‘സഹോദരൻ ഇല്ലാത്ത വീടുകളിലെ പെൺകുട്ടികളെയാണ് അവർ തിരഞ്ഞെടുക്കുന്നത്’ ആദിത്യനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയന്റെ മകൻ മുരളി ജയൻ !!

മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സൂപ്പർ സ്റ്റാറായിരുന്നു നടൻ ജയൻ, അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗുകൾ ഇന്നത്തെ തലമുറയെവരെ ആവേശം കൊള്ളിക്കുന്നതാണ്, പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം ബന്ധുത്വ തര്‍ക്കങ്ങളും പിതൃത്വത്തിലുള്ള അവകാശ വാദവുമെല്ലാം ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു, അദ്ദേഹത്തിന്റെ മകൻ ആണെന്ന അവകാശം ഉന്നയിച്ച് 2001 ൽ മുരളി എന്ന ആല രംഗത്ത് വരുന്നത്, അദ്ദേഹം ഇപ്പോഴും എവിടെയും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്..

ഇപ്പോഴും അദ്ദേഹം തന്റെ പിതൃത്വം തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലാണ്, അതുപോലെ സീരിയൽ നടി ഉമാ നായർ ജയൻ തന്റെ വല്യച്ഛൻ ആണെന്നുള്ള അവക്ഷ വാദം നടത്തിയിരുന്നു അന്ന് അത് ഏറെ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയിരുന്നു,  ആദിത്യൻ ജയൻ അടക്കം ഉള്ളവർ ഉമക്കെതിരെ രംഗത്ത് വന്നിരുന്നു, ഇപ്പോൾ ആദിത്യ പുരാണമാണ് കുറച്ചു നാളായി  സോഷ്യൽ മീഡിയിൽ നടമാടിക്കൊണ്ടിരിക്കുന്നത്..

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികൾ ഏവരും കണ്ടും കേട്ടും അറിഞ്ഞുകൊണ്ടിരിക്കുന്ന അമ്പിളി ആദിത്യൻ വിഷയം, ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല, നാല് ചുവരുക്കൾക്കിടയിൽ തീരേണ്ട കുടുംബ പ്രശ്നം ഇപ്പോൾ ലോകത്തിനു മുന്നിൽ ചർച്ച വിഷയമായിരിക്കുകയാണ്, ദിനം പ്രതി ആദിത്യനെതിരെ നിരവധി പേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്, ഏറ്റവും പുതിയ വാർത്ത ജയന്റെ മകൻ മുരളി ജയൻ ആദിത്യനെതിരെ നടത്തിയ ചില തുറന്ന് പറച്ചിലുകളാണ്…

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, താൻ ജയന്റെ മകൻ ആണെന്ന വാർത്ത അറിഞ്ഞതുമുതൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഭാഗത്തുനിന്നും തനിക്ക് നിരവധി ഭീഷണികൾ വന്നിരുന്നു, അതിനു മുന്നിൽ ഈ ആദിത്യൻ ആയിരുന്നു എന്നും തന്നെ തല്ലും, കേസിൽ കുടുക്കും അങ്ങനെ പല തരത്തിലുള്ള ഭീഷണികൾ താൻ നേരിട്ടിരുന്നു എന്നും മുരളി പറയുന്നു, ഈ പേരും പറഞ്ഞ് സിനിമയിലോ സീരിയലിലോ ആരെങ്കിലുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാൽ കയ്യും കാലും തല്ലിയൊടിക്കുമെന്നു ആദിത്യൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും മുരളി പറയുന്നു…

അതുമാത്രമല്ല അയാൾ എന്റെ മകളെ കെട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്യും എന്നുവരെ പറഞ്ഞിട്ടുണ്ടെന്നും മുരളി പറയുന്നു, അമ്പിളി ആദിത്യൻ വിവാഹം അറിഞ്ഞ നിമിഷം തന്നെ  ഞാൻ പറഞ്ഞതാണ് അവർ അധികനാൾ ഒരുമിച്ച് ജീവിക്കാൻ പോകുന്നില്ലായെന്ന്, പക്ഷെ അതൊരിക്കലും ഒരു ശാപ വാക്ക് ആയിട്ടല്ല ഞാൻ പറഞ്ഞിരുന്നത്, ആദിത്യന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞുപോയതാണ്. ആദിത്യൻ ഒരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചാൽ അത് ഒരിക്കലും രണ്ടു വർഷത്തിൽ കൂടുതൽ ആ ബന്ധം നിലനിർത്തില്ല.

അവന്റെ ഏറ്റവും വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് സഹോദരന്മാർ ഇല്ലാത്ത വീടുകളിലെ പെൺകുട്ടികളെയാണ് ആദിത്യൻ തിരഞ്ഞെടുക്കുന്നത് എന്നതാണ്, ജില്ലകൾ തോറും കുഞ്ഞുങ്ങളെ നൽകുക എന്നാണു ആദിത്യന്റെ ലക്ഷ്യമെന്ന് എനിക്ക്  തോന്നുന്നു. ആദിത്യ കേരളം ഉണ്ടാക്കുക എന്നതാണ് അവന്റെ  ലക്ഷ്യമെന്നും എനിക്ക് തോനുന്നു എന്നും അദ്ദേഹം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *