
‘വിവാഹത്തിന് മുമ്പുള്ള ബന്ധം ഒരു തെറ്റല്ല’ ! വീണ്ടും പുലിവാല് പിടിച്ച് ഗായത്രി സുരേഷ് !
ഗായത്രി സുരേഷ് എന്ന താരം ഫാഷൻ ഷോകളിലെ മിന്നുന്ന താരമായിരുന്നു, മിസ്സ് സൗത്ത് ഏഷ്യ പുരസ്കാരം വരെ നേടിയിട്ടുള്ള താരം കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിൽ കൂടിയാണ് സിനിമ ലോകത്ത് എത്തപെടുന്നത്. ആദ്യ ചിത്രം പരാജയമായിരുന്നു എങ്കിലും ഗായത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു.
എന്നാൽ തുടരെ തുടരെയുള്ള വിവാദങ്ങൾ ഗായത്രിയുടെ ആകെ തകർത്തിരുന്നു. ആദ്യം സീരിയൽ കളിയാക്കി ഗായത്രി ചെയ്ത വിഡിയോകൾ ഏറെ വിമർശനം ഏറ്റുവാങ്ങിരുന്നു, ശേഷമാണ് ഗായത്രി ഏറെ വിവാദമായ വാക്കുകൾ പറഞ്ഞത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹത്തിന് മുന്‍പുള്ള ലൈം ഗികബ ന്ധം കുറ്റമല്ലെന്നും പക്ഷെ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അന്ന് നടിയുടെ തുറന്നുപറച്ചില്‍.
വിവാഹത്തിന് മുന്‍പുള്ള ലൈം ഗികബ ന്ധം ഒരു കുറ്റകൃത്യമൊന്നുമല്ല. പക്ഷെ എനിക്ക് അതിനോട് താല്പര്യമില്ല. വെറുതെ ഒരു സുഖത്തിന് വേണ്ടിയാണെങ്കില്‍ അത് ശരിയല്ല. ഒരു ഇമോഷന് വേണമെന്നാണ് ഗായത്രി പറഞ്ഞിരുന്നത്. തെറി വിളിക്കുന്നവര്‍ അത് ചെയ്യട്ടെ. എന്നെ കല്ലെറിയുന്നവരുടെ കൈ വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ലെന്ന് ഈയിടയ്ക്കാണ് തിരിച്ചറിഞ്ഞതെന്നും ഗായത്രി പറഞ്ഞിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗായത്രി വീണ്ടും വിവാദത്തിൽ അകപ്പെട്ടത്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ച വാഹനം മറ്റൊരു കാറിൻറെ സൈഡ് മിറർ തകർക്കുകയും എന്നിട്ടും ഗായത്രി വണ്ടി നിർത്താതെ പോകുകയും അവർ ചെയിസ് ചെയ്ത് പിടിക്കുകയും ഗായത്രിയുടെ കാർ നാട്ടുകാർ ചേർന്ന് തടഞ്ഞു വെക്കുകയുമായിരുന്നു, ഇത് വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ശേഷം അന്ന് യഥാർഥത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് ഗായത്രി തന്നെ രംഗത്ത് വന്നിരുന്നു. സത്യത്തിൽ അത് ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാക്കനാടേക്ക് ഡ്രൈവ് ചെയ്ത് പോകുകയായിരുന്നു. ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ ടേക്ക് ചെയ്ത് പോകുന്നതിനിടെ എതിരെ വന്ന വണ്ടിയുടെ സൈഡ് മിററിൽ ഇടിച്ചതാണ് ഈ പ്രശ്നത്തിന് കാരണം. പക്ഷെ ഞങ്ങൾക്ക് ഭാഗത്ത് തെറ്റുണ്ട് കാരണം ഞങ്ങൾ കാര്‍ നിര്‍ത്തിയില്ല. അത് ആ സമയത്ത് ആകെ ടെൻഷനായിട്ടാണ് നിര്‍ത്താതെ പോയത്, പക്ഷെ അവർ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിക്കുകയായിരുന്നു. ശേഷം അവർ ബഹളമുണ്ടാക്കി, ആളുകൾ കൂടി, ഞാൻ കാറിന് പുറത്തിറങ്ങി മാപ്പ് പറഞ്ഞു. അതാണ് ആ വിഡിയോയിൽ കാണുന്നത്.
ഈ തുറന്ന് പറച്ചിലും ഗായത്രിക്ക് വിനയായി മാറുകയായിരുന്നു. ഞങ്ങൾ വേറെ ഒന്നും ചെയ്തില്ല ഇത്രയേ ചെയ്തുള്ളു എന്ന രീതിയിലുള്ള ഗായത്രീയുടെ സംസാരം ട്രോളുകൾ വാരി കൂട്ടുകയായിരുന്നു, നിരവധി പ്രമുഖർ അടക്കം രംഗത്ത് വന്നിരുന്നു.
Leave a Reply