പയ്യന്നൂര്‍ പെരുമാള്‍ക്ക് നേദിക്കാന്‍ മുസ്ലിം കുടുംബത്തില്‍ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത് ! കുറിപ്പുമായി നടൻ !

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നേരിട്ട ജാ,തി വി,വേ,ചനം ഇപ്പോൾ വലിയ വാർത്തയായി മാറുകയാണ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി. പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം മന്ത്രിക്ക് കൈമാറാന്‍ പൂജാരി ആവശ്യപ്പെട്ടപ്പോള്‍ സഹപൂജാരി അത് നിലത്തുവച്ചു. മന്ത്രി ദീപം എടുക്കാന്‍ തയ്യാറായില്ല. പിന്നീട് പ്രസംഗത്തിനിടെ താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന ജാതി വിവേചനത്തെ കുറിച്ച് മന്ത്രി പറയുകയായിരുന്നു.  ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടൻ സുബീഷ് സുധി, വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങൾ വഴി അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പ്രിയപ്പെട്ട സഖാവേ.. മനുഷ്യത്വത്തിന് മുന്നില്‍ ജാതിയും മതവുമില്ലെന്ന് എന്നെപ്പഠിപ്പിച്ച പയ്യന്നൂരില്‍ നിന്ന് ഇത്തരത്തിൽ  താങ്കള്‍ക്കുണ്ടായ ദുരനുഭവത്തിന്‍ ഞാൻ  വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു. പയ്യന്നൂര്‍ പെരുമാള്‍ക്ക് നേദിക്കാന്‍ മുസ്ലിം കുടുംബത്തില്‍ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്.

അമ്പലവും, പള്ളിയും, ചര്‍ച്ചും ഞങ്ങള്‍ക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്. പലപ്പോഴായി ഞാന്‍ തൊഴാന്‍ പോയിട്ടുള്ള അമ്പലത്തില്‍ നിന്ന് താങ്കള്‍ക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടില്‍ നിന്നായതില്‍ ഞാന്‍ ലജ്ജിക്കുന്നു.. ഇത്തരം വിഷക്കൂടുകള്‍ ശാന്തി നടത്തുന്ന അമ്പലത്തില്‍ ഇനി ഞാന്‍ പോകില്ല. പയ്യന്നൂര്‍ എന്ന് എതവസരത്തിലും ഉയിര് പോലെ ഉയര്‍ത്തിക്കാട്ടുന്ന എനിക്ക് താങ്കള്‍ക്കുണ്ടായ പ്രയാസത്തില്‍ അതീവ ദുഃഖമുണ്ട്. ഏതെങ്കിലും 2 കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസ്സായോ ആരും ഉയര്‍ത്തിക്കാട്ടരുത്.. ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണിചേര്‍ക്കാന്‍ നമുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണന്‍ സര്‍ നിങ്ങള്‍ക്കുണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..മാപ്പ് എന്നും അദ്ദേഹം കുറിച്ചു..

അതേസമയം ഏഴു മാസം മുമ്പ് ഉണ്ടായ ഈ സംഭവം മനപ്പൂർവ്വം മന്ത്രി ഇപ്പോൾ ഒരു വർത്തയാക്കിയതാണ് എന്നും ഇതിന്റെ പിറകെ മാധ്യമങ്ങൾ പോകുമ്പോൾ കരുവന്നൂർ വിഷയം ചർച്ച ചെയ്യാതെ പോകാനും വേണ്ടി പാർട്ടി അറിഞ്ഞു കളിച്ചതാണ് എന്നും കൃഷ്ണകുമാർ അടക്കം പലരും ഈ കാര്യം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *