ജഗദീഷിന്റെ ആ വാക്കുകൾ ഞാൻ ഒരിക്കലും പൊറുക്കില്ല ! അത് എനിക്ക് വലിയ വിഷമമായി ! മറക്കാൻ കഴിയാത്ത സംഭവം സുരേഷ് ഗോപി പറയുന്നു !

മലയാളികൾ എക്കാലവും സൂപ്പർ സ്റ്റാറായി കണ്ടു ആരാധിക്കുന്ന നടനാണ് സുരേഷ് ഗോപി. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്, അമ്മ താര സഘടനയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് സുരേഷ് ഗോപി അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,  97 കാലഘട്ടത്തിൽ താൻ വിദേശ രാജ്യങ്ങളിൽ  അവതരിപ്പിച്ച പരിപാടിയായിരുന്നു ‘അറേബ്യൻ ഡ്രീംസ്’. വളരെ വിജയകരമായ പരിപാടി ആയിരുന്നു അത്. അതെ പരിപാടി നാട്ടിൽ തിരുവനന്തപുരത്ത് കാൻസർ സെന്ററിനും, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടിയും, പിന്നെ പാലക്കാട് കലക്‌ടറുടെ ധനശേഖരണ പരിപാടിക്കായും ഫണ്ട് ശേഖരണത്തിനായി നാട്ടിൽ അഞ്ച് സ്റ്റേജ് ചെയ്തിരുന്നു.

അതും ഞാൻ ഒരു രൂപ പോലും പ്ര,തി,ഫലം വാങ്ങാതെയാണ് ഞങ്ങൾ ഈ ഷോ എല്ലായിടങ്ങളിലും അവതരിപ്പിച്ചത്. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക്, അവരുടെ കാരുണ്യ പ്രവർത്തങ്ങൾക്കായി തരുമെന്നും താൻ അമ്മ സംഘടനയെ അറിയിച്ചു. കൽപ്പനയും, ബിജു മേനോനും താനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. പക്ഷെ ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗിൽ ചോദ്യം വന്നു.

ആ സമയത്ത് അമ്മയുടെ രണ്ടു പപ്രമുഖ നടന്മാർ എനിക്കെതിരെ സംസാരിച്ചു. ജഗദീഷേട്ടനും ജഗതി ശ്രീകുമാറും ആ മീറ്റിംഗിൽ തന്നെ ഇരുത്തി പൊരിച്ചു. കാരണം ആ ഷോ നടത്തിയ ആൾ അമ്മയിലേക് കൊടുക്കാം എന്ന് പറഞ്ഞ തുക കൊടുത്തിരുന്നില്ല. ‘അയാൾ അത് അടയ്ക്കാത്തിടത്ത് താൻ അടക്കുമോ’ എന്ന് അമ്പിളി ചേട്ടൻ ചോദിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാൻ ശരിക്കും പാവമാ. എങ്കിലും ആ ‘താൻ’ എന്ന വിളി ഞാൻ പൊറുക്കില്ല. അത് എനിക്ക് വലിയ വിഷമമായി.

അപമാനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ എനിക്ക് തിരിച്ചു പറയേണ്ടി വന്നു. ‘അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടക്കും’ എന്ന് എഴുനേറ്റ് നിന്ന് പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു. പക്ഷെ എന്നിട്ടും ആ ഷോ നടത്തിപ്പ് കാരൻ അത് അടച്ചില്ല. അപ്പോൾ അമ്മയിൽ നിന്നും രണ്ടു ലക്ഷം പിഴയടക്കാൻ എനിക്ക് നോട്ടിസ് വന്നു. എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി, അവർക്ക് അംഗൻവാടിയും, കാൻസർ സെന്ററിലേക്കും കൊടുക്കാൻ ഞാൻ സ്വരൂപിച്ച പണമെടുത്ത് അമ്മയിൽ അടച്ചു.

ശേഷം ഇന്നസെന്റ് ചേട്ടൻ പ്രസിഡന്റായി വന്നപ്പോൾ എന്നെ വിളിച്ചിരുന്നു, നീ ഇവിടേക്ക് വാ ആ പണം നിനക്ക് തിരിച്ച് തരാം എന്ന് പറഞ്ഞു, ഞാൻ പറഞ്ഞു വേണ്ട അത് എന്തെങ്കിലും അനാഥാലയത്തിനു കൊടുത്തേക്കാൻ, എന്നാൽ ഇതു തന്നെ മറ്റു പല പ്രമുഖ നടൻമാരും ചെയ്തപ്പോൾ അവർക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *