മരുന്ന് വാങ്ങാൻ കാശ് മതിയാകുന്നില്ല, ഡ്രൈവിംഗ് അറിയാം, ബസോ ലോറിയോ ഒക്കെ കിട്ടിയാല്‍ അതും ഓടിക്കും ! ജീവിതം വളരെ കഷ്ടത്തിലാണ് ! നടൻ കിഷോർ പറയുന്നു !

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ പരിചിതനായ ആളാണ് നടൻ കിഷോർ പീതാംബരൻ. നിരവധി വില്ലൻ വേഷങ്ങളിൽ കൂടിയാണ് അദ്ദേഹം കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ആരോഗ്യപരമായി അദ്ദേഹം ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ്. ഇതിന് മുമ്പ് അഭിനയ രംഗത്ത് അവസരങ്ങൾ ലഭിക്കാതായതോടെ ജീവിതം വളരെ കഷ്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞരുന്നു, അതിന്റെ കൂടെയാണ് ഇപ്പോൾ അദ്ദേഹം ഒരു രോഗി കൂടി ആയിരിക്കുന്നത്.

അഭിനയിക്കാൻ അവസരങ്ങൾ കുറഞ്ഞപ്പോൾ ഡ്രൈവർ കൂടിയായ താൻ വണ്ടികൾ ഓടിച്ചാണ് കുടുബം നോക്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ശാരീരികമായി വളരെ മോശം അവസ്ഥയിലാണ്. ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണമായിരുന്നു തുടക്കം, ആദ്യമൊന്നും അത് കാര്യമാക്കിയില്ല, പിന്നെ പതിയെ ശരീരം വിറക്കുന്ന അവസ്ഥയിലേക്ക് എത്തി. ഒന്നര വര്‍ഷത്തോളം എന്താണെന്ന് കണ്ടുപിടിക്കാന്‍ പറ്റിയിരുന്നില്ല. ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് വയ്യാതെ വന്നു. വലിയൊരു ആശുപത്രിയിലേക്കാണ് പിറ്റേന്ന് പോയത്. അങ്ങനെ അവിടെയാണ് എനിക്ക് ലിവറിന് പ്രശ്നമുണ്ടെന്ന് കണ്ടുപിടിച്ചത്. കുറച്ച് കാലം മരുന്ന് കഴിച്ചു. ഒന്നര വര്‍ഷത്തോം ആ ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ.

ശരീരം വിറച്ച് നിലത്ത് വീഴുന്ന അവസ്ഥയിലായി, സാമ്പത്തികമായി ഏറെ മോശം അവസ്ഥയിൽ ആയിരുന്നത് കൊണ്ട് ഞാൻ ആശുപത്രിയിൽ പോകുന്നത് നിർത്തിയിരുന്നു. ആ സമയത്ത് സുഹൃത്തുക്കളും സീരിയൽ താരങ്ങളുടെ സംഘടനകളും സഹായിച്ചു. ഒരു പരിധി കഴിഞ്ഞപ്പോള്‍ ലിവര്‍ അങ്ങ് മാറ്റിയാലോ എന്ന് അവര്‍ പറഞ്ഞു. നോക്കുമ്പോള്‍ കയ്യില്‍ നില്‍ക്കുന്ന തുകയല്ല. വീണ്ടും ബാധ്യതയിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ നേരെ മെഡിക്കല്‍ കോളേജിലേക്ക് പോന്നു.

അങ്ങനെ അവിടെവെച്ചാണ് ശെരിയായ അസുഖം കണ്ടുപിടിക്കുന്നത്, തല സ്കാൻ ചെയ്ത് നോക്കിയപ്പോള്‍ തലച്ചോറിനകത്തെ പിറ്റിയൂട്ടറി ഗ്ലാന്‍ഡിനകത്ത് ഒരു സിസ്റ്റ് ഉണ്ട്. ഇതാണ് നമ്മുടെ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നത്. ഒരു സിസ്റ്റ് വന്നിട്ട് ഇത് നിറഞ്ഞു പോയി. അത് പുറത്തേക്ക് വളര്‍ന്നിട്ടുണ്ട്. അത് കണ്ണിന്റെ നെര്‍വിലേക്ക് തട്ടിയിരിപ്പുണ്ട്. അതാണ് ഇങ്ങനെ തലകറക്കം വരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്രീചിത്രയിലേക്ക് അവര്‍ റഫര്‍ ചെയ്തു. മെഡിക്കലിലും ശ്രീചിത്രയിലുമായിട്ടാണ് എന്റെ ചികിത്സ നടക്കുന്നത്. ലിവറിന് പ്രശ്‌നമുള്ളതുകൊണ്ട് സര്‍ജറി നടക്കില്ല. കുറെ മരുന്നുകള്‍ കഴിക്കണം. 20,000 രൂപയുടെ മരുന്നുകള് തന്നെ ഒരു മാസം വേണം. സ്റ്റിറോയ്ഡ് എടുക്കുന്നതോണ്ട് അസുഖമുള്ളതുപോലെ ഒന്നും തോന്നില്ല.

ഒരു മാസത്തിൽ രണ്ടോ മൂന്നോ ഷൂട്ട് മാത്രാമാണ് ഉള്ളത്, അതുകൊണ്ട് ഒരു മാസം വേണ്ട മരുന്നിന് അത് തികയില്ല, സ്‌ട്രെയിന്‍ ചെയ്യുമ്പോള്‍ കണ്ണിന് പ്രശ്‌നമുണ്ട് അതൊന്നും ആരോടുംപറഞ്ഞിട്ട് കാര്യമില്ല. ചിലപ്പോള്‍ ബസോ ലോറിയോ ഒക്കെ കിട്ടിയാല്‍ അതും ഓടിക്കും, സാമ്പത്തിക ബാധ്യതകൾ കാരണം ജീവിക്കാൻ തന്നെ പെടാപാട് പെടുകയാണ്, എന്നും കിഷോർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *