ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത വ്യക്തി ! ആ സത്യം ഞാൻ തിരിച്ചറിഞ്ഞു ! കണ്ണ് നിറഞ്ഞുപോയി ! നിങ്ങളിലെ മനുഷ്യനെ ഞാൻ ആരാധിക്കാൻ തുടങ്ങി ! നിര്‍മ്മാതാവിന്റെ കുറിപ്പ് !

സുരേഷ് ഗോപി എന്ന വ്യക്തി നമ്മെ പലപ്പോഴും അതിശയിപ്പിച്ചുള്ള ആളാണ്,ഒരു നടൻ എന്നതിലുപരി അദ്ദേഹം എന്ന മനുഷ്യ സ്‌നേഹി പലപ്പോഴും ചെയ്യുന്ന സൽ പ്രവർത്തികൾ പകരം വെക്കാനില്ലാത്ത ഒന്നാണ്. അദ്ദേഹത്തിനോടൊപ്പമുള്ള പല അനുഭവങ്ങളും പങ്കുവെച്ച് പല താരങ്ങളും ആരാധകരും സാധാരണക്കാരും എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് നിർമാതാവ് ജോളി ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ……

സുരേ,ഷ് ഗോപി എന്ന നടനെ ഞാൻ ഇതുനുമുമ്പും  പല വേ,ദികളിലും വെച്ചും അല്ലാതെയും  നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും ഒന്ന്  അടുത്തിടപഴകാനുള്ള അവസരം എനിക്ക്  കിട്ടിയിട്ടില്ല, ഞാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് വാസ്തവം. സൂപ്പര്‍ സ്റ്റാര്‍ഡത്തിന്റെ കാര്യത്തില്‍ മമ്മുക്കയുടെയും ലാലേട്ടന്റെയും അവര്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരു നടനെന്ന രീതിയില്‍ പോലും എന്തുകൊണ്ടോ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനുമല്ലായിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി, ബെത്ലഹേം ഡെന്നിസ്, ഭരത് ചന്ദ്രന്‍ IPS മിന്നല്‍ പ്രതാപന്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയാന്‍, ഗുരുവിലെ ക്രൂരനായ രാജാവ്, അഡ്വക്കേറ്റ് ലാല്‍ കൃഷ്ണ വിരാഡിയാര്‍, വടക്കന്‍ പാട്ട് കഥയിലെ വീര നായകന്‍ ആരോമല്‍ ചേകവര്‍ അങ്ങിനെയങ്ങനെ 250 ഓളം സിനിമകളിലെ വ്യത്യസ്തയുള്ള വേഷങ്ങള്‍ ഞാൻ  വിസ്മരിക്കുന്നുമില്ല.

അങ്ങനെ കഴിഞ്ഞ ദിവസം ലുലു ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെ വെച്ച് പല താരങ്ങളെയും കണ്ടു. അങ്ങനെ അവരുമായി വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ അവിടെ സാക്ഷാൽ സുരേഷ് ഗോപി എത്തി. അങ്ങനെ അദ്ദേഹത്തിനൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ ചിലവാക്കാൻ സാധിച്ചു, അതിനിടയിൽ അദ്ദേഹം എന്നെ ഞായറാഴ്ച ഉച്ചക്ക് ഊണിനു ക്ഷണിച്ചു. അങ്ങനെ ഞാറാഴ്ച്ച ഊണ് സമയം മുതല്‍ രാത്രിവരെ ഞാനും കൈലാഷും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കുത്തരിചോറും പുളിശ്ശേരിയും ചമ്മന്തിയും അച്ചാറും തൈരും ആസ്വദിച്ച് കഴിച്ചിരുന്ന അദ്ദേഹത്തിനെ കാണാന്‍ എന്തൊരു ചേലായിരുന്നെന്നോ..

ആ കാല്യയളവിനുള്ളിൽ അദ്ദേഹം ഒരു  ഗുരുവായും, അച്ഛനായും, അമ്മാവനായും, ചേട്ടനായും, സഹോദരനായും, സ്‌നേഹിതനായും, രാഷ്ട്രീയക്കാരനായും, സഹപ്രവര്‍ത്തകനായും, നടനായും അതിലുപരി പച്ച മനുഷ്യനായും നേരിലും ഫോണില്‍ കൂടിയും അദ്ദേഹം നടത്തിയ വേഷപ്പകര്‍ച്ചകള്‍ നേരിട്ട് കണ്ടനുഭവിച്ചു. സ്വന്തം രാഷ്ട്രീയത്തിലുള്ളവരെ പോലും ‘പച്ചയ്ക്ക് പറഞ്ഞും’ സിനിമകളിലുള്ളവരുടെ പുറംപൂച്ചും പകയും പരിഭവങ്ങളും ‘പറയാതെ പറഞ്ഞും’ അദ്ദേഹമെന്നെ ആശ്ചര്യപ്പെടുത്തി. യാതൊരു ഭയമില്ലാതെ ആരെയും കൂസാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന എന്തൊരു മനുഷ്യനാണ് ഇദ്ദേഹം….

കാ,പട്യം നിറഞ്ഞ ഈ ലോകത്തില്‍, വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുന്ന സുരേഷ് ഗോപിയെന്ന മനുഷ്യന് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഞാനിറങ്ങുമ്പോള്‍ എന്റെ കയ്യില്‍ ഒരു രൂപ കൈനീട്ടം തന്നിട്ടനുഗ്രഹിച്ചപ്പോള്‍ ചെറുപ്പത്തില്‍ റേഷനരി വാങ്ങിക്കാന്‍ ഒരു രൂപ തേടി ഞാന്‍ അലഞ്ഞതും അതിനുവേണ്ടി കഷ്ടപെട്ടതും ഓര്‍മവന്നു കണ്ണുനിറഞ്ഞു. സുരേഷേട്ടാ , സത്യമായും നിങ്ങളിലെ പച്ച മനുഷ്യനെ ഞാന്‍ ആരാധിക്കാന്‍ തുടങ്ങിയെന്ന് പറയാന്‍ പെരുത്തഭിമാനം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *