അമ്മയെപ്പോലെ ഞാൻ സുന്ദരി അല്ല ! പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഒരുപാട് ആയി ! ഖുശ്ബുവിന്റെ മകൾ പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന താരമാണ് നടി ഖുശ്‌ബു. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ഖുശ്‌ബു ഇപ്പോഴും അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ് പ്രശസ്ത നടനും സംവിധായകനുമായ സുന്ദറിനെയാണ് ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ, മൂത്ത മകൾ അവന്തിക, ഇളയ മകൾ അനന്തിത. ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഇളയ മകൾ അനന്തിത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ ഖുശ്ബുവിന്റെ മകൾ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പൊതുവെ തടിച്ച ശരീര പ്രകൃതമുള്ള മക്കളാണ് ഖുശ്‌ബുവിന്റേത്. മകൾ അനന്തിത പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതല്‍ താന്‍ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണെന്നാണ് അനന്തിത സുന്ദര്‍ പറയുന്നത്. താരപുത്രിയുടെ വാക്കുകൾ ഇങ്ങനെ..  കുട്ടിക്കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ ഇതിലൂടെ വരുന്ന പലരുടെയും കമന്റുകള്‍ വേദന ഉണ്ടാക്കുന്നത് ആയിരുന്നു. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. അതുകൊണ്ട് തന്നെ എ കാരണത്താൽ ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹസിക്കപ്പെട്ടു.

അമ്മ അതിസുന്ദരി ആയതുകൊണ്ട് തന്നെ എന്നെയും അമ്മയെ വെച്ചാണ് ഏവരും താരതമ്യം ചെയ്യുന്നത്. എനിക്ക് അമ്മയെപ്പോലെ സൗന്ദര്യമില്ല, എനിക്ക് ആകര്‍ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും അനന്തിത പറയുന്നു. ഒരു താരകുടുംബത്തിലെ അംഗമായതിനാല്‍ തങ്ങള്‍ എല്ലായ്‌പ്പോഴും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു, ആയതിനാൽ അതിന്റെ നല്ല വശവും മോശ വശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

മാനസികമായി ഏറെ തകർന്ന ഞാൻ ശരീരഭാരം കുറക്കാൻ തീരുമാനിച്ചു, അങ്ങനെ  കഠിന ശ്രമത്തിലൂടെ എന്റെ ശരീര ഭാരം കുറച്ചിരുന്നു. എന്നാൽ അപ്പോഴും കേട്ടിരുന്നു ഒരുപാട് വിമർശനം. ഞാൻ ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് എന്റെ ലക്ഷ്യത്തിലെത്തിയത്. എന്നാല്‍ ചിലര്‍ പറയുന്നത് ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ്. ഇത് ഇങ്ങനെ വർഷങ്ങളായി ഒരുപാട് മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം എനിക്ക് ഒരു പ്രശ്‌നം അല്ലാതായി മാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട് എന്നും അനന്തിത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *