എന്റെ കണ്ണിന്റെ കാഴ്ച ഏത് സമയം വേണമെങ്കിലും പോകാം ! ഡ്രൈവർ ജോലി ചെയ്താണ് ഞാൻ എന്റെ കുടുംബം നോക്കിയത് ! ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് നടൻ കിഷോർ

ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധയനായ നടനാണ് കിഷോർ പീതാംബരൻ. അദ്ദേഹം കൂടുതലും വില്ലൻ വേഷങ്ങളിൽ ആയിരുന്നു തിളങ്ങിയത്. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് കിഷോർ, പലപ്പോഴും തന്റെ മോശം അവസ്ഥയെ കുറിച്ച് അദ്ദേഹം തുറന്ന് പറയാറുണ്ടായിരുന്നു. ഒരു സമയത്ത് സീരിയലുകളിൽ അവസരം ലഭിക്കാതെ വന്നതോടെ കുടുംബം പട്ടിണിയിലായി എന്നും, ശേഷം തനിക്ക് അറിയാവുന്ന തൊഴിലായ ഡ്രൈവർ ജോലി ചെയ്താണ് താൻ തന്റെ കുടുംബം നോക്കിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ  ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്റെ ഇപ്പോഴത്തെ മോശം അവസ്ഥയെ കുറിച്ച് വീണ്ടും അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണമായിരുന്നു തുടക്കം, ആദ്യമൊന്നും അത് കാര്യമാക്കിയില്ല, പിന്നെ പതിയെ ശരീരം വിറക്കുന്ന അവസ്ഥയിലേക്ക് എത്തി. ഒന്നര വര്‍ഷത്തോളം എന്താണെന്ന് കണ്ടുപിടിക്കാന്‍ പറ്റിയിരുന്നില്ല. ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് വയ്യാതെ വന്നു. വലിയൊരു ആശുപത്രിയിലേക്കാണ് പിറ്റേന്ന് പോയത്. അങ്ങനെ അവിടെയാണ് എനിക്ക് ലിവറിന് പ്രശ്നമുണ്ടെന്ന് കണ്ടുപിടിച്ചത്. കുറച്ച് കാലം മരുന്ന് കഴിച്ചു. ഒന്നര വര്‍ഷത്തോം ആ ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ.

അഭിനയിക്കാൻ പോകാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല,നടക്കാൻ കഴിയില്ല വിറച്ച് വീഴും. സാമ്പത്തികമായി ഏറെ മോശം അവസ്ഥയിൽ ആയിരുന്നത് കൊണ്ട് ഞാൻ ആശുപത്രിയിൽ പോകുന്നത് നിർത്തിയിരുന്നു. ആ സമയത്ത് സുഹൃത്തുക്കളും സീരിയൽ താരങ്ങളുടെ സംഘടനകളും സഹായിച്ചു. ഒരു പരിധി കഴിഞ്ഞപ്പോള്‍ ലിവര്‍ അങ്ങ് മാറ്റിയാലോ എന്ന് അവര്‍ പറഞ്ഞു. നോക്കുമ്പോള്‍ കയ്യില്‍ നില്‍ക്കുന്ന തുകയല്ല. വീണ്ടും ബാധ്യതയിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ നേരെ മെഡിക്കല്‍ കോളേജിലേക്ക് പോന്നു.

അങ്ങനെ അവിടെ വെച്ചാണ് എന്റെ ശെരിയായ അസുഖം കണ്ടുപിടിക്കുന്നത്. പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റാണ്. അതായിരുന്നു പ്രധാന പ്രശ്‌നം. കണ്ണിലേക്കാണ് ആ വളര്‍ച്ച വന്നു നില്‍ക്കുന്നത്. എടുത്ത് കളഞ്ഞാലും ഗ്ലാന്റ് പ്രവര്‍ത്തിക്കണം എന്നില്ല. അതുകൊണ്ട് തന്നെ കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാം. അതിനാല്‍ കണ്ണും ഇതിന്റെ വളര്‍ച്ചയും മാസാമാസം പരിശോധിക്കുന്നുണ്ട്. സ്റ്റിറോയ്ഡ് കഴിക്കുകയാണ്. അതിനാല്‍ ഷുഗറൊന്നും നിയന്ത്രിക്കാനാകില്ല. തല്‍ക്കാലം സര്‍ജറി വേണ്ട. വളര്‍ച്ച നോക്കി കൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഞാനല്ലാതെ വേറെ വരുമാന മാര്‍ഗ്ഗമില്ല. ചികിത്സയുടെ തുടക്കത്തില്‍ ഓരോ മാസവും രണ്ട് ലക്ഷം രൂപ ചിലവുണ്ടായിരുന്നു. ഇപ്പോള്‍ ഇരുപതിനായിരത്തിനടത്തുണ്ട് മരുന്നിന് മാത്രം. ഇതിന് പുറമെ സ്‌കാനിംഗും മറ്റുമുണ്ട്.

ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റിറോയ്ഡിന്റെ പുറത്താണ് പിടിച്ച് നിൽക്കുന്നത് .  ഷുഗറൊന്നും ഒരിക്കലും നിയന്ത്രണത്തിലാകില്ല. ഇന്‍സുലിന്‍ എടുത്താലും 400-500ലാണ് നില്‍ക്കുന്നത്. പിന്നെ തൈറോയ്ഡ് ഉണ്ട്. വീട്ടില്‍ എല്ലാവരും 50-55 വയസ് വരെയേ ജീവിച്ചിരിക്കുകയുള്ളൂവെന്നാണ് കിഷോര്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ എല്ലാവരും പ്രമേഹ രോഗികളായെന്നും താരം പറയുന്നുണ്ട്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *