‘എന്നെ കുറിച്ച് ഞാൻ പോലും അറിയാത്ത കാര്യങ്ങൾ സീരിയൽ മേഖലയിൽ പറഞ്ഞു പരത്തി’ ! അങ്ങനെ ആ വരുമാനവും ഇല്ലാതെയായി ! ഇപ്പോൾ ഡ്രൈവർ ! കിഷോർ പീതാംബരൻ പറയുന്നു !

കിഷോർ പീതാംബരൻ എന്ന നടനെ മിനിസ്‌ക്രീനിൽ കാണാത്ത മലയാളികൾ ചുരുക്കമായിരിക്കും. മലയാള മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് കിഷോര്‍. ഒരു പക്ഷേ പേരിനെക്കാള്‍ ഉപരി കഥാപാത്രങ്ങളുടെ പേരിലാകും കിഷോര്‍ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നതെന്ന് മാത്രം. സ്‌ക്രീനില്‍ കാണുന്ന കഥകളെ വെല്ലുന്ന ജീവിതമാണ് കിഷോറിന്റേത്. സരിതയാണ് കിഷോറിന്റെ ഭാര്യ. രണ്ടുമക്കളാണ് താരത്തിന്. തിരുവനന്തപുരത്ത് പാലോടാണ് നാട്. മുന്നൂറിന് അടുത്ത് പരമ്പരകളിലും ചില സിനിമകളിലും കിഷോര്‍ വേഷമിട്ടിട്ടുണ്ട്. അധികവും വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ തിളങ്ങിയത്. എന്നാല്‍ ജീവിതത്തില്‍ പച്ചയായ മനുഷ്യനാണ് അദ്ദേഹം. സ്‌ക്രീനില്‍ കാണുന്ന കഥകളെ വെല്ലുന്ന ജീവിതമാണ് കിഷോറിന്റേത്.

‘അലകള്‍’, ‘സാഗരം’, ‘ഹരിചന്ദനം’, ‘മഞ്ഞുരുകും കാലം’ തുടങ്ങി 300 ഓളം സീരിയലുകളില്‍ ഇതിനോടകം നടന്‍ അഭിനയിച്ചു.’കാഞ്ചീപുരത്തെ കല്യാണം’, ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘സിംഹാസനം’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാഞ്ചീപുരത്തെ കല്യാണത്തില്‍ പ്രധാന വില്ലന്‍ വേഷത്തിലാണ് കിഷോര്‍ എത്തിയത്. 37 ദിവസം സീരിയലില്‍ നിന്നും മാറി നിന്ന ശേഷമാണ് കിഷോര്‍ ആ സിനിമയ്ക്ക് വേണ്ടി സമയം കണ്ടെത്തിയത്.

എന്നാല്‍ ഇതിന് പിന്നാലെ തനിക്ക് എതിരെ അപവാദ പ്രചാരണം നടന്നതിനെ കുറിച്ചാണ് കിഷോര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. ‘കിഷോര്‍ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ’വെന്ന് ഇന്‍ഡസ്ട്രിയില്‍ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു എന്നാണ് താരം പറഞ്ഞത്. ജോലിക്കായി ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി.

തനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് ‘സരയു’വില്‍ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തില്‍ സജീവമായതും. അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ഡ്രൈവിങ്ങ് പണിയാണ് ജീവിതത്തില്‍ തുണ ആയത്. റിസ്‌ക്ക് എടുക്കാന്‍ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്.-കിഷോര്‍ പറഞ്ഞു. വീണ്ടും കിഷോറിനെ മിനിസ്ക്രീനിലായാലും ബിഗ് സ്‌ക്രീനിലായാലും കാണാൻ സാധിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *