‘അന്ന് അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല’ ! അങ്ങനെ നോക്കിയിരുന്നെങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നു ! ഇന്ദ്രൻസ് പറയുന്നു !!

ഇന്ന് ഏവരും സംസാരിക്കുന്നത് ആ യഥാർഥ പച്ചയായ മനുഷ്യൻ അതുല്യ പ്രതിഭ ഇന്ദ്രൻസ് എന്ന നടനെ കുറിച്ചാണ്. ആദ്യ കാലങ്ങളിൽ നമ്മളെ ഒരുപാട് ചിരിപ്പിച്ച ഒരു കലാകാരൻ, കൊച്ച് കൊച്ച് വേഷങ്ങൾ ചെയ്ത് പിന്നീട് ശക്തമായ പല വേഷങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച ഇന്ദ്രൻസ് എന്ന നടൻ ഇന്ന് ലോകമറിയുന്ന കലാകാരന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ‘വെയിൽമരങ്ങൾ’ എന്ന ചിത്രത്തിന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടിയിരുന്നു.ഏവർക്കും അഭിമാനകരമായ നേട്ടമായിരുന്നു അത്. കൂടാതെ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും നേടിയിരുന്നു. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ ഇതിനോടകം 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ഏറ്റവും പുതിയതായി ഓടിടി യിൽ റിലീസ് ചെയ്ത ചിത്രം ‘ഹോം’ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ദ്രൻസും മഞ്ജു പിള്ളയും കേന്ദ്ര കഥാപത്രങ്ങളായി എത്തിയ ചിത്രം അഭിനയ മികവുകൊണ്ടും കഥാ പശ്ചാത്തലം കൊണ്ടും നിറഞ്ഞ് കയ്യടി നേടി വിജയകരമായി പ്രദർശനം നേടുകയാണ്. അതിൽ ഇന്ദ്രൻസിന്റെ അഭിനയ മികവ് എടുത്ത് പറയേണ്ട ഒന്നാണ്, കൂടാതെ അദ്ദേഹത്തിന്റെ എളിമയും വിനയവും ഏതൊരു ആളെയും ആ മനുഷ്യനിലേക്ക് അടുപ്പിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ചില രസകരമായ വിവാഹ കാര്യത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഭാര്യയുടെ പേര് ശാന്ത എന്നാണ്. ഭാര്യ ശാന്തയെ പെണ്ണുകാണാൻ പോയപ്പോഴുള്ള രസകരമായ അനുഭവമാണ് അദ്ദേഹം പറയുന്നത്, ഒരുപാട് ആലോചനകൾക് ഒടുവിൽ ഞാൻ ശാന്തയെ പെണ്ണുകാണാൻ പോയപ്പോൾ ചായയുമായി അവൾ മുന്നിൽ വന്നു, പക്ഷെ അവളുടെ അച്ഛനും ആങ്ങളമാരും തൊട്ടടുത്ത് ഉള്ളതുകൊണ്ട് അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല, എന്റെ കയ്യിൽ ചായ തന്നിട്ട് അകത്തേക്ക് പോകുകയായിരുന്നു… പക്ഷെ അന്ന് ഒന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും ഈ വിവാഹം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയുമെന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു.

എന്നാൽ തന്റെ മനസ്സിൽ ഒരു പ്രണയ വിവാഹമായിരുന്നു ഉണ്ടായിരുന്നത്, പക്ഷെ നിർഭാഗ്യവശാൽ പ്രണയിക്കാൻ ആരെയും കിട്ടിയില്ല അതുകൊണ്ടു തന്നെ ആ ആഗ്രഹം നടന്നില്ല. കൂടാതെ ഒരുപാട് അലഞ്ഞു നടന്നിട്ടാണ് തനിക്കൊരു വിവാഹം ശരിയായതെന്നും, അതിനുമുമ്പ് ഈ ശാന്തയുടെ വീടിന്റെ മുറ്റത്തുകൂടി അവരുടെ അടുത്തുള്ള നിരവധി വീടുകളിൽ താൻ വേറെ ഒരുപാട് പെണ്ണു കാണലിന് പോയിട്ടുണ്ടെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.. ആദ്യമേ ഈ വീട്ടില്‍ കയറിയിരുന്നേല്‍ വേറെ എവിടെയും പോകണ്ടായിരുന്നു എന്നൊക്കെ വളരെ രസകരമായി താരം പറയുന്നു. 1985 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *