പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം ! അവരുടെ ജീവിതം തീരുമാനിക്കേണ്ടത് അവരാണ് ! കൃഷ്ണകുമാർ !

മലയാള സിനിമ രംഗത്തും പൊതു രാഷ്ട്രീയ രംഗത്തും ഏറെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് കൃഷ്ണകുമാർ. ഇപ്പോൾ അദ്ദേഹം ബിജെപിയുടെ സജീവ പ്രവർത്തകനാണ്, കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹ മാധ്യമങ്ങളിൽ വാലറ്ററെ അധികം സജീവമാണ്. നാല് പെൺമക്കളെയും ഭാര്യ സിന്ധുവും തങ്ങളുടേത് യുട്യൂബ് ചാനലുകളുമായി വളരെ സജീവമാണ്. ഇപ്പോഴിതാ ഇതിന് മുമ്പ് ഒരു അഭിമുഖത്തിൽ മക്കളെ കുറിച്ചും അവരുടെ വിവാഹത്തെ കുറിച്ചും കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ വേണ്ടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം.

ചെറുപ്രായത്തിലുള്ള നമ്മുടെ മക്കൾക്ക് നമ്മൾ ഇപ്പോൾ നമ്മൾ വിവാഹം ആലോചിക്കുമ്പോൾ, ആ പയ്യനും ഏകദേശം അതേ പ്രായമായിരുനിക്കും അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്ന് താൻ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

അതുമല്ല ഇപ്പോൾ ഒരു ഉദാഹരണം പറയുകയാണെകിൽ, നമ്മൾ ചെറുപ്പത്തിലേ അവരുടെ വിവാഹം കഴിപ്പിച്ചാൽ അവർ അതിന് ശേഷം ചെയ്ത ഒരു സിനിമയിൽ നായകന്റെ കൂടെ ഒരു ഇന്റിമേറ്റ് സീന്‍ ചെയ്തെന്ന് ഇരിക്കട്ടെ . ഇത് അവളുടെ ഭര്‍ത്താവും അവന്റെ കൂട്ടുകാരും കുടുംബവും കാണുമ്ബോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ ഒരുത്തന്റെ കൂടെ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് അവരിലാരെങ്കിലും അവനോട് പറഞ്ഞാല്‍ അത് അവരുടെ മനസില്‍ ഒരു കരടായി മാറും. ഒരു പ്രായം കഴിയുമ്ബോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത് എന്നും താരം പറയുന്നു.

അതുപോലെ സ്ത്രീധനത്തെ കുറിച്ചും കൃഷ്ണകുമാർ സംസാരിക്കുന്നുണ്ട്. അക്കാര്യത്തെക്കുറിച്ച്‌ ഞാന്‍ എന്റെ മക്കളോട് തീര്‍ത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്ന്’.. എനിക്ക് നാല് പെണ്മക്കൾ ആയതുകൊണ്ട് എല്ലാവരും എന്നോട് ചോദിക്കും ഇവരെയൊക്കെ എങ്ങനെ വളർത്തും, പഠിപ്പിക്കും, വിവാഹം കഴിപ്പിക്കും എന്നൊക്കെ, പക്ഷെ അന്നും ഇന്നും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ഈശ്വര അനുഗ്രഹത്താൽ അവരുടെ ഇതുവരെയുള്ള ഒരു കാര്യങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല, അതുമാത്രവുമല്ല ഇപ്പോൾ ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ആ വാക്കുകൾ ഇപ്പോൾ ചർച്ചയാകുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *