ജീവിതത്തിൽ അവർ തകർന്ന് പോയത് ആ സംഭവത്തോടെയാണ് ! ഒരുപാട് അനുഭവിച്ച നടി ശ്രീവിദ്യയുടെ ജീവിതം തന്നെ ഒരു സിനിമയാണ് !
മലയാളികളക്ക് ഒരുപാട് പ്രിയങ്കരിയായ അഭിനേത്രിയാണ് ശ്രീവിദ്യ. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് മികച്ച വേഷങ്ങൾ ബാക്കിയാക്കിയാണ് അവർ സിനിമ ലോകത്തുനിന്നും വിട പറഞ്ഞത്. പ്രശസ്ത ഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി ജനിച്ച ശ്രീവിദ്യയുടെ ബാല്യ കാലം തന്നെ ഒരുപാട് ദുരിതങ്ങളായിരുന്നു. ശ്രീവിദ്യ ജനിച്ച ശേഷം അമ്മ സംഗീത ലോകത്ത് ഒരുപാട് തിരക്കുള്ള ആളായി മാറുകയും അച്ഛന് സുഖമില്ലാതെ വന്നതുകൊണ്ട് കുടുംബ ബാധ്യതകളും അമ്മയുടെ തലയിൽ വന്നു, അതുകൊണ്ട് അവർക്ക് വളരെ തിരക്കുപിടിച്ച ജീവിതമായിരുന്നു.
ചെറുപ്പം മുതൽ സ്നേഹം എന്തെന്ന് അറിയാതെയാണ് അവരുടെ വളർച്ച. കുഞ്ഞായിരുന്ന തനിക്ക് മുലപ്പാല്‍ നല്‍കാന്‍ പോലും സമയമില്ലാത്ത വിധം തിരക്കേറിയ ദിനങ്ങള്‍ ആയിരുന്നു അമ്മയുടേത്. രാവിലെ തുടങ്ങുന്ന റെക്കോഡിങ്. വൈകിട്ട് വരെ നീളുന്ന കച്ചേരി. ശ്രീവിദ്യക്കും ജ്യേഷ്ഠന്‍ ശങ്കരരാമനും അമ്മയെ കണി കാണാന്‍ പോലും ലഭിച്ചിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ അമ്മയുണ്ടായിട്ടും അമ്മയുടെ വാത്സല്യം ലഭിക്കാത്ത, അച്ഛനുണ്ടായിട്ടും അച്ഛന്റെ ലാളന ലഭിക്കാത്ത ഒരു ദുർഘടമായ ബാല്യമായിരുന്നു ശ്രീവിദ്യക്ക്. ശേഷം വർഷങ്ങൾ കഴിഞ്ഞു, ശ്രീവിദ്യയുടെ അമ്മക്ക് ഒരു അപകടം പറ്റുകയും ആ കുടുംബ ഭാരം തനറെ പതിമൂന്നാമത്തെ വയസിൽ ശ്രീവിദ്യയുടെ ബാധ്യതയായി മാറുകയുമായിരുന്നു.
ആ സാഹചര്യത്തഗിൽ നേരത്തെ സിനിമയിൽ നിന്നും അവസരങ്ങൾ ലഭിച്ച ശ്രീവിദ്യ അതൊരു പ്രൊഫെഷനാക്കി എടുക്കുകയായിരുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ശ്രീവിദ്യക്ക് ഒരു വിവാഹാലോചന വന്നു, അമേരിക്കയില്‍ ശാസ്ത്രജ്ഞനായിരുന്ന ഒരു യുവാവ് ശ്രീവിദ്യയുടെ ഒരു ഫോട്ടോ കണ്ട് ഇഷ്ടപെട്ടാണ് ആലോചനയുമായി വന്നത്, പക്ഷെ കുടുംബത്തിന്റെ ആകെ വരുമാന സ്രോതസായ ശ്രീവിദ്യയെ ഉടനെ വിവാഹം കഴിപ്പിക്കാൻ അവർ തയാറായിരുന്നില്ല. അങ്ങനെ ശ്രീവിദ്യയുടെ ‘അമ്മ ആ ആലോചന വേണ്ടായെന്ന് വെക്കുകയായിരുന്നു.
ശേഷം കുറച്ചു വര്ഷങ്ങള്ക്ക് ശേഷം നടൻ കമൽ ഹാസൻ ശ്രീവിദ്യയോട് പ്രേമാഭ്യാര്‍ത്ഥന നടത്തിയത്, ശ്രീവിദ്യയും പോകെ പ്പോകെ പ്രണയബദ്ധരാവുകയായിരുന്നു. ഇരുവരുടെയും വിവാഹം വരെ നിശ്ചയിച്ചുറപ്പിച്ചെങ്കിലും പിന്നീട് അവക്കിടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം ആ ബന്ധവും തകർത്തു. തുടര്‍ന്ന് കമല്‍ ഈ ബന്ധം ഒഴിയുകയും, ശേഷം നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുകയും ചെയ്തു. അതോടെ ശ്രീവിദ്യ മാനസികമായി ഒരുപാട് തകർന്നു.
ശേഷം വീണ്ടും നീണ്ട ഒരു ഇടവേളക്ക് ശേഷം നിർമാതാവ് ജോസ് തോമസിന്റെ വിവാഹ ആലോചന വരുന്നത്, അന്ന് അയാളുടെ പെരുമാറ്റവും, സിനിമയുടെ സെറ്റിൽ വിവിധ നിറമുള്ള ആഡംബരക്കാറുകളില്‍ സ്ഥിരമായി വന്നിരുന്ന ജോർജ് ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. അങ്ങനെ ആ വിവാഹം നടന്നു, പക്ഷെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു എന്ന കാരണത്താൽ വീട്ടിൽ നിന്നും ശ്രീവിദ്യയെ പുറത്താക്കിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വി ജി നായര്‍ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോര്‍ജ് എന്ന സത്യം ശ്രീവിദ്യ തിരിച്ചറിഞ്ഞു.
ശേഷം ജോർജുമായുള്ള കുടുംബ ജീവിതം അവരെ കൊണ്ടുചെന്ന് എത്തിച്ചത് വലിയൊരു ദുരന്തത്തിലേക്കാണ്. കല്യാണം കഴിഞ്ഞതിന് ശേഷവും സിനിമകള്‍ക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാന്‍സ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങള്‍ സ്ഥിരമായി ഉണ്ടായി. ശ്രീവിദ്യ ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ നടത്താന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അവരെ കൊണ്ട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിക്കുക വരെയുണ്ടായി. ഇങ്ങനെ ദാമ്പത്യ ജീവിതം വലിയൊരു പടുകുഴിയിലേക്കാണ് ശ്രീവിദ്യയെ ആനയിച്ചത്. സ്വത്തും സമ്പാദ്യവും വരെ അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ശേഷം ആ ബന്ധം ഉപേക്ഷിച്ച് മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് നടിയെ രോഗം കീഴ്പെടുത്തുന്നത്.
Leave a Reply