’57’ ന്റെ നിറവിൽ ജയറാം !!! അദ്ദേഹം ഒരിക്കലും ഒരു പരാജിതനായ നടനല്ല ! ചില പിഴവുകൾ സംഭവിച്ചത് ഇവിടെയാണ് ! ഇഷ്ട നടന് ആശംസകൾ അറിയിച്ച് ആരാധകർ !

ഇന്ത്യൻ സിനിമ മുഴുവൻ അറിയപ്പെടുന്ന ആരാധിക്കുന്ന നടനാണ് ജയറാം. ഇന്ന് അദ്ദേഹത്തിന്റെ 57 മത് ജന്മദിനമാണ്. പാർവതിയും മക്കളും ഒപ്പം സഹപ്രവർത്തകരും എല്ലാവരും അദ്ദേഹത്തിന് ജന്മദിന ആശംസകൾ അറിയിച്ച് എത്തിയിരുന്നു. ജയറാം എന്ന നടൻ മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ്, എന്നാൽ അദ്ദേഹത്തിന്റെ കരിയറിൽ സംഭവിച്ച ആ പരാജയം അത് സിനിമ ആസ്വാദകരെ കൂടിയാണ് നൊമ്പരപെടുത്തുന്നത്, നമ്മൾ ഇന്നും ആവേശത്തോടെ കാണുന്ന എത്രയോ ജയറാം ചിത്രങ്ങൾ, വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന എന്തോ ഒരു മാജിക് അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ട്, എന്നാൽ ജയറാം എന്ന നടന്റെ പരാജയത്തിനുള്ള കാരണം എന്ന തലക്കെട്ടോടെ മഹേഷ് ഗോപാൻ എന്ന ആരാധകന്റെ ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും  ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ.. ജയറാം എന്ന നടന്റെ എത്ര സിനിമകൾ പരാജയമായിരുന്നു എന്ന് പറഞ്ഞാലും നമുക്ക് ആർക്കും അദ്ദേഹത്തെ അങ്ങനെ അത്രപെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ല. അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ ഒരു നടനെന്ന നിലയിൽ പ്രേക്ഷക മനസ്സിൽ വ്യക്തമായൊരു സ്ഥാനമുണ്ടാക്കാൻ ജയറാമിനു കഴിഞ്ഞു. അപരൻ, മൂന്നാംപക്കം, പൊന്മുട്ടയിടുന്ന താറാവ്, ജാതകം, വർണ്ണം, ചാണക്യൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴവിൽക്കാവടി, പ്രാദേശിക വാർത്തകൾ, കാലാൾപട, ഇന്നലെ, ചക്കിക്കൊത്ത ചങ്കരൻ തുടങ്ങിയ ചിത്രങ്ങൾ ജയറാം പ്രേക്ഷകർക്കു മുന്നിലെത്തിച്ചത് തന്റെ കരിയറിലെ ആദ്യ മൂന്നു വർഷങ്ങൾക്കുള്ളിലാണ്.

ആ കാലയളവിൽ തന്നെ ഇറങ്ങിയ അപരനും, മൂന്നാംപക്കവും, വർണ്ണവും, ചാണക്യനും, പെരുവണ്ണാപുരത്തെ വിശേഷങ്ങളും, മഴവിൽ കാവടിയും, ഇന്നലെയുമൊക്കെ സൂപ്പർ ഹിറ്റുകളായിരുന്നു. അതേ വിജയങ്ങൾ തന്നെ വീണ്ടും അദ്ദേഹത്തിന്റെ കരിയറിൽ ആവർത്തിക്കാൻ തുടങ്ങി, ഈ കാലയളവിൽ വന്ന ചിത്രങ്ങളിലൊക്കെ കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ പ്രാപ്തിയുള്ള ഒരു ജയറാമിനെ പ്രേക്ഷകന് കാണാൻ സാധിച്ചു. കാരുണ്യത്തിലെ സതീശനൊക്കെ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ ഏറ്റവുമധികം കയ്യടി വാങ്ങാൻ ജയറാം എന്ന നടന് സാധിച്ചത് അത് അദ്ദേഹത്തിന്റെ ആ തനതായ ശൈലിയിലൂടെ തന്നെയാണ്.

വിജയങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടേ ഇരുന്നു… ‘കൊ,ട്ടാരം വീട്ടിലെ അപ്പൂട്ടൻ’, ‘കൈക്കുടന്ന നിലാവ്’, ‘ഫ്രണ്ട്സ്’,’വീണ്ടും ചില വീട്ടു കാര്യങ്ങൾ’, ‘ഞങ്ങൾ സന്തുഷ്ടരാണ്’ , ‘പട്ടാഭിഷേകം’ തുടങ്ങിയ ചിത്രങ്ങളൊക്കെയും സൂപ്പർഹിറ്റുകളായിരുന്നു. ഇതിനിടയിൽ സ്നേഹം, ചിത്രശലഭം, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായി. ജയറാം എന്ന നടന്റെ കരിയറിൽ താഴ്ചകൾ ഉണ്ടാകാൻ ചില കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായും ഭരതൻ, പത്മരാജൻ,ലോഹിതദാസ്, തുടങ്ങിയ കലാകാരൻമാരുടെ വിയോഗമാണ്, രണ്ടാം വരവ്, ഇവർ, തീർത്ഥാടനം, രഹസ്യ പോലീസ്, സ്വപാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ തട്ടകം ഒന്നു മാറാൻ ശ്രമിച്ചത്. ആ ശ്രമത്തിൽ തെറ്റൊന്നുമില്ല പക്ഷെ അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ ശക്തമായ കഥയും തിരക്കഥയും ബാനറും ഒക്കെ തീർച്ചയായും ഉറപ്പുവരുത്തണമായിരുന്നു.

അതുപോലെ തന്നെ മലയാള സിനിമക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഡികൾ ആയിരുന്നു ജയറാം രാജസേനൻ കൂട്ടുകെട്ട്. ആ കൂട്ട് ജയറാം വേണ്ടെന്ന് വെച്ചതും അദ്ദേഹത്തിന്റെ കരിയറിൽ കാര്യമായി ബാധിച്ചു. സത്യത്തിൽ ജയറാം എന്ന നടന്റെ ജനപ്രീതിക്ക് ഇപ്പോഴും ഇവിടെ യാതൊരിടിവും സംഭവിച്ചിട്ടില്ല… നമ്മുടെ വീട്ടിലെ സ്വീകരണമുറിയിൽ മഴവിൽ കാവടിയും,സന്ദേശവും, കാരുണ്യവും, അപ്പൂട്ടനും, മുഖചിത്രവും, നന്മനിറഞ്ഞവൻ ശ്രീനിവാസനും, പെരുവണ്ണാപുരവുമൊക്കെ തെളിഞ്ഞു നിൽക്കും കാലത്തോളം ജയറാമിന്റെ ജനപ്രീതി ഒരിക്കലും കുറയില്ല.പഴയത് പോലെ നമ്മുടെ മനസ് നിറക്കുന്ന ഒരു ജയറാം ചിത്രം വരുന്നത് വരേയുള്ളു ഈ പ്രതിസന്ധി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി മലയാളികൾ കാത്തിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *