ഒഴിവാക്കലുകളും മാറ്റിയിരുത്തലുമൊന്നും എനിക്ക് ജീവിതത്തിൽ പുത്തരിയല്ല ! തയ്യലായാലും അഭിനയമായാലും ചെയ്യുന്ന ജോലിയോട് 100 ശതമാനം നീതി പുലർത്തിയിട്ടുണ്ട് ! ഇന്ദ്രൻസ് പറയുന്നു !
മലയാള സിനിമ ഒരുപാട് വൈകി തിരിച്ചറിഞ്ഞ ഒരു കലാകാരനാണ് നടൻ ഇന്ദ്രൻസ്. കെ സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു വലിയ മനസിന് ഉടമ കൂടിയാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ എളിമയും വിനയവും ഏവരെയും അതിശയപ്പെടുത്തുന്ന ഒന്നാണ്. ഇന്ന് ഒരു നടൻ എന്നതിലുപരി അദ്ദേഹത്തെ കൂടുതൽ പേരും സ്നേഹിക്കുന്നതും ആരാധിക്കുന്നതും അദ്ദേഹത്തിലെ മനുഷ്യനെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രം ഹോമിൽ മികച്ച പ്രകടനമണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. സിനിമ മേഖലയിൽ വസ്ത്രാലങ്കാരത്തിൽ കഴിവ് തെളിയിക്കവേയാണ് അദ്ദേഹം അഭിനയ മേഖലയിലും ഒരു കൈ നോക്കിയത്. ഇന്ന് അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ് അദ്ദേഹം.
ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിരുന്നു. വളരെ കഷ്ടത ഏരിയ വീട്ടിലാണ് ജനനം, സ്കൂളിൽ ഇടാൻ നല്ല വസ്ത്രം പോലും ഇല്ലായിരുന്നു. ഒരൊറ്റ വസ്ത്രം മാത്രമായിരുന്നു ആഴ്ചയിൽ അഞ്ച് ദിവസവും സ്കൂളിൽ ഇട്ടിരുന്നത്, അതുകൊണ്ട് തന്നെ സഹപാഠികൾ ടുത്തിരുത്താതെ മാറ്റിയിരുത്തുമായിരുന്നു. അതുകൊണ്ടു തന്നെ അവഗണനയും മാറ്റിയിരുത്തലുകളും ചെറുപ്പം മുതലേ തനിക്ക് ശീലമാണ് എന്നും അദ്ദേഹം പറയുന്നു ചെറുപ്പം മുതൽ പഠനത്തോട് വലിയ താല്പര്യം ഇല്ലായിരുന്നു.
അതുകൊണ്ടു തന്നെ നാലാം ക്ലാസുവരെയായിരുന്നു പഠനം. എത്തുന്നു ശേഷം ഇന്ദ്രൻസ് എന്ന പേരിൽ ഒരു തയ്യൽക്കട നടത്തിയിരുന്നു. ചൂതാട്ടം എന്ന ചിത്രത്തിൽ കോസ്റ്റ്യും ഡിസൈനർ സി എസ് ലക്ഷമണനോടൊപ്പം സഹായിയായി അദ്ദേഹം മദ്രാസിൽ എത്തുന്നത്. നാടകാഭിനയം വശമുണ്ടായിരുന്ന അദ്ദേഹം അന്ന് ആൾക്കൂട്ടത്തിലൊരാളായി ആ സിനിമയിൽ ഇന്ദ്രൻസും മുഖം കാണിച്ചു. സിനിമകളിലെത്തിയപ്പോഴും കുടക്കമ്പിയെന്നൊക്കെയുള്ള വിളികളായിരുന്നു, ചില സിനിമകളുടെ ക്ലൈമാക്സ് കൊമാളിത്തരമാകാതിരിക്കാൻ തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മൂന്നാം പക്കം, അപരൻ, ഇന്നലെ സിനിമകളിലൊക്കെ ചെറിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു, അങ്ങനെ അദ്ദേഹം സിനിമ ലോകത്ത് ഇന്ദ്രൻസ് എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് ഒരുപാട് സിനിമകൾ ചെയ്തു, അഭിനയ ജീവിതത്തോടൊപ്പം അദ്ദേഹം തന്റെ കോസ്റ്റ്യൂം ഡിസൈനിങും ഒരുമിച്ച് കൊണ്ടുപോയി.ഒടുവിൽ അദ്ദേഹം നടൻ മാത്രമായി മാറി. അദ്ദേഹം അഭിനയിച്ച 341-ാം ചിത്രമാണ് അടുത്തിടെ ആമസോണിലെത്തിയ ഹോം. അതിൽ വളരെ ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. എന്നാൽ സിനിമയിൽ താനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ മാറി നിന്ന നായികമാരുണ്ട്. ഒരിക്കലും ആ നടിമാരെ കുറ്റം പറയില്ല കാരണം അവർക്ക് അവരുടെ ഇമേജ് നോക്കണമല്ലോ എന്നും അദ്ദേഹം പറയുന്നു.
സിനിമ രംഗത്തും പല തരത്തിലുള്ള അവഗണകളും അനുഭവിച്ചുട്ടുണ്ട്. ചില സിനിമകളുടെ ക്ലൈമാക്സിൽ ആ രംഗം വെറുമൊരു കൊമാളിത്തരമാകാതിരിക്കാൻ തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമൊക്കെ അത് വലിയ വിഷമമായിരുന്നു, പിന്നെ പിന്നെ സ്വയം ഒഴിവായി തുടങ്ങി. ക്ലൈമാക്സിന് മുന്നേ അതിനാൽ തന്നെ സെറ്റിൽ നിന്ന് ചോദിച്ച് വീട്ടിലേക്ക് പോരുമെന്നും അദ്ദേഹം പറയുന്നു..
Leave a Reply