26-ാമത്തെ വയസിലാണ് സിന്ധു കൂടെ വന്നത്, പിന്നീട് നാല് മക്കളുടെ അച്ഛൻ ! ഇനിയുമുണ്ട് സ്വപ്നങ്ങൾ ! കൃഷ്‌ണകുമാർ പറയുന്നു !
മലയാളികളുടെ ഇഷ്ട നടനാണ് കൃഷ്ണ കുമാർ, അദ്ദേഹം ഇന്ന് ഒരു നടൻ എന്നതിലുപരി ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഒരു കുടുംബമാണ് അദ്ദേഹത്തിന്റേത്. നാല് മക്കൾക്ക് ഇന്ന് അനേകം ആരാധകരുള്ള ഒരു വളരെ പ്രശസ്തമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാർ മിക്കവാറും അദ്ദേഹത്തിന്റെ ജീവിതത്തിനെ കുറിച്ചും, അല്ലെങ്കിൽ മറ്റെന്തിൽകും സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുമൊക്കെ സമൂഹ മാധ്യമനകളിൽ കുറിപ്പ് പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പൊൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ജീവിതത്തിൽ 53 വർഷങ്ങൾക്കിടയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു, അതിൽ പുതിയ ഒരു സ്വപ്നം എന്റെ ഉറക്കം കെടുത്തുന്നു’ എന്ന് പറയുകയാണ് അദ്ദേഹം. ഒപ്പം മാറുന്ന മേൽവിലാസങ്ങൾ എന്ന ക്യാപ്‌ഷനിൽ ജീവിതത്തിൽ സംഭവിച്ച പലവിധ മാറ്റങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം വിശദമായി തന്നെ സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്.. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ, ഗാന്ധി സ്‌ക്വയറിനടുത്തായിരുന്നു ജനനം. കുറച്ച് നാളുകൾക്ക് ശേഷം അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടു ഫാക്ടിന്റെ അമ്പലമേട് ക്വാർട്ടേഴ്‌സിലേക്ക് മാറി. എന്റെ ആദ്യത്തെ മേൽവിലാസം വി ജി നായർ എന്ന അച്ഛന്റെ മകൻ എന്നതായിരുന്നു.. വി ജി യുടെ മകൻ അല്ലേ എന്നാണ് അന്ന് എല്ലാവരും ചോദിച്ചിരുന്നത്.
പിന്നീട് വർഷങ്ങൾ കടന്ന് പോയി, തനറെ 25 മത്തെ വയസിൽ ദൂരദർശനിൽ ന്യൂസ്‌റീഡർ ആയി ജോലികിട്ടിയ വർഷം. അതിനു ശേഷം സീരിയൽ. പിന്നെ സിനിമ. യാത്രകളിലും മറ്റും ആളുകൾ കുറച്ചു നേരം മുഖത്ത് നോക്കും. ചെറു ചിരിയോടെ ചോദിക്കും.. കൃഷ്ണകുമാർ അല്ലേ എന്ന്. ആ പ്രായത്തിൽ തന്നെ നടൻ കൃഷ്ണൻകുമാർ എന്ന വിലാസം ആയി. ഒരുപാട് നല്ല സിനിമകളുടെയും സീരിയലുകളുടെയും ഇടയിൽ നല്ല കുറെ തമിഴ് സിനിമകളുടെയും ഭാഗമാകാൻ സാധിച്ചു. ഇതിനിടയിൽ 26 മത്തെ വയസ്സിൽ ജീവിത യാത്രക്ക് ശക്തിയും സന്തോഷവും ആവോളം തന്നു കൊണ്ട് സുന്ദരിയായ സിന്ധു കൂടെ കൂടി. പിന്നെ എല്ലാ രണ്ടര വർഷങ്ങൾക്കിടയിലും മുന്നോട്ടുള്ള യാത്രക്ക് പ്രകാശവും ഊർജവും തന്നുകൊണ്ട് കൊണ്ട് പുതിയ മൂന്നു നക്ഷത്രങ്ങൾ വന്നു. 2004 ലിൽ എല്ലാവരുടേയും ആഗ്രഹം പോലെ ഒരു ഒരു വീട് തട്ടി കൂട്ടാനും ഭാഗ്യമുണ്ടായി.
ആ വീടിനു “സ്ത്രീ” എന്നും പേരും ഇട്ടു. മൂന്ന് മക്കളും വാടക വീട്ടിൽ ജനിച്ചതല്ലേ. സ്വന്തം വീട്ടിലും ഒന്ന് വേണ്ടേ എന്നൊരു ചിന്ത വന്നു. ആ ചിന്തയാണ് ഹാൻസിക.. മകം പിറന്ന മങ്ക..വീട്ടിലെ പുതിയ താരം, അതിനിടയിൽ മക്കളുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി, ഓഡിയുടെ അച്ഛനല്ലേ, ഹൻസികയുടെ അച്ഛനല്ലേ എന്നൊക്കെ ഒരുപാട് പേര് വന്ന് ചോദിക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി പുതിയ ഒരു സ്വപ്നം എന്റെ ഉറക്കം കെടുത്തുന്നു. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിൽ വലിയ ഒരു “മേൽവിലാസം” തേടി വരും. എന്നൊരു തോന്നൽ…
Leave a Reply