അഞ്ചല്ല അമ്പത് സിനിമ ഒ.ടി.ടിയില്‍ പോയാലും തിയേറ്ററുകള്‍ നിലനില്‍ക്കും ! കുറുപ്പ് കണ്ട മമ്മൂട്ടിയുടെ വാക്കുകള്‍ പങ്കുവച്ച് ദുല്‍ഖര്‍ !

സിനിമ ആസ്വാദകർ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ദുൽഖർ നായകനാകുന്ന  കുറുപ്പും, മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹവും. ഇപ്പോൾ മരക്കാർ തിയറ്ററിൽ വിസ്‌മയം തീർക്കുമെന്ന് പ്രതീക്ഷിക്കഗവർക്ക് തെറ്റി, ചിത്രം ഒ ടി ടി യിക്ക് കൊടുത്തിരിക്കുകയാണ് ആന്റണി. തിയറ്റർ ഉടമകളുമായി തർക്കം ഏർപെട്ടതിനെ തുടർന്നാണ് മോഹൻലാലും പ്രിയദർശനും ആന്റണിയും ചേർന്ന് ഈ തീരുമാനം എടുത്തത്, ഇപ്പോഴും ഇതിന്റെ ചർച്ചകൾ അണിയറയിൽ പുരോഗമിക്കുമ്പോൾ തിയറ്ററിൽ എത്താൻ തയാറാകുന്ന കുറിപ്പാണ് ഇപ്പോൾ ഏവരുടെയും സംസാര വിഷയം.

ഇന്ന് പ്രസ് മീറ്റ് സംഘടിപ്പിച്ച ദുൽഖർ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്, കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും താന്‍ ചെയ്തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണ് എന്നും ദുല്‍ഖര്‍ വ്യക്തമാക്കി. നവംബര്‍ 12ന് ആണ് കുറുപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. എന്ത് നഷ്ടം സംഭവിച്ചാലും കുറുപ്പ് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. കൂടാതെ തനറെ ഒരു സിനിമകൾക്കും അഭിപ്രായം പറയാത്ത മമ്മൂക്ക ഇത്തവണ കുറുപ്പ് കണ്ട ശേഷം അഭിപ്രായം പറഞ്ഞു എന്നാണ് ദുൽഖർ പറയുന്നത്.

സിനിമ കണ്ട ശേഷം ബാപ്പ പറഞ്ഞു ‘ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയെന്ന്’ അതൊരു വലിയ അംഗീകാരമായി കാണുന്നു. അതേസമയം, അതുപോലെ ആരും ഒരു മുൻവിധികളോടെ ചിത്രത്തെ സമീപിക്കരുത്, ആരാധകരിൽ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇതൊരു വലിയ ബജറ്റ് സിനിമയാണ്. ആളുകള്‍ക്ക് എന്റര്‍ടെയ്‌നിംഗ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

പക്ഷെ സിനിമ കാണുമ്പോൾ നിങ്ങൾക്ക് കുറിപ്പിനെ ഒരു വിശുദ്ധനാക്കിയതുപോലെ തോന്നില്ല. ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഇതിനെ ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് അഭ്യര്‍ഥന. അതുപോലെ എന്ത് നഷ്ടം വന്നാലും ചിത്രം തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കുമെന്ന് ദുൽഖറും പറഞ്ഞു. എന്നാൽ കുറുപ്പും  ഒടിടി റിലീസിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് 40 കോടി രൂപ ആയിരുന്നു. ഒരുമാസം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ നിർമ്മാതാക്കള്‍ ഒപ്പുവെച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ നിർദ്ദേശിച്ചതോടെ ചിത്രം തിയയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തിയറ്റർ ജീവനക്കാരുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് മമ്മൂട്ടി ഇതിൽ ഇടപെട്ടത് എന്നാണ് റിപ്പോർട്ട്.

അതുപോലെ അഞ്ചല്ല അമ്പത് സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാലും സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍. കേരളത്തിലെ തിയേറ്ററുകള്‍ കാത്തിരുന്നതും ഒരുങ്ങിയതും മരക്കാറിന് വേണ്ടിയല്ല മറിച്ച് കുറുപ്പിന് വേണ്ടി ആയിരുന്നു. കുറുപ്പിനെ തിയേറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുറുപ്പ് നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ ഉടമകളുടെ മുന്നില്‍ ഉപാധികളൊന്നും മുന്നോട്ടു വച്ചിരുന്നില്ല. പരമാവധി പിന്തുണയ്ക്കണമെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ 450 സ്‌ക്രീനുകളില്‍ മിനിമം രണ്ടാഴ്ച എങ്കിലും ചിത്രം ഓടിക്കാനാണ് ഫിയോകിന്റെ തീരുമാനം. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ഥന ഈ ചിത്രത്തിനൊപ്പമുണ്ടാവും എന്നും കെ വിജയകുമാര്‍ പറയുന്നു.

അതുപോലെ മമ്മൂട്ടി ദുൽഖറിന്റെ ഒരു സിനിമയും ഓൺലൈനിൽ പ്രമോട്ട് ചെയ്യാറില്ല എന്നാൽ കുറുപ്പിനെ ട്രൈലെർ മമ്മൂട്ടി ഷെയർ ചെയ്തിരുന്നു, അപ്പോൾ തന്നെ അത് നിരവധി ട്രോളുകൾക്ക് കാരണമായിരുന്നു, ഇതിന്റെ സത്യാവസ്ഥ ദുൽഖർ തുറന്ന് പറഞ്ഞിരുന്നു. അത് എല്ലാവരും പറഞ്ഞു പോലെ തന്നെ ഞാൻ വാപ്പയുടെ ഫോൺ എടുത്ത് ചെയ്തതാണ് എന്നാൽ ദുൽഖർ ഏറെ രസകരമായി പായുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *