അദ്ദേഹത്തെ വിളിച്ചപ്പോഴും ഈ വേദനയെ കുറിച്ച് പറഞ്ഞിരുന്നു. എന്നും സംവിധയകാൻ പറയുന്നു..

അതേസമയം താൻ ഈ സിനിമ ജയറാം ജഗദീഷ്  കൂട്ടുകെട്ടിൽ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നത് എന്നും പക്ഷെ  അന്ന് ജഗദീഷ് വളരെ തിളങ്ങി നിൽക്കുന്ന സമയമാണ്. ഇന്ദ്രൻസും അഭിനയച്ചു തുടങ്ങുന്ന സമയമായിരുന്നു, ആ രംഗം തിയറ്ററിൽ ഒരുപാട് ചിരി പടർത്തിയെങ്കിലും ഇപ്പോഴും ടിവിയിലും ആ രംഗം കാണുമ്പോൾ തനിക്ക് വിഷമമാണ് എന്നും അനിയൻ പറയുന്നു. ഇന്ദ്രൻസ് എന്ന നടനെപോലെ  വളരെ എളിമയും വിനയവും ഉള്ള മറ്റൊരു നടനെ താൻ ഇതുവരെ കണ്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *