
500 കോടിയുടെ സഹകരണ ബാങ്ക് ത,ട്ടി,പ്പ് വാർത്ത മുക്കാൻ സിപിഎമ്മിന്റെ ക്യാപ്സൂൾ എത്തി ! “പൂജാരി വിളക്ക് താഴെ വെച്ചു” ! പരിഹസിച്ച് കൃഷ്ണകുമാർ !
മലയാള സിനിമ രംഗത്തും അതുപോലെ രാഷ്ട്രീയ രംഗത്തും വളരെ ശ്രദ്ധ നേടിയ ആളാണ് കൃഷ്ണകുമാർ, ഇപ്പോൾ അദ്ദേഹം ബിജെപിയുടെ സജീവ പ്രവർത്തകനാണ്. പൊതു കാര്യങ്ങളിൽ എല്ലാം തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന കൃഷ്ണ കുമാറിന്റെ ഓരോ വാക്കുകളും വളരെ പെട്ടെന്ന് തന്നെ വളരെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം അദ്ദേഹം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് [അങ്കുവെച്ച പോസ്റ്റിന് നിരവധി പേരാണ് പ്രതികരങ്ങളുമായി രംഗത്തെത്തുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര് നടത്തിയത് 500 കോടിയുടെ തട്ടിപ്പാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രോളുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ എത്തിയത്. ജയിലർ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെടുത്തി ആണ് കൃഷ്ണകുമാറിന്റെ ട്രോൾ.

അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ”, എന്നാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ കുമാർ കുറിച്ചത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി രംഗത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ വീണ്ടും അദ്ദേഹം അതുപോലെ തന്നെ ഈ സംഭവത്തിൽ പരിഹാസവുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.
ഇപ്പോൾ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെ, 500 കോടിയുടെ സഹകരണ ബാങ്ക് തട്ടിപ്പ് വാർത്ത മുക്കാൻ സിപിഎമ്മിന്റെ ക്യാപ്സൂൾ എത്തി ! “പൂജാരി വിളക്ക് താഴെ വെച്ചു” എന്നാണ് അദ്ദേഹം കുറിച്ചത്. ഇതാരാ ഈ പറയുന്നത്, രണ്ട് കാൽ ഇല്ലാത്തവൻ ഒരുകാൽ ഇല്ലത്തവനെ കളിയാക്കുന്നു എന്ന് തുടങ്ങിയ കമന്റുകളും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
Leave a Reply