എന്റെ ഹൃദയത്തിന് ജന്മദിനാശംസകൾ ! ആദ്യമായി ദിലീപിന് സമൂഹ മാധ്യമം വഴി ആശംസ അറിയിച്ച് കാവ്യാ മാധവൻ ! ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു !

ഒരു സമയത്ത് കേരളക്കര ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന താര ജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ അനുകൂലിച്ചും വിമർശിച്ചും ആരാധകർ ഏറെ ആയിരുന്നു.  ഇന്നും അങ്ങനെ തന്നെ തുടരുന്നു.  ഇന്ന് കാവ്യാ സിനിമ ലോകം വിട്ട് കുടുംബമായി ജീവിക്കുന്നു. എന്നിരുന്നാലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആവേശമാണ്.

ഇന്ന് ദിലീപിന്റെ 56 മത് ജന്മദിനമാണ്. ഇപ്പോഴിതാ ആദ്യമായി തന്റെ ഭർത്താവിന് സമൂഹ മാധ്യമം വഴി ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് കാവ്യാ മാധവൻ. ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് ബർത്ത്‌ഡേ കേക്കിന്റെയും ലവ് ഇമോജിയും  പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ അറിയിച്ചത്. എല്ലാ പ്രവിശ്യത്തെ പോലെയും കമന്റ് ബോക്സ് ഓഫ് ആക്കിയാണ് കാവ്യാ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ദിലീപിന് ആശംസകൾ അറിയിച്ച് എത്തുന്നത്, ഇപ്പോൾ വീണ്ടും ഒരുപിടി സിനിമകളുമായി സിനിമ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ദിലീപ്. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ ഇതിന് മുമ്പ് കാവ്യാ ദിലീപിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കാവ്യയുടെ വാക്കുകൾ, ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു.  ഞങ്ങളെ കാണുമ്പോഴൊക്കെ  കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക്  ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.

ആ സമയത്തെല്ലാം സിനിമ രംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ  കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. വിവാഹം നടന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഏട്ടന്റെ വീട്ടുകാർ എന്റെ വീട്ടിൽ വിവാഹ ആലോചനയുമായി എത്തുന്നത്. ജാതക പൊരുത്തം നിർബന്ധമായിരുന്നു.  അങ്ങനെ ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നോക്കിയപ്പോൾ അതിൽ അസാധ്യ പൊരുത്തവും ചേർച്ചയും ഉണ്ടായിരുന്നു, ജോത്സ്യന്റെ വാക്കുകൾക്ക് അനുസരിച്ച്  പെട്ടന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു.

വിവാഹ ശേഷം ഒരുപാട് വലിയ പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. എല്ലാം എല്ലാവരോടും തുറന്ന് പറയുന്ന ഒരു സമയം വരും. ഒന്നും മറന്ന് പോകരുത് എന്ന് ഏട്ടനെ ഇടക്കെല്ലാം ഓർമിപ്പിക്കാറുണ്ട്. എന്തായാലും ഞങ്ങളുടെ ജീവിതം ഇപ്പോൾ ഇവിടെ വരെ എത്തി, അതെല്ലാം ഈശ്വരനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. കാരണം  ജീവിതം പഠിപ്പിച്ച പാഠം അതാണ്.  എല്ലാം ദൈവ തീരുമാനങ്ങളാണ്, ജീവിതത്തിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. അനുഭവിച്ചത് ഒന്നും മറക്കില്ല, മറക്കരുത് എന്ന് ഞാൻ ഏട്ടനോടും പറഞ്ഞിട്ടുണ്ട് എന്നും കാവ്യാ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *