
ഉടായിപ്പ് ഒരു സംഘപ്രവർത്തകന് ചേരുന്നതല്ല! എനിക്കുണ്ടായ ഒരു ദുരനുഭവം ഞാൻ ഇവിടെ തുറന്ന് പറയുന്നു ! സന്ദീപ് വച്ചസ്പതിക്കെതിരെ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ !
മലയാള സിനിമ സീരിയൽ രംഗത്ത് വളരെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. താൻ ഒരു സംഘപുത്രി ആണെന്ന കാര്യം എപ്പോഴും തുറന്ന് പറയുന്ന കടുത്ത ബിജെപി ആരാധികകൂടിയായ ലക്ഷ്മിപ്രിയ ഇപ്പോഴിതാ ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കെതിരെ ഗുരുതര ആരോപമവുമായി എത്തിയിരിക്കുകയാണ്. എന്എസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് കൃഷ്ണപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം പങ്കുവച്ചാണ് കൃഷ്ണപ്രിയയുടെ പോസ്റ്റ്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വചസ്പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോൺടാക്ട് ചെയ്യുന്നു. പെണ്ണുക്കര തെക്ക് സന്ദീപ് വചസ്പതി കൂടി അംഗമായ എന്എസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു, ഇതിന്റെ എങ്ങനെയാണ് പേയ്മെന്റ് എന്ന് ചോദിക്കുന്നു. ഞാൻ ഏറ്റവും മിനിമം ഒരു പേയ്മെന്റ് പറയുന്നു. ഇതിൽ നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് അത് പറയാൻ പറയുന്നു.
അതൊക്കെ ഞങ്ങൾ മാന്യമായി ചെയ്തുകൊള്ളാം എന്ന് അയാൾ സമ്മതിച്ചു, എന്റെ കുഞ്ഞു മകളുമായി ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് അവർ പറഞ്ഞ സമയത്ത് അവിടെ എത്തി ചേർന്നത്, ശേഷം പരിപാടി എല്ലാം ഭംഗിയായി കഴിഞ്ഞു. ശേഷം അവസാനം പോരാൻ നേരം ടിജി രാജേഷ് എന്ന എന്നെ സന്ദീപ് വചസ്പതി പറഞ്ഞിട്ട് വിളിച്ച വ്യക്തി അങ്ങ് മുങ്ങി. ശേഷം പ്രസിഡന്റ് പി ബി അഭിലാഷ് കുമാർ ഒരു കവർ തന്നു. ഇടുങ്ങിയ ഗേറ്റിൽ നിന്ന് റോഡിലേക്ക് വണ്ടി എടുക്കുമ്പോൾ ഒന്ന് റിവേഴ്സ് പറഞ്ഞു തരാൻ പോലും ഒരുത്തരും ഉണ്ടായില്ല. അപ്പോഴേ ഞങ്ങൾക്ക് സംശയം തോന്നി. കയ്യിൽ തന്ന കവർ അപ്പോൾ തന്നെ ഞാൻ പൊട്ടിച്ചു നോക്കി.
ആ കവറിൽ ഉണ്ടായിരുന്ന തുക ഇവിടെ എഴുതാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല. തിരിച്ച് അതുപോലെ വന്ന് ഈ രാജേഷിനെ വിളിക്കുന്നു. അയാൾ ഫോൺ എടുക്കുന്നില്ല. ശേഷം അവിടെ നിന്ന ഒരാളെക്കൊണ്ട് ഞങ്ങളുടെ വണ്ടി തിരികെ വന്നത് കാണാതെ നിന്ന പ്രസിഡന്റ് അഭിലാഷ് കുമാറിനെ അടുത്തേക്ക് വിളിച്ചു. ആ കവർ അതുപോലെ തിരികെ നൽകി.വണ്ടി എടുത്തു വീട്ടിലേക്ക് പോന്നു. ശേഷം ഞാൻ ഇത് സന്ദീപ് വചസ്പതി വിളിച്ചു പറഞ്ഞു, ഉടൻ ഈ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു.

ശേഷം ഒരു വിവരവുമില്ല, പിന്നീട് എന്റെ ഫോൺ യെടുക്കാതെയായി, ഞാൻ അങ്ങനെ ചേട്ടന്റെ ഫോണിൽ നിന്നും വിളിച്ചു, അപ്പോൾ സന്ദീപ് വചസ്പതി എന്ന വിഗ്രഹം പറയുന്നത് ” അവർക്ക് നിങ്ങൾ പറയുന്ന തുക നൽകാൻ കഴിയില്ല, അതൊരു ചെറിയ പരിപാടി ആയിരുന്നു. എന്റെ പരിപാടിയ്ക്ക് വിഷ്ണു ഉണ്ണി കൃഷ്ണനും ശിവദയും വന്നിട്ടുണ്ട്.10 പൈസ മേടിക്കാതെ. നിങ്ങൾ തിരിച്ചു ചെന്നു കാശ് തിരിച്ചു കൊടുത്തതൊക്കെ വലിയ നാണക്കേട് ആയിപ്പോയി എന്നും എന്നോട് പറഞ്ഞു.
എനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു, കേവലം ഒരു വ്യക്തിയായ എന്നോട് പറഞ്ഞ വാക്കു പാലിക്കാത്ത ആൾ ആണോ നേതാവായി ജനങ്ങൾക്ക് മുഴുവൻ കൊടുക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നത്. പ്രസ്ഥാനത്തിനോടുള്ള ഇഷ്ട്ടം കൊണ്ട് സംഘി എന്ന വിളിപ്പേരും, തൊഴിലിടത്തിൽ നിന്നും മാറ്റി നിർത്തലും മാത്രം അനുഭവിക്കുമ്പോ നോവ് അല്പ്പം കൂടുതൽ ആയിരിക്കും. വിജയിച്ചു കാണണം. നന്ദി ലക്ഷ്മി പ്രിയ എന്നും അവർ കുറിച്ചു..
Leave a Reply