‘മുഖ സൗന്ദര്യവും അഭിനയ ശേഷിയും ഒത്തിണങ്ങിയ നായിക’ ! മമ്മൂട്ടിക്ക് വേണ്ടി ആ ഹിറ്റ് ഗാനമാലപിച്ച് കാർത്തിക ! വീഡിയോ വൈറൽ !!
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് കാർത്തിക. വളരെ കുറച്ച് സിനിമകളുടെ ഭാഗമായ കാർത്തിക അന്നത്തെ മുൻ നിര നായികയായിരുന്നു. പക്ഷെ അഭിനയം ഒരു പ്രൊഫെഷനായി കാണാൻ കാർത്തിക ആഗ്രഹിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് സിനിമ രംഗത്ത് നിന്നും അകന്നു പോകുകയായിരുന്നു കാർത്തിക. ഇപ്പോഴിതാ 34 വര്‍ഷങ്ങള്‍ പഴക്കമുള്ള കാർത്തികയുടെ ഒരു വിഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകര്‍ഷിക്കുന്നു. 1987-ല്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ വെച്ചുനടന്ന ഒരു സ്‌റ്റേജ് ഷോയിലായിരുന്നു താരത്തിന്റെ പാട്ട്. കാര്‍ത്തികയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നതും വിഡിയോയിലുണ്ട്.
കാർത്തികയേ കുറിച്ച് പറയുമ്പോൾ മമ്മൂട്ടിക്ക് വാക്കുകൾ തികയാതെ വരുന്നൊരു അവസ്ഥയാണ് വിഡിയോയിൽ കാണുന്നത്, ജയഭാരതി ഷീല, സീമക്ക് ശേഷം മുഖ സൗന്ദര്യവും അഭിനയ ശേഷിയും ഒത്തിണങ്ങിയ ഒരു നായികയാണ് കാർത്തിക എന്നാണ് മാമ്മൂട് പറയുന്നത്, ഒരു മണിച്ചെപ്പ് തുറന്നപ്പോൾ കിട്ടിയ മണിമുത്ത് എന്നാണ് കാർത്തികയേ മമ്മൂട്ടി വിശേഷിപ്പിക്കുന്നത്. ശേഷം ഒരു ഗാനം ആലപിക്കാനാണ് കാർത്തികയേ ക്ഷണിക്കുന്നത്. ആ കുട്ടി ഇങ്ങനെ ഒരു വേദിയിൽ ആദ്യമായിട്ടാണ് ഗാനം ആലപിക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്, ശേഷം വളരെ മനോഹരമായി ഗാനം ആലപിക്കുന്ന കാർത്തികയെയും വിഡിയോയിൽ കാണാം. ഇപ്പോൾ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
അതുപോലെ കാർത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം തെന്നിന്ത്യയിലെ സൂപ്പര്‍താരം കമലഹാസന്‍ ആണെന്നാണ് അന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു. അതിനു കാരണമായി അവർ പറയുന്നത്.. മികച്ച കഥാപത്രങ്ങൾ മാത്രം ചെയ്തിരുന്ന നടി കാർത്തികക്ക് ഒരിക്കലും നായകന്‍ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ സമയത്താണ് കമലാഹസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാനുള്ള ക്ഷണം കാര്‍ത്തികയ്ക്ക് ലഭിച്ചിരുന്നത്..
തമിഴിൽ ഒരേ ഒരു പടമാണ് കാർത്തിക ചെയ്തിരുന്നത്, അതിൽ കമൽ ഹാസനും ഉണ്ടായിരുന്നു, ഈ സിനിമ്മക്കായി കമൽ ഒരു ഫോട്ടോ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു, ശേഷം ഫോട്ടോക്ക് പോസ് ചെയ്യാൻ നേരം കമൽ കാർത്തികയുടെ തോളില്‍ കൈവച്ചു. ഉടന്‍തന്നെ കാര്‍ത്തിക കമൽഹാസന്റെ കൈ തട്ടിമാറ്റി. ഇത് വീണ്ടും അവർത്തിവച്ചു, കൂടാതെ തൊട്ടഭിനയിക്കുന്നത് തനിക്കിഷ്ടമില്ലയെന്നു കാര്‍ത്തിക തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. അതോടെ ഫോട്ടോഷൂട്ട് നടന്നില്ല. അത് നിർത്തിവെക്കാൻ നടൻ ആവശ്യപ്പെട്ടു,
ഇതിനു ശേഷമാണ് സിനിമയിലെ കമൽ കാര്‍ത്തികയെ തല്ലുന്ന സീന്‍ എടുത്തത്. എന്നാൽ ഷൂട്ടിംഗ് സമയത്ത് കമൽ കാർത്തികയുടെ കരണത്ത് ആഞ്ഞടിക്കുക ആയിരുന്നു. അടികൊണ്ട കാര്‍ത്തിക വേദനയോടെ നിലത്തുവീണ് നിലവിളിച്ചു. അതോടെ താൻ ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാര്‍ത്തിക തീരുമാനിച്ചെന്നും ആ ലേഖനത്തില്‍ പറയുന്നു. ആ തമിഴ് ചിത്രമായ ‘നായകന്‍’ സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല. ഇപ്പോൾ കുടുംബിനിയായി വളരെ സന്തോഷത്തോടെ കഴിയുന്ന നടിയുടെ മകന്റെ വിവാഹം കഴിഞ്ഞിരുന്നു, വിവാഹ സൽക്കാരത്തിന് നടൻ മോഹൻലാൽ ഉൾപ്പടെ പല പ്രേമുഖരും പങ്കെടുത്തിരുന്നു…
Leave a Reply