
രമയെ ഓർത്ത് ഞാൻ ഏറ്റവും കൂടുതൽ അഭിമാനിച്ച ഒരു നിമിഷം കൂടിയായിരുന്നു അത് ! പക്ഷെ അത് അവളുടെ മ,ര,ണശേഷമായിരുന്നു ! ജഗദിഷ് പറയുന്നു !
മലയാള സിനിമ രംഗത്ത് തന്റേതായ ഒരു ഇരിപ്പാടം നേടിയെടുത്ത ആളാണ് നടൻ ജഗദിഷ്. അദ്ദേഹം അനശ്വരമാക്കിയ അനേകം കഥാപാത്രങ്ങൾ ഇന്നും മലയാളി മനസ്സിൽ നിലകൊള്ളുന്നു. ഇന്നും സിനിമ രംഗത്ത് വളരെ സജീവമാണ്. കാപ്പയാണ് ജഗദീഷിന്റെ ഏറ്റവും പുതിയ ചിത്രം. മറ്റു താര പത്നിമാരെ പോലെ പ്രേക്ഷകർക്ക് അത്ര പരിചിതമായിരുന്നില്ല ജഗദീഷിന്റെ ഭാര്യ രമ. വളരെ പ്രതീക്ഷിതമായിട്ടാണ് ആ വാർത്ത നമ്മൾ കേട്ടത്, രമ ഈ ലോകത്തോട് വിടപറഞ്ഞു എന്നുള്ളത്. ഇപ്പോഴിതാ രമയെ കുറിച്ചുള്ള ഓർമ്മകൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടൻ ജഗദീഷ്. ഒരുകോടി എന്ന പരിപാടിയിലാണ് അദ്ദേഹം മനസ് തുറന്നത്.
രമ ശെരിക്കുമൊരു കരുത്തയായ സ്ത്രീ ആയിരുന്നു. കുടുംബം ജോലി മക്കൾ ഇതെല്ലം ഒരുപോലെ ഒരു കുറവും വാര്ത്തത്തെ ഒരാൾ മാനേജ് ചെയ്യുക എന്നത് അത്ര നിസ്സാരമല്ല എന്നും ജഗദീഷ് പറയുന്നു. നടൻ ജഗദീഷിന്റെ ഭാര്യ എന്നതിലുപരി തന്റെ സ്വന്തം കരിയറിൽ പേരെടുത്ത ആളാണ് പി രമ. അവർ അറിയപ്പെടുന്ന ഫോറന്‍സിക് വിദഗ്ധയായിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവുമായിരുന്നു. രമക്ക് സംഭവിച്ചത് അദ്ദേഹം പറയുന്നത് ഇങ്ങനെ, ന്യൂറോണ്‍സിനെ ബാധിക്കുന്ന അസുഖമായിരുന്നു രമയ്ക്ക്.
നമ്മുടെ ശരീരത്തിന്റെ മൂവ്മെന്റുകള്‍ നടക്കാതെ വരുന്ന അവസ്ഥയായിരുന്നു അത്. രോഗം വിവരം അറിഞ്ഞപ്പോള്‍ മാത്രം അവളുടെ കണ്ണൊന്ന് നിറഞ്ഞു. പിന്നെ ഒരിക്കലും അവള് താനൊരു രോഗിയാണെന്ന ഭാവം കാണിച്ചിട്ടില്ല. അവസാനം വരെ സ്നേഹിക്കുക മാത്രമല്ല, നല്ല കെയറും അവൾക്ക് കൊടുക്കാന്‍ സാധിച്ചു. അതിലെനിക്ക് സംതൃപ്തിയും സന്തോഷവുമുണ്ട്. രോഗം അറിയാന്‍ വൈകിയതല്ല.

ഒരു അപൂർവ്വ രോഗമായത് കൊണ്ട് പഠനങ്ങൾ ഒരുപാട് നടന്നു. ഹോമിയോപതിയിലെ പഠനം പറഞ്ഞത് ‘ചിക്കന്‍ പോക്സ്’ വന്നൊരു രോഗിയെ രമ പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ അതില്‍ നിന്നും വൈറസ് രമയെ ബാധിച്ചതാണെന്നായിരുന്നു. എന്നാല്‍ അലോപ്പതി ആ നരീക്ഷണത്തെ തള്ളിക്കളയുന്നുണ്ട്. അങ്ങനെ മൃതദേഹത്തില്‍ നിന്നും വൈറസ് ബാധിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് അലോപ്പതി പറഞ്ഞത്. . ഭാര്യയോട് സ്നേഹം മാത്രമല്ല, അതിയായ ആദരവും ബഹുമാനവുമുണ്ട് എനിക്ക്..
എന്റെ അമ്മക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. എന്റെ രണ്ടാമത്തെ ചേച്ചി ഹൈസ്കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ പേപ്പര്‍ വാല്യൂവേഷന്‍ കഴിഞ്ഞ് ചീഫ് എക്സാമിനറുടെ വീട്ടില്‍ അവ കൊടുക്കാന്‍ പോയപ്പോള്‍ എം ബി ബി എസ് ന് പഠിക്കുന്ന രമ ജോലിക്കാരോടപ്പം മുറ്റത്ത് നിന്ന് തേങ്ങ പൊതിക്കുക ആയിരുന്നു. ചീഫ് എക്സാമിനറുടെ മകളായിരുന്നു രമ. അങ്ങനെ അവരാണ് രമയെ എനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ക്ക് എതിര് നിന്നിട്ടില്ല. ആകെ മൂന്ന് തവണയാണ് എന്റെ കൂടെ വിദേശ യാത്രയ്ക്ക് വന്നിട്ടുള്ളത്. എനിക്ക് അഭിമാനം തോന്നിയ കാര്യമെന്തെന്നാൽ രമ വിട്ടു പിരിഞ്ഞ വാർത്ത പത്രത്തിൽ വന്നത് ജഗദീഷിന്റെ ഭാര്യ എന്ന നിലയ്ക്കല്ല. ഡോ രമ എന്നാണ്,’ ജഗദീഷ് പറയുന്നു.
Leave a Reply