ധന്യയെ ഏറ്റെടുക്കാന്‍ ആരും വരേണ്ട ! ധന്യയെ പഠിപ്പിക്കാൻ പട്ടികവര്‍ഗ വികസന വകുപ്പ് ദത്തെടുത്തിട്ടുണ്ട് ! സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍

സുരേഷ് ഗോപി തന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട്, കൂടാതെ അദ്ദേഹത്തെ തേടി വരുന്നവരെയും കഴിവതും സഹായിക്കാനും സുരേഷ് ഗോപി ശ്രദ്ധിക്കാറുണ്ട്. പക്ഷെ രാഷ്ട്രീയപരമായി അദ്ദേഹത്തെ പലരും പരിഹസിക്കാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല. അതുപോലെ അടുത്തിടെ ആദിവാസി പെൺകുട്ടിയായ ധന്യയെ ഫീസ് അടക്കാൻ വഴിയില്ലാതെ പഠനം മുടങ്ങും എന്ന ഘട്ടത്തിൽ സുരേഷ് ഗോപി സാമ്പത്തിക സഹായം നൽകി സഹായിച്ചിരുന്നു.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റ് എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് ധന്യ.  പലരുടെയും സഹായത്തോടെ  തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷന്‍ ടെക്‌നോളജിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ കെ എം പഠിക്കുന്ന ധന്യക്ക് പക്ഷെ വലിയ തുക ഫീസ് കുടിശിക ഉള്ളതിനാലും, സാമ്പത്തികമായി മോശം അവസ്ഥയിൽ ആയതിനാലും ഇനി പഠനം മുന്നോട്ട് കൊണ്ടുപോകാൻ ധന്യക്ക് കഴിയില്ല  എന്ന വാർത്ത സമൂഹ മാധ്യമങ്ങൾ വഴി അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ സഹായം നൽകുകയായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച്  മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ധന്യയെ ആരും ഏറ്റെടുക്കാന്‍ വരേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ധന്യയുടെ പഠനത്തിന് സുരേഷ് ഗോപി 50,000 രൂപ നല്‍കിയെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായാണ അദേഹം എത്തിയത്. ധന്യയെ പട്ടികവര്‍ഗ വികസന വകുപ്പ് ദത്തെടുത്തിട്ടുണ്ട്. ഇതും പറഞ്ഞ് ഇനി ആരും ഇതുവഴി വരേണ്ടെന്നും അദേഹം പറഞ്ഞു, രണ്ടുവര്‍ഷ കോഴ്സിനു ഫീസായി സര്‍ക്കാര്‍ നല്‍കുന്നത് 33 ലക്ഷം രൂപയാണ്. ഇതു സര്‍ക്കാരിന് നല്‍കാന്‍ കഴിയുമെങ്കില്‍ കോഷന്‍ ഡെപ്പോസിറ്റിനത്തില്‍ 50,000 രൂപ നല്‍കുന്നതിന് ആരും രംഗത്തുവരണ്ട. അതും വകുപ്പ് നല്‍കും. ആദ്യഗഡുവായി 8.50 ലക്ഷം രൂപ വകുപ്പ് നല്‍കിയിട്ടുണ്ട്.

ബാക്കി എല്ലാ ഫീസും ഘട്ടംഘട്ടമായി സർക്കാർ തന്നെ അടക്കും. പൈലറ്റ് പഠനത്തിനായി ഈ വര്‍ഷം രണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. ഇനി ഈ പേരും ആരും ഇങ്ങോട്ട് വരണ്ടാ എന്നും കൊല്ലത്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഒരു ആപത്ത് ഘട്ടത്തിൽ ആ കുട്ടിയെ സഹായിക്കാൻ മുന്നോട്ട് വന്ന സുരേഷ് ഗോപിയെ നമ്മൾ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നാണ് ആരാധകരുടെ കമന്റ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *