”ജാതീയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാന്‍ ഏഴുമാസം വേണ്ടിവന്നു ! നിവൃത്തിയില്ലായ്മയുമാണിത് ! പരിഹസിച്ച് ഹരീഷ് പേരടി !

കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് സംസാരിച്ചിരുന്നു. പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ജനുവരിയിലായിരുന്നു സംഭവം. ചടങ്ങില്‍ പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം തനിക്ക് താരതെ നല്‍കാതെ നിലത്ത് വയ്ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ വിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവമാണ് മന്ത്രി പങ്കുവെക്കുന്നത്.

കൊടിയ ജാതി വിവേചനമാണ് ഞാൻ നേരിട്ടത്,  പൂജാരിമാർ പരസ്പരം വിളക്കുകൾ കൈമാറി കത്തിക്കുകയും എന്റെ  ഊഴം എത്തിയപ്പോൾ മന്ത്രിക്ക് നിലത്ത് വിളക്ക് വെച്ച്, നിലത്ത് വെച്ചിട്ട് ഞാൻ വേണമെങ്കിൽ അവിടെ നിന്നും എടുത്ത് കത്തിക്കാൻ പറഞ്ഞു, പോയി പണിനോക്കാൻ ഞാൻ പറഞ്ഞു, ഞാൻ തരുന്ന പൈസക്ക് അയിത്തമില്ല എനിക്ക് അയിത്തമാണ് നിങ്ങൾ കല്പിക്കുന്നത്’- സംഭവം വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞത്.

ശേഷം ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ  ആകുകയും നിരവധി ചർച്ചയാകുകയും ചെയ്തു, എന്നാൽ ഈ സംഭവത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്, ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ക്ഷേത്രത്തില്‍ ജാതീയത നേരിട്ടുവെന്ന് പറയാന്‍ ദേവസ്വം മന്ത്രി ഏഴ് മാസം എടുത്തതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായ്മയും പാതി നിവൃത്തിയില്ലായ്മയുമാണെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ”ജാതീയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാന്‍ ഏഴുമാസം… ബുദ്ധിയുള്ളവര്‍ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്.. ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്” എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *