‘ജോമോളെ കുറിച്ച് അവളുടെ ഭർത്താവിന്റെ അമ്മ പറഞ്ഞതുകേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു’ !! ജോമോളുടെ അമ്മ സംസാരിക്കുന്നു !!
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ജോമോൾ, നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജോമോൾ വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു, ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം, 1989 ൽ പുറത്തിറങ്ങിയ ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരം പിന്നെ മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു….
1998 ൽ പുറത്തിറങ്ങിയ ‘സ്നേഹം’ എന്ന സിനിമയിലൂടെയാണ് താരം നായികാ നിരയിലേക്ക് എത്തിയത്, 23 ചിത്രങ്ങളാണ് ജോമോൾ മലയാളത്തിൽ ചെയ്തിരുന്നത്, അതിൽ ‘മയില്പീലിക്കാവ്, എന്ന് സ്വന്തം ജാനകികുട്ടി, പഞ്ചാബി ഹൗസ്, നിറം’ തുടങ്ങിയ ചിത്രങ്ങളെല്ലാം നമ്മൾ ഇപ്പോഴും ജോമോളെ ഓർത്തിരിക്കുന്ന ചിത്രങ്ങളാണ്.. ഗൗരി എന്നാണ് താരത്തിന്റെ മറ്റൊരു പേര്..
പ്രണയ വിവാഹമായിരുന്നു ജോമോളുടെത്, ചന്ദ്ര ശേഖർ പിള്ള എന്ന ആളുമായി പ്രണയത്തിലാവുകയും 2003 ൽ ഇവർ വിവാഹിതർ ആകുകയും ചെയ്തിരുന്നു, സിനിമയില്‍ ചെയ്ത പോസിറ്റീവ് കഥാപാത്രങ്ങള്‍ക്ക് പുറമേ തന്‍റെ കുടുംബ ജീവിതത്തിലും മാതൃകപരമായ ജീവിതം നയിക്കുന്ന നടി ജോമോളെക്കുറിച്ച് അമ്മ മോളി ഒരു വേറിട്ട അനുഭവം തുറന്ന് പറയുകയാണ് ഇപ്പോൾ, വിവാഹ ശേഷം ജോമോളിന്റെ ഭര്‍തൃമാതാവ് പറഞ്ഞ അനുഭവത്തെക്കുറിച്ചാണ് ഒരു ചാനല്‍ പ്രോഗ്രാമിനിടെ ജോമോളിന്റെ അമ്മയുടെ തുറന്നു പറച്ചില്‍.
എന്റെ ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം അതാണെന്നും ജോമോളുടെ അമ്മ പറയുന്നു. എന്റെ മകളെ കുറിച്ച് ഞാൻ തന്നെ പൊക്കി പറയുകക്കുകയാണെന്നു തോന്നരുത് എന്നും ആ ‘അമ്മ പറയുന്നുണ്ട്, അവരുടെ വാക്കുകൾ ഇങ്ങനെ.. മകളുടെ ഭര്‍തൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന് പ്രാവശ്യം ഫോണിലും അല്ലാതെയും വിളിച്ചു പറഞ്ഞു. ‘മോളി ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി. അതിന്‍റെ ക്രെഡിറ്റ് മോളിക്കാണ്.
നിങ്ങൾക്ക് മാത്രമാണ്, നിങളുടെ കുടുബത്തിനാണ് എന്നൊക്കെ ഇനിയും എനിക്കൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിങ്ങളുടെ മകളെ തന്നെ മരുമകളായി തരണം, അതിനു അവൾ വീണ്ടും നിങ്ങളുടെ മകളായി തന്നെ പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവള്‍ മതി’, എന്റെ മകനെ ഓർത്ത് ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു, അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞു പോയി എന്നും ജോമോളുടെ ‘അമ്മ പറയുന്നു…
അവളെ കുറിച്ച് ചെറുപ്പം മുതലേ നല്ലതു മാത്രമാണ് കേട്ടിട്ടുള്ളത്, ഒരമ്മ എന്ന നിലയിൽ ഞാൻ കേൾക്കാൻ കൊതിക്കുന്ന വാക്കുകളാണ് ആ അമ്മ എന്നോട് പറഞ്ഞത് എന്റെ മകളെ ഓർത്ത് ഞാനും അഭിമാനിക്കുന്നു, അവരു പറഞ്ഞതുപോലെ അടുത്ത ജന്മവും അവൾ ഞങളുടെ മകളായി തന്നെ പിറക്കണേ എന്നാണ് പ്രാർഥിക്കുന്നതെന്നും ജോമോളുടെ അമ്മ പറയുന്നു.. കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിയും പറഞ്ഞിരുന്നു തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് നടി ജോമോൾ എന്ന്……
Leave a Reply