
ദൈവം ഇറങ്ങിവന്ന് പറഞ്ഞാലല്ലാതെ വേറെ ആരുപറഞ്ഞാലും മാറ്റില്ല ! അങ്കത്തിന് തയ്യാർ ! മരക്കാറിന് തിരിച്ചടി !
സിനിമ മേഖലയെ നടക്കുന്നത് സിനിമയെ വെല്ലുള്ള കഥകളും ട്വിസ്റ്റുകളുമാണ്. മരക്കാർ എന്ന സിനിമ ഇപ്പോൾ ഒരു ചർച്ചാ വിഷയ, തന്നെയായി മാറിയിരിക്കുകയാണ്, പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്, മരക്കാരിനെ പോലെയുള്ള ഇത്രയും മുതൽ മുടക്കിൽ ഒരു വമ്പൻ സിനിമ വരുമ്പോൾ തിയറ്റർ ഉടമകൾ അതിനെ പിന്തുണക്കേണ്ടത്. പക്ഷെ തിയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക് പിന്തിരിപ്പൻ നിലപാടാണ് എടുത്തത് എന്നാണ് ഒരുപക്ഷം അഭിപ്രായപ്പെടുന്നത്.
ഡിസംബർ 2 ന് മരക്കാർ എത്തുമ്പോൾ, ഒരു ത്വാതിക അവലോകനം, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റി വെച്ചിരുന്നു. എന്നാൽ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ കാവൽ എന്തൊക്കെ സംഭവിച്ചാലും റിലീസ് മാറ്റില്ല, നേരത്തെ തീരുമാനിച്ചപ്പോൾ നവംബർ 25 നു തന്നെ റിലീസ് ചെയ്യുമെന്ന തീരുമാനത്തിലാണ് നിർമാതാക്കൾ. അത്തരത്തിൽ കാവൽ 25 ന് റിലീസ് ചെയ്യുമ്പോൾ ഏഴ് ദിവസത്തിന് ശേഷം എത്തുന്ന മരക്കാരിന് പ്രതീക്ഷിക്കുന്ന തിയറ്റർ ലഭിക്കില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഫിയോക്ക് തിയറ്ററുകകിൽ കുറുപ്പും പിന്നെ കാവലുമായിരിക്കും പ്രദർശനം നടത്തുക. ആന്റണി എന്നല്ല ദൈവം അല്ലാതെ വേറെ ആരുപറഞ്ഞാലും തനറെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല റിലീസ് മാറ്റില്ല എന്നാണ് ജോബി ജോർജ്ജ് അറിയിച്ചിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും ആക്ഷൻ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് കാവൽ. ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് സിനിമ നിർമ്മിക്കുന്നത്. കസബ എന്ന ചിത്രത്തിന് ശേഷം നീതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രം കൂടി ആണ് കാവൽ.

ദൈവം നേരിട്ട് ഇറങ്ങി വന്നാൽ മാറ്റും അല്ലാതെ വേറെ ആരൊക്കെ ചോദിച്ചാലും, പറഞ്ഞാലും മാറ്റില്ല എന്നും നിർമാതാവ് ഉറപ്പിച്ചു പറയുന്നു. അദ്ദേഹത്തിന്റെ നിലപാടുകളിൽ നിന്നും ആന്റണി പെരുമ്പാവൂരുമായി നേരിട്ടുള്ള ഒരു അങ്കത്തിന് തന്നെയാണ് ജോബി ജോർജ് എന്ന തരത്തിൽ നേരത്തെയും അദ്ദേഹം തന്റെ പോസ്റ്റുകളിൽ കൂടി വ്യക്തമാകയിരുന്നു. നവംബർ 25 നു കാവൽ എത്തിയാൽ ഏഴ് ദിവസങ്ങൾക്ക് ശേഷം മരക്കാർ എത്തുന്നത്. അങ്ങനെ വരുമ്പോൾ അമ്പത് തീയറ്റർ എങ്കിലും ഹോൾഡ് ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കുമ്പോൾ കളികൾ കാണാൻ ഇരിക്കുന്നതെ ഉള്ളൂ എന്നാണ് ജോബി ജോർജ് ആരാധകർക്ക് നൽകിയ മറുപടി.
ഏതായാലും സിനിമയേക്കാൾ ത്രില്ലിങ്ങാണ് അതിനു പുറത്ത് നടക്കുന്ന കാര്യങ്ങൾ, കാവലും മരക്കാരും ചിത്രം മികച്ചത് ഏതായാലും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ആരാധകർ പറയുന്നത്, ഇപ്പോൾ കോവിഡ് കാലത്തെ അതിജീവിച്ച് വീണ്ടും പഴയത് പോലെ തിയറ്ററുകൾ സജീവമായിരിക്കുകയാണ്, കഴിഞ്ഞ ദിസവം റിലീസ് ചെയ്ത ദുൽഖർ ചിത്രം കുറുപ്പ് തിയറ്ററുകൾ പഴയതുപോലെ ആവേശത്തിലാക്കിയിരിക്കയാണ്, എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Leave a Reply