
ഞാൻ തരുന്ന പണത്തിന് അയിത്തമില്ല, എനിക്ക് അയിത്തമാണ് നിങ്ങൾ കല്പിക്കുന്നത് ! പോയി പണിനോക്കാൻ ഞാൻ പറഞ്ഞു ! ജാതി വിവേചനം നേരിട്ട ദേവസ്വം മന്ത്രി!
ഇപ്പോഴിതാ ഇന്നത്തെ ഈ കാലഘട്ടത്തിലും കൊടിയ ജാതി വിവേചനം നേരിടുന്നുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അമ്പലത്തിലെ പരിപാടിക്കിടയില്‍ പൂജാരിമാരില്‍ നിന്നും ജാതി വിവേചനം നേരിടേണ്ടി വന്നു. പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ജനുവരിയിലായിരുന്നു സംഭവം. ചടങ്ങില്‍ പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം തനിക്ക് താരതെ നല്‍കാതെ നിലത്ത് വയ്ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
അദ്ദേഹത്തിന്റെ ഈ തുറന്ന് പറച്ചിൽ ഇപ്പോൾ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ജാതീയമായ വേര്‍തിരിവുണ്ടായതില്‍ അതേവേദിയിൽ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കോട്ടയത്ത് പറഞ്ഞു. ഒരു മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ വിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവമാണ് മന്ത്രി പങ്കുവെക്കുന്നത്. പൂജാരിമാർ പരസ്പരം വിളക്കുകൾ കൈമാറി കത്തിക്കുകയും മന്ത്രിയുടെ ഊഴം എത്തിയപ്പോൾ മന്ത്രിക്ക് നിലത്ത് വിളക്ക് വെച്ച് കൊടുക്കുകയുമാണ്. ചെയ്തത് എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെ ആ വേദിയിൽ വെച്ച് തന്നെ പ്രതികരിച്ചുവെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.

തിരുമേനിമാർ വിലക്ക് കൊളുത്തിയ ശേഷം അത് നിലത്ത് വെച്ചിട്ട് ഞാൻ വേണമെങ്കിൽ അവിടെ നിന്നും എടുത്ത് കത്തിക്കാൻ പറഞ്ഞു, പോയി പണിനോക്കാൻ ഞാൻ പറഞ്ഞു, ഞാൻ തരുന്ന പൈസക്ക് അയിത്തമില്ല എനിക്ക് അയിത്തമാണ് നിങ്ങൾ കല്പിക്കുന്നത്’- സംഭവം വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്. അതേസമയം ജാതി ഭേദമന്യേ വേദങ്ങളിലും തന്ത്ര ശാസ്ത്രങ്ങളിലും അറിവുള്ള എല്ലാ ഹിന്ദുക്കള്‍ക്കും ദേവസ്വം ബോര്‍ഡിന്റെതുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാമെന്ന സുപ്രീം കോടതി വിധി വന്നിട്ട് 21 വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും മൂന്ന് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലും മ്പൂതിരിമാര്‍ തന്നെ പൂജാരിമാരായി വേണമെന്നാണ് പരസ്യം.
അതുപോലെ തന്നെ ശബരി മല, വൈക്കം, തൃപ്പൂണിത്തുക, ചോറ്റാനിക്കര, വടക്കുംനാഥ ക്ഷേത്രം തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നും അബ്രാഹ്‌മണര്‍ ആയ പൂജാരിമാരെ കാണാറില്ല. ഇവിടെയെല്ലാം നമ്പൂതിരിമാര്‍ എന്ന് വിളിക്കപ്പെടുന്ന കേരളാ ബ്രാഹ്‌മണര്‍ ആണ് പൂജ ചെയ്യുന്നത്. സുപ്രീം കോടതി വിധിയുണ്ടായിട്ടും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഈ വിധി നടപ്പാക്കാനുള്ള ധൈര്യം കാണിച്ചില്ല എന്നും ജനങ്ങൾ കമന്റ് ചെയ്യുന്നു.
Leave a Reply