രമ പോയതിന് ശേഷം ജീവിതത്തോടുള്ള ത്രില്ലൊക്കെ നഷ്ടെപ്പെട്ടു ! ജീവിതത്തിൽ നല്ല ഓർമ്മകൾ ഉണ്ടാക്കണം, മുന്നോട്ടുള്ള ജീവിതത്തിൽ അത് താങ്ങാവും ! ജഗദീഷ് പറയുന്നു !

മലയാള സിനിമ രംഗത്ത് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ജഗദിഷ്. അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം ഒരു അധ്യാപകൻ കൂടിയായിരുന്നു. നായകനായും വില്ലനായും സപ്പോർട്ടിങ് ക്യാരക്റ്റർ റോളുകളിലും തിളങ്ങി നിൽക്കുന്ന ജഗദിഷ്, ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമാകുകയാണ്. കരിയറിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടാറുണ്ട്. ഫാലിമി, നേര്, ഗരുഡൻ തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു ജഗദീഷ് കാഴ്ച്ചവെച്ചത്. ‘എബ്രഹാം ഓസ്‌ലർ’ എന്ന ചിത്രത്തിലും ജഗദീഷ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്്.

ഇപ്പോഴിതാ ഏറ്റവും പുതിയതായി ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓസ്‌ലറിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഫോറൻസിക് സർജൻ ആയാണ് ജഗദീഷ് എത്തുന്നത് എന്നാണ് സൂചന. ജഗദീഷിന്റെ ഭാര്യ രമയും ഒരു ഫോറൻസിക് സർജൻ ആയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു രമ ഈ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ഭാര്യ രമയെ കുറിച്ചും സംസാരിക്കുകയാണ് ജഗദീഷ്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ കുടുംബം കുട്ടികൾ ഇതെല്ലാം വളരെ മികവോടെ കൈകാര്യം ചെയ്യുമ്പോഴും അവൾ വളരെ വലിയൊരു പദവിയിൽ ഉള്ള ഉദ്യോഗസ്ഥ കൂടിയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്‌മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. റെക്കോർഡ് നമ്പറാണ്. ഇരുപത്തിനായിരത്തിൽപരം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. അതിലെ ഇമോഷൻസ് ഭീകരമാണ്. സാധാരണ സർജൻമാരെ പോലെയല്ല ഇവർ ഇത് ചെയ്യുന്നു… ഇതിൽ സത്യം എന്താണെന്ന് വേർതിരിക്കുന്നു. ഇതിൽ ചില കാര്യങ്ങൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. കാരണം പ്രെഗ്‌നന്റ് ലേഡീസ് ആക്‌സിഡന്റലി മരിക്കുമ്പോൾ പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ വയറിലുള്ള കുട്ടിയുമുണ്ടാവും. അതിന്റെ ഇമോഷൻസ് വൈകുന്നേരം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.

അതുപോലെ തന്നെ ഇതുപോലെ ഫോറൻസിക് സർജൻസ് ആഹാരം കഴിക്കുന്നത് മോർച്ചറിയുടെ തൊട്ട് അടുത്ത മുറിയിലിരുന്നാണ്. എനിക്ക് അതിനകത്തോട്ട് കടക്കാൻ തന്നെ പേടിയാണ്. എന്റെ കുട്ടികൾ നേരത്തെ സ്‌കൂൾ വിട്ടുവരുമ്പോൾ രമയുടെ ഫോറൻസിക് സർജൻസിനായുള്ള റൂമിൽ പോയി റിലാക്‌സ് ചെയ്യും. പക്ഷെ എനിക്ക് അത് പറ്റില്ല. അതിനകത്ത് ഇരിക്കാൻ എനിക്ക് മടിയാണ്. എന്റെ ഈ സിനിമയിലെ കഥാപാത്രത്തിനും അതിന്റെതായ ഇമോഷൻസുണ്ട്.

ഈ സിനിമയിൽ എന്റെ ക്യാരക്ടറുമായിട്ട് എന്റെ ഭാര്യയുടെ പ്രൊഫഷൻ എത്രത്തോളം ചേർന്നിരിക്കുന്നുവെന്ന് സിനിമ കാണുമ്പോഴേ നിങ്ങൾക്ക് മനസിലാവു. ജീവിച്ചിരുന്നെങ്കിൽ എന്റെ ഈ മാറ്റം കണ്ടിട്ട് ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന പോലെയുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്ത് കാണാനായിരുന്നു രമ ആഗ്രഹിച്ചിരുന്നത്. ഭാഗ്യവശാൽ എന്റെ കുട്ടികൾ അത് പിന്തുടർന്ന് രമ നൽകിയ പോലെയുള്ള പിന്തുണ എനിക്ക് നൽകുന്നുണ്ട്. എനിക്കിപ്പോൾ എന്റെ ജീവിതത്തോട് ഒരു ത്രില്ലുമില്ല,  ജീവിതത്തിൽ നിങ്ങൾ നല്ല ഓർമ്മകൾ ഉണ്ടാക്കണം, കാരണം തനിച്ചാകുമ്പോൾ കൂട്ടിന് അതുമാത്രമേ ഉണ്ടാകൂ എന്നും ഏറെ വിഷമത്തോടെ അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *