ഞാനും കുടുംബവും ഉള്ളുനീറിയാണ് കഴിഞ്ഞിരുന്നത് ! പേടികൊണ്ട് ഒന്നരക്കൊല്ലം വീടിന് പുറത്തിറങ്ങിയിട്ടില്ല’ ! ജഫാർ ഇടുക്കി പറയുന്നു !!

മലയാള സിനിമ കണ്ട മികച്ച നടൻമാരിൽ ഒരാളായിരുന്നു നമ്മൾ ഇന്നും സ്നേഹത്തോടെ ഓർക്കുന്ന നമ്മുടെ സ്വന്തം മണി ചേട്ടൻ. മലയാളികൾ ഉള്ള കാലത്തോളം അദ്ദേഹത്തെ ഓർത്തിരിക്കാൻ പാകത്തിനുള്ള  ഒരുപാട്  നല്ല ഓർമ്മകൾ നമുക്ക് സമ്മാനിച്ചിട്ടാണ് മാണി ചേട്ടൻ ഈ ലോകത്തുനിന്നും യാത്രയായത്. ഒരു അപ്രതീക്ഷിത വിയോഗമായിരുന്നു മണിയുടേത്, ആ വേർപാടിൽ ഇന്നും വേദനിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്.

എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്നും ഒരുപാട് ദുരൂഹതകൾ നിറഞ്ഞിരിക്കുന്നു എന്ന് കരുതുന്ന ഒരുപാടുപേര് നമുക്കുചുറ്റുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ മാരകമായ വി ഷാം ശം കണ്ടെത്തിയതോടെ മ ര ണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. വി ഷ മ ദ്യം കുടിച്ചതാകാം മരണത്തിന് ഇടയാക്കിയതെന്നും അഭ്യൂഹമുയര്‍ന്നു. സഹോദരന്‍ ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ പലരും കലാഭവന്‍ മണിയുടെ മ ര ണത്തില്‍ ദുരൂഹത ആരോപിച്ച്‌ രംഗത്തെത്തിയിരുന്നു.

ഇതിനെ തുടർന്ന് മണിയുടെ  സുഹൃത്തുക്കളും, നടന്മാരുമായ ജാഫർ ഇടുക്കി, തരികിട സാബു തുടങ്ങിയവർ അന്ന് സംശയത്തിന്റെ മുൾമുനയിൽ നിന്നിരുന്നു. അതിൽ ജാഫർ ഇടുക്കി ആ സമയത്ത് താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. തന്റെ ആത്മാർഥ സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടൻ കലാഭവൻ മണി. അദ്ദേഹമാണ് മിമിക്രി കലാകാരണയായിരുന്ന എന്നെ സിനിമയിൽ എത്തിച്ചത്. നാട്ടിൻ പുറത്തെ സിനിമ ആയാൽ അതിൽ ജാഫർ ഇടുക്കി വേണമെന്ന ഒരു അവസ്ഥയിലാണ് ഇപ്പോഴത്തെ മലയാള സിനിമകൾക്ക്.

അദ്ദേഹത്തിന്റെ മ ര ണത്തിന് ശേഷം പലരും എന്നെ ഒരു  ക്രി മി നലായിട്ടാണ് കണ്ടിരുന്നത്. മണിയുടെ ആളുകളുടെ എടുത്ത് നിന്ന് ഭീ ഷ ണി പോലും താനും കുടുംബവും നേരിട്ടിരുന്നുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു. തങ്ങള്‍ സുഹൃത്തുക്കളെല്ലാവരും കൂടി കു ടി പ്പിച്ചു കൊ ന്നു വെന്നാണ് കേ സെന്നും പൊതുജനം വിചാരിച്ചിരുന്നതും ജാഫര്‍ തുറന്ന് പറയുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പാവപ്പെട്ടവരാണ്.

അന്ന് അദ്ദേഹത്തിന്റെ ‘പാടി’ എന്നുപറയുന്ന സ്ഥലത്ത് തലേദിവസങ്ങളില്‍ കുറെ ആളുകള്‍ വന്നുപോയി. വന്നവര്‍ നല്ലത് ചെയ്യാന്‍ വന്നതാണോ മോശം ചെയ്യാന്‍ വന്നതാണോ ഇവനൊക്കെ എവിടുന്ന് വന്നുകയറിയതാണെന്നൊക്കെയുള്ള ചിന്താഗതി അവര്‍ക്ക് വന്നതില്‍ തെറ്റ് പറയാനൊക്കില്ല. പക്ഷെ മണി ഭായ് തനിക്ക് സ്വന്തം സഹോദരനെപോലെ ആയിരുന്നു എന്നും, താൻ കണ്ടത്തിൽവെച്ച് വളരെ വലിയൊരു മനുഷ്യ സ്നേഹിയാണ് അദ്ദേഹം. ഇത് കാരണം എന്റെ കുടുംബവും ഏറെ വിഷമിച്ചിരുന്നു എന്നും ഗഫാർ പറയുന്നു.

എന്റെ കുടുംബത്തിൽ എല്ലവരും ബഹുമാനിക്കുന്ന പള്ളിയിലെ മുസലിയാർമാരുണ്ട്. അവർക്കും ഞാൻ കാരണം ഒരുപാട് വിഷമതകൾ ഉണ്ടായി. കാരണം അവർ പള്ളിയിൽ നല്ല കാര്യങ്ങൾ പ്രസംഗിക്കുമ്പോൾ നിങ്ങളുട കുടുംബത്തിലെ ആ ജാഫറിനെ കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കുന്നതോ എന്ന് ആരെങ്കിലും തിരിച്ച് ചോദിച്ചാലോ എന്ന് അവരും വിഷമിച്ചിരുന്നു. സത്യത്തിൽ അന്നൊക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പേടിയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *