പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത് ! കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു ! മേനക പറയുന്നു !

മലയാള സിനിമ രംഗത്തെ ഏറെ കഴിവുള്ള നടന്മാരിൽ ഒരാളാണ് ജഗദീഷ്. അദ്ദേഹം നമ്മളെ ഒരുപാട് ചീരിപ്പിച്ചിട്ടുണ്ട്, ഇപ്പോൾ സിനിമ രംഗത്ത് അവസരങ്ങൾ കുറവാണ് എങ്കിലും തനിക്ക് കിട്ടുന്ന അവസരങ്ങൾ അദ്ദേഹം വളരെ ഗംഭീരമായി വിനയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏറെ സങ്കടം ഉണ്ടാകുന്ന ഒരു വാർത്തയാണ് നമ്മളെ തേടിയെത്തിയത്, അദ്ദേഹത്തിന്റെ ഭാര്യ ഡോക്റ്റർ രമ യാത്രയായിരിക്കുകയാണ്. ഞെട്ടലോടെയാണ് ഈ വിയോഗവർത്ത പുറം ലോകം അരിഞ്ഞത്. പൊതുവേദികളില്‍ രമ അധികം എത്താറില്ലെങ്കിലും സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു . ഇപ്പോഴിത രമയുമായുള്ള സൗഹൃദത്തെ കുറിച്ച്‌ പറയുകയാണ് മേനക. ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഞാനും എന്റെ കുടുംബവുമായി   വര്‍ഷങ്ങളായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും, ഈ വിടവാങ്ങല്‍ വളരെ പെട്ടന്നായിരുന്നുവെന്നാണ് നടി മേനക പറയുന്നത്. അസുഖമായിരുന്നതിന് ശേഷവും ജഗദീഷിനേയും രമയേയും കാണാറുണ്ടെന്നും എന്നാല്‍ അധികം സംസാരിക്കാറില്ലായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ജഗദീഷേട്ടനും ഒരു ഫ്‌ളാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഇളയ മകള്‍ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടര്‍ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോൾ  ഞങ്ങള്‍ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.

രമയ്ക്ക് സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു.  ജഗദീഷേട്ടനും മക്കളും പൊന്നുപോലെയാണ് രമയെ കൊണ്ടുനടന്നത്. അടുത്തിടെ വരുമ്പോൾ ഞാന്‍ അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, ‘ഓക്കേ മേനക ശരി പോകട്ടെ’ എന്നുപറഞ്ഞു പോകും.

സുഖമില്ലായിരുന്നു എങ്കിലും ഇത്ര നേരത്തെ രമ ഞങ്ങളെ വിട്ടുപോകുമെന്ന് കരുതിയില്ല,   കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതില്‍ വലിയ ദുഖമുണ്ട്. ജഗദീഷേട്ടന്‍ വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കള്‍ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ എന്നും, ഡോക്ടര്‍ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും മേനക പറയുന്നു.

സിനിമ രംഗത്തുനിന്നും നിരവധി പേര് രമയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. രമയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ് ജഗദീഷിന്. സമ്പന്ന കുടുംബത്തിൽ ജനിച്ചുവളർന്ന രമ വിവാഹ ശേഷം തന്റെ ചെറിയ വീട്ടിൽ വളരെ പെട്ടെന്ന് പൊരുത്തപ്പെട്ടു പോകുകയും, ഒരു കുറവുകളും അവള്‍ പരാതികളൊന്നും പറഞ്ഞിട്ടില്ല. സിനിമയില്‍ തിരക്കായി തുടങ്ങിയ ശേഷമാണ് ഞാനും രമയും കൂടി ഞങ്ങള്‍ക്കായി ഒരു വീട് വെക്കാന്‍ തീരുമാനിച്ചത്. രമയാണ് എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നോക്കിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *