ആദ്യമായിട്ടാണ് ഒരു നടിയുമായി ഞാൻ വ,ഴ,ക്കിടുന്നത് ! മേടം അല്ലങ്കിൽ, അമ്മാ എന്ന് ചേർത്ത് വിളിക്കണമെന്ന് പറഞ്ഞു ! ലാൽജോസ് പറയുന്നു !

മലയാള സിനിമ രംഗത്ത് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽജോസ്. ക്ലാസ്സ്മേറ്റ്സ്, മീശമാധവൻ, ചാന്ത്പൊട്ട്, എൽസമ്മ എന്ന ആൺകുട്ടി, അച്ഛനുറങ്ങാത്ത വീട്, ഒരു മറവത്തൂർ കനവ് അങ്ങനെ ഒരുപാട് ചിത്രങ്ങൾ. ഇന്നും ലാൽജോസ് സിനിമ എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഇടയിൽ ഒരു വലിയ പ്രതീക്ഷ തന്നെയാണ്. സംവിധായകൻ കമലിനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചാണ് ലാൽജോസ് സംവിധാനത്തിലേക്ക് പിന്നീട് ചുവട് വെക്കുന്നത്. കമലിനൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളെ പറ്റി ലാൽ ജോസ് നേരത്തെ പലയിടത്തും സംസാരിച്ചിട്ടുണ്ട്.

അങ്ങനെ അദ്ദേഹം സഫാരി ടിവിയിൽ തന്റെ ഒരു അനുഭവം പറഞ്ഞിരുന്നു. സഹസംവിധായകനായി പ്രവർത്തിച്ച ജയറാം നായകനായി എത്തിയ പൂക്കാലം വരവായി എന്ന സിനിമയ്ക്കിടെ നടി സുനിതയുമായി വഴക്കിട്ടതിനെക്കുറിച്ചാണ് ലാൽ ജോസ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആദ്യമായിട്ടാണ് ഞാൻ അങ്ങനെ ഒരു ആർട്ടിസ്റ്റുമായി വഴക്ക് ഇടുന്നത്. ആ സിനിമയുടെ സെക്കന്റ് ഷെഡ്യൂൾ മലമ്പുഴയിൽ ആയിരുന്നു. ഷോട്ട് റെഡി ആയപ്പോൾ സുനിതാ ഷോട്ട് റെഡിയായി വരൂ എന്ന് പറഞ്ഞു. അവർ വന്നില്ല. കമൽ സാറിനടുത്ത് ഞാനെന്റെ ജോലികളുമായി പോയി..

കുറെ കഴിഞ്ഞ് കമൽ സാർ വീണ്ടും എന്നോട് ചോദിച്ചു സുനിത എവിടെ വിളിച്ചില്ലേ എന്ന്. അങ്ങനെ ഞാൻ വീണ്ടും ചെന്ന് പറഞ്ഞു, വീണ്ടും ഷോട്ട് റെഡി, സുനിതയെ വിളിക്കുന്നു എന്ന്. അപ്പോൾ ഇവരുടെ ആയ പൊട്ടിത്തെറിച്ചു, എന്താ ഒരു മര്യാദയില്ലേ, ആർട്ടിസ്റ്റല്ലേ അവരെ പേര് വിളിക്കാമോ അവരെ അമ്മ എന്ന് ചേർത്ത് വിളിക്കേണ്ടെ, അല്ലെങ്കിൽ മാഡം എന്ന് വിളിക്കേണ്ടേ എന്നൊക്കെ ചോദിച്ചു… പെട്ടെന്ന് എന്റെ എല്ലാ കൺട്രോളും പോയി. ഞാൻ അപ്പോൾ ഒന്നും ആലോചിച്ചില്ല വലിയെ ദേഷ്യത്തിൽ തന്നെ പ്രതികരിച്ചു.. അമ്മാ, കുമ്മാ എന്നൊന്നും ഞങ്ങളുടെ ഭാഷയിൽ ഇല്ല. എനിക്ക് വേണമെങ്കിൽ വിളിക്കാവുന്നത് ചേച്ചി എന്നാണ്. അതിന് എന്നേക്കാൾ പ്രായമുണ്ടെന്ന് പറയണം. അല്ലാതെ പേരിട്ടിരിക്കുന്നത് വിളിക്കാനാണ്. എന്നെ പറഞ്ഞ് വിടുന്നെങ്കിൽ പറഞ്ഞ് വിട്ടോ എന്ന് ഞാൻ പറഞ്ഞു.

സെറ്റിൽ ആണെങ്കിൽ ജയറാമേട്ടനും എല്ലാവരും ഉണ്ടായിരുന്നു. അവരൊക്കെ സത്യത്തിൽ അത് ആസ്വദിക്കുക ആയിരുന്നു. സുനിത പെട്ടെന്ന് ഒറ്റക്കരച്ചിൽ കരഞ്ഞു. അതാണല്ലോ പെൺപിള്ളാരുടെ ടെക്നിക്ക്. കമൽ സാർ വന്ന് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഞാനവരെ പേര് വിളിച്ചു എന്നതാണ് പ്രശ്നം, ഞാനവരുടെ പേരേ വിളിക്കുള്ളൂ. സാർ വേണമെങ്കിൽ എന്നെ പറഞ്ഞു വിട്ടുകൊള്ളൂ എന്ന് പറഞ്ഞു. ആദ്യമായിട്ടാണ് ഞാൻ അങ്ങനെ സാറിനോട് പറയുന്നത്. അദ്ദേഹം ചിരിച്ചു. എന്നിട്ട് സുനിതയോട് എന്നെ കുറിച്ച് കുറെ കുറ്റങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *