
ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി ! അന്ന് വിശപ്പടക്കിയത് ഡ്രൈവിങ് ജോലി ! കിഷോർ പീതാംബരൻ പറയുന്നു !
കടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് കിഷോർ പീതാംബരൻ. കൂടുതലും അദ്ദേഹം ചെയ്തിരികുനത് വില്ലൻ വേഷങ്ങളാണ്, നടന്റെ അഭിനയ മികവുകൊണ്ട് താനെ ആ കഥാപാത്രങ്ങളോട് സത്യത്തിൽ നമുക്ക് ഒരുപാട് ദേഷ്യവും തോന്നിയിട്ടുണ്ട്. എന്നാൽ ഒരു സീരിയലിനെ വെല്ലുന്ന കഥായാണ് യഥാർഥ ജീവിതത്തിലും അദ്ദേഹത്തിന് സംഭവിച്ചത്. തിരുവനന്തപുരത്ത് പാലോടാണ് കിഷോറിന്റെ വീട്. 300 ൽ കൂടുതൽ സീരിയലുകളിലും ചില സിനിമകളിലും കിഷോര്‍ വേഷമിട്ടിട്ടുണ്ട്. അധികവും വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ തിളങ്ങിയത്. എന്നാല്‍ ജീവിതത്തില്‍ പച്ചയായ മനുഷ്യനാണ് അദ്ദേഹം. സ്‌ക്രീനില്‍ കാണുന്ന കഥകളെ വെല്ലുന്ന ജീവിതമാണ് കിഷോറിന്റേത്.
നടന്റെ കരിയറിൽ നിരവധി മികച്ച സീരിയലുകൾ ഉണ്ടായിരുന്നു. ഹരിചന്ദനം, അലകള്‍, സാഗരം, മഞ്ഞുരുകും കാലം അങ്ങനെ നീളുന്നു.. കൂടാതെ ചില സിനിമകളിലും നടൻ തനറെ മുഖം കാണിച്ചിരുന്നു. കാഞ്ചീപുരത്തെ കല്യാണം’, ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘സിംഹാസനം’എന്നിവയാണ് അതിൽ ശ്രദ്ധ നേടിയ വേഷങ്ങൾ. ഇതിൽ കാഞ്ചീപുരത്തെ കല്യാണത്തില്‍ പ്രധാന വില്ലന്‍ വേഷത്തിലാണ് കിഷോര്‍ എത്തിയത്. 37 ദിവസം സീരിയലില്‍ നിന്നും മാറി നിന്ന ശേഷമാണ് കിഷോര്‍ സിനിമയിൽ അഭിനയിക്കാൻ എത്തിയത്.

എന്നാൽ തന്നോട് വിരോധമുണ്ടായിരുന്ന ആരോ ഈ സമയത്ത് സീരിയലിന്റെ സെറ്റുകളിൽ ഒരു അപവാദം പറഞ്ഞു പരത്തി. ഞാൻ ഇനി സീരിയലുകളിൽ അഭിനിക്കുന്നില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞു നടന്നു. അതോടെ കയ്യിൽ ഉണ്ടായിരുന്ന എല്ലാ സീരിയലുകളും കൈവിട്ടുപോയി, സിനിമ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അവസരങ്ങൾ ലഭിക്കാതെയായി. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു, ജോലിക്കായി ആരും വിളിക്കാതെ വന്നതോടെ ഞാനും എന്റെ കുടുംബവും ഏറെ സാമ്പത്തികമായി ബുദ്ധിമുട്ടി.
ആ സമയത്താണ് ഇനി ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല എന്ന് ചിന്തിക്കുന്നതും, തനിക്ക് അറിയാവുന്ന ജോലിയായ ഡ്രൈവിങ് തിരഞ്ഞെടുക്കുന്നതും. നല്ലതുപോലെ ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ഡ്രൈവിങ്ങ് പണിയാണ് ജീവിതത്തില്‍ തുണ ആയത്. വളരെ അഭിമാനത്തോടെയാണ് ആ തൊഴിലെ കാണുന്നത്, ഇനിയും സീരിയൽ ഇല്ലാത്തപ്പോൾ ആ ജോലി ചെയ്യും.
അതിനു ശേഷമാണ് ‘സരയു’വില്‍ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തില്‍ സജീവമായതും. ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ പഠിക്കാൻ സാധിച്ചു. റിസ്‌ക്ക് എടുക്കാന്‍ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. വീണ്ടും കിഷോറിനെ മിനിസ്ക്രീനിലായാലും ബിഗ് സ്‌ക്രീനിലായാലും കാണാൻ സാധിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം.
Leave a Reply