
മക്കളുടെ വളർച്ചയിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ അതിനു കാരണം എന്റെ രമ ആയിരുന്നു ! നികത്താൻ കഴിയാത്ത നഷ്ടം ! ജഗദീഷ് പറയുന്നു !
ജഗദീഷ് എന്ന നടൻ നമ്മൾ മലയാളികൾക്ക് എന്നും പ്രിയങ്കരനാണ്. അദ്ദേഹം ഒരു തികഞ്ഞ കലാകാരൻ എന്നതിലുപരി ഒരു അധ്യാപകൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രമ വളരെ അപ്രതീക്ഷിതമായി ഈ ലോകത്തുനിന്ന് വിടപറഞ്ഞത് വളരെ വലിയ ഞെട്ടലാണ് അന്ന് ആരാധകരിൽ ഉണ്ടാക്കിയത്. ആറു വർഷത്തെ രോഗകാലത്തോടാണ് ഡോ രമ ഈ കഴിഞ്ഞ ഏപ്രിലിൽ വിടപറഞ്ഞത്. ഒരു താര പത്നി ആയിരുന്നിട്ട് കൂടിയും രമയെ നമ്മൾ അങ്ങനെ പൊതുവേദികളിൽ ഒന്നും തന്നെ കണ്ടിരുന്നില്ല. അവർ വളരെ പ്രശസ്തയായ ഡെപ്യൂട്ടി പൊലീസ് സർജൻ ആയിരുന്നു.
ഇപ്പോഴിതാ ജഗദീഷിന്റെ പുതിയ ചിത്രമായ കാപ്പായുടെ വിശേഷങ്ങൾ പങ്കുവെക്കവേ അദ്ദേഹം രമയെ കുറിച്ചും പറയുകയായിരുന്നു. മക്കളെ ഓർത്ത് അഭിമാനം തോന്നുന്ന കാര്യമെന്തെന്ന് ചോദിച്ചപ്പോഴാണ് ജഗദീഷ് ഭാര്യയെ പറ്റി സംസാരിച്ചത്. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ കുട്ടികൾ രണ്ട് പേരും ഡോക്ടർമാരാണ്. അവർ ഡോക്ടർമാർ ആവാനുള്ള പ്രധാന കാരണം എന്റെ ഭാര്യ തന്നെയാണ്. ഞാനൊക്കെ സിനിമയിൽ ഓടി നടക്കുന്ന കാലത്ത് കുട്ടികളുടെ കാര്യത്തിൽ മാക്സികം ശ്രദ്ധ എടുത്തത് എന്റെ ഭാര്യ തന്നെയാണ്.

ഞങ്ങളുടെ ജീവിതത്തിൽ ഭാര്യ ഗൃഹനാഥന്റെ ഡ്യൂട്ടിയും കൂടി അവൾ ഏറ്റെടുക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഇപ്പോൾ വലിയ നഷ്ടം തോന്നുന്നു. രമ ശെരിക്കും ഒരു ആൾ റൗണ്ടർ ആയിരുന്നു. കുട്ടികളുടെ കാര്യം ആയിക്കോട്ടെ, എന്റെ കാര്യം ആയിക്കോട്ടെ. ബാങ്കിലെ കാര്യങ്ങൾ പോലും. ഓഫീഷ്യലായി വലിയ പോസ്റ്റിൽ കഴിയുന്ന ആളാണ്. അതിനിടയിൽ ഇതിനൊക്കെ സമയം കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടാണ്.
എന്നിട്ടും രമ ആ സമയക്കുറവിന് ഇടയിലും അതെല്ലാം നോക്കി കണ്ടു ഭംഗിയായി ചെയ്യും. എന്നെ സംബന്ധിച്ച് രമയുടെ വേർപാട് വലിയ നഷ്ടം ആണ്. കുട്ടികൾ രണ്ട് പേരും ഡോക്ടർമാർ ആയതിൽ ഞാൻ ഹാപ്പി ആണ്. അതുപോലെ അതിൽ അഭിമാനിക്കുന്നു. അവർ സോഷ്യലി കമ്മിറ്റഡ് ആയിട്ടുള്ള ഡോക്ടർമാർ ആണ്. നല്ല ശമ്പളമുള്ള സ്വകാര്യ ആശുപത്രിയിലെ ജോലി വേണ്ടെന്ന് വെച്ച് രണ്ട് പേരും സർക്കാർ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഒരച്ഛൻ എന്നാ നിലയിൽ അതൊക്കെ എനിക്ക് ഇഷ്ടപ്പെട്ട കാര്യമാണ്. മൂത്ത മകൾ ചെന്നെെയിൽ മെഡിക്കൽ കോളേജിൽ അസിസ്റ്റിന്റ് പ്രൊഫസർ ആണ്. രണ്ടാമത്തെ മകൾ തിരുവനന്തപുരത്തെ മെന്റൽ ഹോസ്പിറ്റലിലെ സെക്യാട്രിസ്റ്റ് ആണ്. ജീവിതത്തിൽ തനിച്ചാണെന്ന് തോന്നുന്നില്ല, രമ ഇപ്പോഴും എന്റെ അടുത്തുതന്നെ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്നും അദ്ദേഹം പറയുന്നു.
Leave a Reply