ഒരു സമയത്ത് സീരിയലുകളിൽ മികച്ച വേഷം ചെയ്തിരുന്ന നടൻ കിഷോർ പീതാംബരൻ ഇപ്പോൾ ഡ്രൈവർ ! നടന്റെ ഇപ്പോഴത്തെ അവസ്ഥ !!
കുടുംബ പ്രേക്ഷകർക്ക് വളരെ പരിചിതനായ നടനാണ് കിഷോർ പീതാംബരൻ, ആ പേര് കേട്ടാൽ ചിലപ്പോൾ ആളെ പിടികിട്ടിയില്ല എങ്കിലും കാഴ്ചയിൽ ഏവർക്കും സുപരിചിതനാണ്, കിഷോർ പ്രേക്ഷകരുടെ പ്രിയങ്കരൻ എന്നൊന്നും പറയാൻ സാധിക്കില്ല. കാരണം അദ്ദേഹം കൂടുതലും ചെയ്തിരുന്നത് വില്ലൻ വേഷങ്ങൾ ആയിരുന്നു.
അഭിനയ മികവുകൊണ്ട് ഏതു കഥാപാത്രവും മികച്ചതാക്കാൻ കിഷോറിന് സാധിച്ചിരുന്നു, കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത് എങ്കിലും മറ്റു വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അതിനുദാഹരമാണ് ഹിറ്റ് സീരിയൽ മഞ്ഞുരുകും കാലം എന്ന പരമ്പരയിലെ ജനിക്കുട്ടിയുടെ അച്ഛന്റെ വേഷം. അതുവരെ ചെയ്‌തതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങള് ഒന്നായിരുന്നു അത്.. കൂടാതെ സാഗരം, സ്ത്രീജന്‍മം, ഹരിചന്ദനം, മഞ്ഞുരുകും കാലം, ഊമക്കുയില്‍, ഭാഗ്യജാതകം, സീത, കുട്ടികുറുമ്പൻ തുടങ്ങി 280 സീരിയലുകളില്‍ ഇതിനോടകം കിഷോർ അഭിനയിച്ചു.
പീതാംബരൻ എന്ന അദ്ദേഹത്തിന്റെ അച്ഛൻ ഒരു നാഷണൽ വോളിബോള്‍ താരമായിരുന്നു. അമ്മ ജയശ്രീ. കിഷോറിന് ഒരു ജേഷ്ഠനാണ് ഉള്ളത്. അദ്ദേഹം ഇപ്പോള്‍ പോലീസില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അഭിനയമോഹം തലക്ക് പിടിച്ച കാരണം കിഷോര്‍ നാടകത്തിലേക്കും അവിടെനിന്നും സീരിയലിലേക്കും കടക്കുകയായിരുന്നു. പല പ്രമുഖ നാടകങ്ങളിലും കിഷോർ വേഷമിട്ടിരുന്നു. ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ ‘എ.കെ.ജി’ എന്ന നാടകത്തില്‍ എ.കെ.ജിയുടെ വേഷമാണ് കിഷോറിന്റെ കരിയറിൽ ഒരു വഴിത്തിരിവായത്.
ആ നാടകത്തിലെ കിഷോറിന്റെ എകെജി എന്ന കഥാപാത്രത്തിന്റെ അഭിനയ മികവുകൊണ്ട് സംവിധായകന്‍ ആര്‍. ഗോപിനാഥ് അദ്ദേഹത്തെ ‘അങ്ങാടിപ്പാട്ട്’ എന്ന സീരിയലിലേക്ക് അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു. അതാണ് തനറെ അഭിനയ ജീവിതത്തിന്റെ ആദ്യ പടി. ആ സീരിയലിലെ വിഷ്ണു നമ്പൂതിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും, അത് മറ്റു സീരിയലുകളിലേക്ക് എത്തപെടാൻ സഹായകമാകുകയും ചെയ്തു.
ഇതിനിടയിൽ തനിക്ക് ഏറെ മനപ്രയാസം ഉണ്ടാക്കിയ ഒരു സംഭവം ഉണ്ടായി എന്നാണ് കിഷോർ പറയുന്നത്, അദ്ദേഹത്തിന് സിനിമയിലേക്ക് ഒരവസരം വന്നു, ഭാഗ്യം കൊണ്ട് ആറു സിനിമകൾ ചെയ്യാൻ സാധിച്ചു. കിങ് ആന്‍ഡ് കമ്മീഷണര്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കാഞ്ചീപുരത്തെ കല്യാണം, സിംഹാസനം എന്നിങ്ങനെ ആറോളം സിനിമകൾ ചെയ്തു അതിൽ കാഞ്ചീപുരത്തെ കല്യാണത്തില്‍ പ്രധാന വില്ലന്‍ വേഷമായിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമക്ക് വേണ്ടി അദ്ദേഹത്തിന് 37 ദിവസങ്ങൾ മാറ്റി വെക്കേണ്ടി വന്നു.. പക്ഷെ അദ്ദേഹം ആ സീരിയൽ കഴിഞ്ഞ് എത്തിയപ്പോൾ സീരിയൽ ഇൻഡസ്ട്രയിൽ ഉള്ള ആരോ പറഞ്ഞു പരത്തി കിഷോര്‍ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ എന്ന്….
ആ വാർത്ത തന്റെ കരിയറിനെ ബാധിച്ചു. അതോടെ സീരിയലുകൾ വരാതെയായി, മറ്റു മാർങ്ങങ്ങൾ ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടിവന്നു, അതോടെ സാമ്പത്തികമായി ബുദ്ധിമുട്ടി. ആ സമയത്താണ് വരുമാനത്തിനായി തനിക്കറിയാവുന്ന ഡ്രൈവർ ജോലി ചെയ്യാൻ തീരുമാനിച്ചതും, അതുവഴി തന്റെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം ഉണ്ടായതും, നമുക്കറിയാവുന്ന മാന്യമായ ഏതു ജോലിയും ചെയ്യുന്നതിനു യാതൊരു കുറച്ചിലും കാണേണ്ടതില്ല, ഞാൻ വളരെ അഭിമാനത്തോടെയാണ് ഈ ജോലി ചെയ്യുന്നത്. സരിതയാണ് കിഷോറിന്റെ ഭാര്യ. മൂത്ത മകന്‍ കാളിദാസ് പത്താം ക്ലാസിലും ഇളയവള്‍ നിള ഒന്നാം ക്ലാസിലും പഠിക്കുന്നു. ഇപ്പോള്‍ ജന്‍മഭൂമി ടെലിവിഷന്‍ അവാര്‍ഡും നടനെ തേടിയെത്തിയിരുന്നു.. സീരിയൽ ഉണ്ടായാലും സമയം ഉള്ളപ്പോൾ ഡ്രൈവർ ജോലി ചെയ്യുമെന്നും കിഷോർ പറയുന്നു….
Leave a Reply